ഡിഫാം പരീക്ഷ നവംബര്‍ 22 മുതല്‍
തിരുവനന്തപുരം: മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന ഡിഫാം പാര്‍ട്ട് ഒന്ന് (റെഗുലര്‍ ) പരീക്ഷ വിവിധ ഫാര്‍മസി കോളജുകളില്‍ നവംബര്‍ 22 മുതല്‍ നടത്തും. പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്യേണ്ട അപേക്ഷകര്‍ നിശ്ചിത തുകയ്ക്കുള്ള ഫീസ് അടച്ച് പൂരിപ്പിച്ച അപേക്ഷകള്‍ 23 നകം ബന്ധപ്പെട്ട കോളജുകളില്‍ സമര്‍പ്പിക്കണം.
കോളജുകളില്‍ നിന്നുള്ള അപേക്ഷകള്‍ 25 നകം ചെയര്‍പേഴ്സണ്‍, ബോര്‍ഡ് ഓഫ് ഡിഫാം എക്സാമിനേഷന്‍സ്, ഡയറക്ടറേറ്റ് ഓഫ് മെഡിക്കല്‍ എഡ്യൂക്കേഷന്‍, തിരുവനന്തപുരം11 എന്ന വിലാസത്തില്‍ ലഭിക്കണം. അപേക്ഷയോടൊപ്പം എസ്എസ്എല്‍സി ബുക്കിന്റെ പേരു സാക്ഷ്യപ്പെടുത്തുന്ന പകര്‍പ്പ് വയ്ക്കണം.
വിശദവിവരങ്ങള്‍ www.d me.kerala.gov.in ല്‍ ലഭിക്കും.