University News
എ​ൻ​മാ​റ്റ് 15 വ​രെ അ​പേ​ക്ഷി​ക്കാം
രാ​​​​ജ്യ​​​​ത്തെ പ്ര​​​​മു​​​​ഖ മാ​​​​നേ​​​​ജ്മെ​​​​ന്‍റ് ഇ​​​​ൻ​​​​സ്റ്റി​​​​റ്റ്യൂ​​​​ട്ടാ​​​​യ ന​​​​ർ​​​​സീ മോ​​​​ഞ്ജി ഇ​​​​ൻ​​​​സ്റ്റി​​​​റ്റ്യൂ​​​​ട്ട് ഓ​​​​ഫ് മാ​​​​നേ​​​​ജ്മെ​​​​ന്‍റ് സ്റ്റ​​​​ഡീ​​​​സ് ന​​​​ട​​​​ത്തു​​​​ന്ന വി​​​​വി​​​​ധ മാ​​​​നേ​​​​ജ്മെ​​​​ന്‍റ് കോ​​​​ഴ്സു​​​​ക​​​​ളി​​​​ലേ​​​​ക്കു​​​​ള്ള പ്ര​​​​വേ​​​​ശ​​​​ന പ​​​​രീ​​​​ക്ഷ​​​​യാ​​​​ണ് എ​​​​ൻ മാ​​​​റ്റ്.

ഫി​​​​നാ​​​​ൻ​​​​സ്, ഇ​​​​ൻ​​​​ഫ​​​​ർ​​​​മേ​​​​ഷ​​​​ൻ സി​​​​സ്റ്റം​​​​സ്, മാ​​​​ർ​​​​ക്ക​​​​റ്റിം​​​​ഗ്, ഓ​​​​പ്പ​​​​റേ​​​​ഷ​​​​ൻ ആ​​​​ൻ​​​​ഡ് ഡി​​​​സി​​​​ഷ​​​​ൻ സ​​​​യ​​​​ൻ​​​​സ​​​​സ്, അ​​​​ന​​​​ലി​​​​റ്റി​​​​ക്സ്, ഹ്യൂ​​​​മ​​​​ൻ റി​​​​സോ​​​​ഴ്സ്, ഫാ​​​​ർ​​​​മ​​​​സ്യൂ​​​​ട്ടി​​​​ക്ക​​​​ൽ മാ​​​​നേ​​​​ജ്മെ​​​​ന്‍റ് എ​​​​ന്നി​​​​വ​​​​യി​​​​ൽ എം​​​​ബി​​​​എ കോ​​​​ഴ്സി​​​​നും ബം​​​​ഗ​​​​ളൂ​​​​രു, ഹൈ​​​​ദ​​​​രാ​​​​ബാ​​​​ദ്, ന​​​​വി​​​​മും​​​​ബൈ, ഇ​​​​ൻ​​​​ഡോ​​​​ർ കാ​​​​ന്പ​​​​സു​​​​ക​​​​ളി​​​​ൽ മാ​​​​നേ​​​​ജ്മെ​​​​ന്‍റി​​​​ൽ പോ​​​​സ്റ്റ് ഗ്രാ​​​​ജ്വേ​​​​റ്റ് ഡി​​​​പ്ലോ​​​​മ കോ​​​​ഴ്സു​​​​ക​​​​ളി​​​​ലേ​​​​ക്കു​​​​ള്ള അ​​​​ഡ്മി​​​​ഷ​​​​നാ​​​​ണ് എ​​​​ൻ​​​​മാ​​​​റ്റ് ന​​​​ട​​​​ത്തു​​​​ന്ന​​​​ത്. 50 ശ​​​​ത​​​​മാ​​​​നം മാ​​​​ർ​​​​ക്കോ​​​​ടെ ബി​​​​രു​​​​ദ​​​​മാ​​​​ണു യോ​​​​ഗ്യ​​​​ത. ഫാ​​​​ർ​​​​മ​​​​സ്യൂ​​​​ട്ടി​​​​ക്ക​​​​ൽ കോ​​​​ഴ്സി​​​​ന് ലൈ​​​​ഫ് സ​​​​യ​​​​ൻ​​​​സ്, എം​​​​ബി​​​​ബി​​​​എ​​​​സ്, ബി​​​​ഡി​​​​എ​​​​സ്, ബി​​​​എ​​​​ച്ച്എം​​​​എ​​​​സ്, ബി​​​​എ​​​​എം​​​​എ​​​​സ്, ബ​​​​യോ ടെ​​​​ക്നോ​​​​ള​​​​ജി, ബി​​​​ടെ​​​​ക് ബി​​​​രു​​​​ദം നേ​​​​ടി​​​​യ​​​​വ​​​​ർ​​​​ക്ക് അ​​​​പേ​​​​ക്ഷി​​​​ക്കാം. ഫാ​​​​ർ​​​​മ​​​​സ്യൂ​​​​ട്ടി​​​​ക്ക​​​​ൽ ക​​​​ന്പ​​​​നി​​​​യി​​​​ൽ ര​​​​ണ്ടു വ​​​​ർ​​​​ഷ​​​​ത്തെ പ്ര​​​​വൃ​​​​ത്തി പ​​​​രി​​​​ച​​​​യ​​​​മു​​​​ള്ള​​​​വ​​​​ർ​​​​ക്കും അ​​​​പേ​​​​ക്ഷി​​​​ക്കാം.

അ​​​​പേ​​​​ക്ഷ സ​​​​മ​​​​ർ​​​​പ്പി​​​​ക്കേ​​​​ണ്ട അ​​​​വ​​​​സാ​​​​ന തീ​​​​യ​​​​തി ഈ ​​​​മാ​​​​സം 15. കേ​​​​ര​​​​ള​​​​ത്തി​​​​ൽ കൊ​​​​ച്ചി പ​​​​രീ​​​​ക്ഷാ കേ​​​​ന്ദ്ര​​​​മാ​​​​ണ്. 120 മി​​​​നി​​​​റ്റ് ദൈ​​​​ർ​​​​ഘ്യ​​​​മു​​​​ള്ള​​​​താ​​​​ണ് എ​​​​ൻ​​​​മാ​​​​റ്റ്. ലാം​​​​ഗ്വേ​​​​ജ് സ്കി​​​​ൽ​​​​സ്, ക്വാ​​​​ണ്ടി​​​​റ്റേ​​​​റ്റീ​​​​വ് സ്കി​​​​ൽ​​​​സ്, ലോ​​​​ജി​​​​ക്ക​​​​ൽ റീ​​​​സ​​​​ണിം​​​​ഗ് എ​​​​ന്നി​​​​വ​​​​യാ​​​​ണു പ്ര​​​​വേ​​​​ശ​​​​ന പ​​​​രീ​​​​ക്ഷ​​​​യി​​​​ൽ ഉ​​​​ൾ​​​​പ്പെ​​​​ടു​​​​ത്തി​​​​യി​​​​രി​​​​ക്കു​​​​ന്ന​​​​ത്. ഗ്രാ​​​​ജ്വേ​​​​റ്റ് മാ​​​​നേ​​​​ജ്മെ​​​​ന്‍റ് അ​​​​ഡ്മി​​​​ഷ​​​​ൻ കൗ​​​​ണ്‍​സി​​​​ലി (ജി​​​​മാ​​​​ക്) നാ​​​​ണ് എ​​​​ൻ​​​​മാ​​​​റ്റ് ന​​​​ട​​​​ത്തി​​​​പ്പി​​​​ന്‍റെ ചു​​​​മ​​​​ത​​​​ല.

ന​​​​ർ​​​​സീ മോ​​​​ഞ്ജി ഇ​​​​ൻ​​​​സ്റ്റി​​​​റ്റ്യൂ​​​​ട്ട് ഓ​​​​ഫ് മാ​​​​നേ​​​​ജ്മെ​​​​ന്‍റ് സ്റ്റ​​​​ഡീ​​​​സ് കൂ​​​​ടാ​​​​തെ രാ​​​​ജ്യ​​​​ത്തെ ഇ​​​​രു​​​​പ​​​​തോ​​​​ളം ബി​​​​സി​​​​ന​​​​സ് സ്കൂ​​​​ളു​​​​ക​​​​ൾ അ​​​​ഡ്മി​​​​ഷ​​​​ന് എ​​​​ൻ​​​​മാ​​​​റ്റ് സ്കോ​​​​ർ ഉ​​​​പ​​​​യോ​​​​ഗി​​​​ക്കു​​​​ന്നു​​​​ണ്ട്. സ്കോ​​​​ർ മോ​​​​ശ​​​​മാ​​​​ണെ​​​​ങ്കി​​​​ൽ വീ​​​​ണ്ടും പ​​​​രീ​​​​ക്ഷ എ​​​​ഴു​​​​തു​​​​ന്ന​​​​തി​​​​നും അ​​​​വ​​​​സ​​​​ര​​​​മു​​​​ണ്ട്.
More News