University News
സൈ​നി​ക സ്കൂ​ൾ പ്ര​വേ​ശ​ന​ത്തി​ന് അ​പേ​ക്ഷി​ക്കാം
ക​​ഴ​​ക്കൂ​​ട്ടം സൈ​​നി​​ക സ്കൂ​​ളി​​ലെ 201819 വ​​ർ​​ഷ​​ത്തെ ആ​​റ്, ഒ​​ൻ​​പ​​ത് ക്ലാ​​സു​​ക​​ളി​​ലേ​​യ്ക്കു​​ള്ള ഓ​​ൾ ഇ​​ന്ത്യ സൈ​​നി​​ക സ്കൂ​​ൾ പ്ര​​വേ​​ശ​​ന പ​​രീ​​ക്ഷ​​ക​​ൾ​​ക്ക് അ​​പേ​​ക്ഷ ക്ഷ​​ണി​​ച്ചു. അ​​പേ​​ക്ഷ​ സ്വീ​​ക​​രി​​ക്കു​​ന്ന അ​​വ​​സാ​​ന തീ​​യ​​തി ഡി​​സം​​ബ​​ർ അ​​ഞ്ച്. അ​​പേ​​ക്ഷ ഫോ​​മും പ്രോ​​സ്പെ​​ക്ട​​സും ന​​വം​​ബ​​ർ 30വ​​രെ വി​​ത​​ര​​ണം ചെ​​യ്യും. സീ​​റ്റു​​ക​​ളു​​ടെ എ​​ണ്ണം : ആ​​റാം ക്ലാ​​സ്60. ഒ​​ൻ​​പ​​താം ക്ലാ​​സ്10. (പ്ര​​വേ​​ശ​​ന സ​​മ​​യ​​ത്ത് ഒ​​ഴി​​വു​​ക​​ളു​​ടെ എ​​ണ്ണ​​മ​​നു​​സ​​രി​​ച്ച് ഇ​​തി​​ൽ വ്യ​​ത്യാ​​സം വ​​രു​​ന്ന​​താ​​ണ്) .

പ്ര​​വേ​​ശ​​നം ആ​​ണ്‍​കു​​ട്ടി​​ക​​ൾ​​ക്ക് മാ​​ത്രം. ആ​​റാം ക്ലാ​​സി​​ൽ പ്ര​​വേ​​ശ​​ന​​ത്തി​​ന് അ​​പേ​​ക്ഷി​​ക്കു​​ന്ന​​വ​​ർ 2007 ജൂ​​ലൈ ര​​ണ്ടി​​നും 2008 ജൂ​​ലൈ ഒ​​ന്നി​​നും മ​​ധ്യേ ജ​​നി​​ച്ച​​വ​​രാ​​യി​​രി​​ക്ക​​ണം. ഒ​​ൻ​​പ​​താം ക്ലാ​​സി​​ലേ​​ക്ക് അ​​പേ​​ക്ഷി​​ക്കു​​ന്ന​​വ​​ർ 2004 ജൂ​​ലൈ ര​​ണ്ടി​​നും 2005 ജൂ​​ലൈ ഒ​​ന്നി​​നും മ​​ധ്യേ ജ​​നി​​ച്ച​​വ​​രും, ഏ​​തെ​​ങ്കി​​ലും അം​​ഗീ​​കാ​​ര​​മു​​ള്ള സ്കൂ​​ളി​​ൽ എ​​ട്ടാം ക്ലാ​​സി​​ൽ പ​​ഠി​​ക്കു​​ന്ന​​വ​​രാ​​യി​​രി​​ക്ക​​ണം. ര​​ക്ഷ​​ക​​ർ​​ത്താ​​വി​​ന്‍റെ വ​​രു​​മാ​​ന​​ത്തി​​ന്‍റെ അ​​ടി​​സ്ഥാ​​ന​​ത്തി​​ൽ കേ​​ന്ദ്ര/​​സം​​സ്ഥാ​​ന സ​​ർ​​ക്കാ​​രു​​ക​​ൾ ന​​ട​​പ്പി​​ലാ​​ക്കി​​യി​​രി​​ക്കു​​ന്ന വി​​വി​​ധ​​ത​​രം സ്കോ​​ള​​ർ​​ഷി​​പ്പു​​ക​​ൾ ല​​ഭ്യ​​മാ​​ണ്.

ജ​​നു​​വ​​രി ഏ​​ഴി​​ന് പാ​​ല​​ക്കാ​​ട്, കോ​​ഴി​​ക്കോ​​ട്, എ​​റ​​ണാ​​കു​​ളം, കോ​​ട്ട​​യം, ക​​ഴ​​ക്കൂ​​ട്ടം സൈ​​നി​​ക സ്കൂ​​ൾ എ​​ന്നീ കേ​​ന്ദ്ര​​ങ്ങ​​ളി​​ൽ പ്ര​​വേ​​ശ​​ന പ​​രീ​​ക്ഷ ന​​ട​​ത്തും. പ്രോ​​സ്പെ​​ക്ട​​സും അ​​പേ​​ക്ഷ​​ഫോ​​മും മു​​ൻ​​വ​​ർ​​ഷ​​ത്തെ ചോ​​ദ്യ​​പേ​​പ്പ​​റും ആ​​വ​​ശ്യ​​മു​​ള്ള​​വ​​ർ പ്രി​​ൻ​​സി​​പ്പ​​ൽ, സൈ​​നി​​ക സ്കൂ​​ൾ, ക​​ഴ​​ക്കൂ​​ട്ടം, തി​​രു​​വ​​ന​​ന്ത​​പു​​രം695 585 എ​​ന്ന വി​​ലാ​​സ​​ത്തി​​ൽ അ​​പേ​​ക്ഷ ന​​ൽ​​ക​​ണം. പ്രി​​ൻ​​സി​​പ്പ​​ൽ, സൈ​​നി​​ക സ്കൂ​​ൾ, ക​​ഴ​​ക്കൂ​​ട്ടം, എ​​ന്ന പേ​​രി​​ൽ തി​​രു​​വ​​ന​​ന്ത​​പു​​ര​​ത്ത് മാ​​റാ​​വു​​ന്ന 450 രൂ​​പ​​യു​​ടെ ഡി​​മാ​​ൻ​​ഡ് ഡ്രാ​​ഫ്റ്റ് കൂ​​ടെ അ​​യ​​യ്ക്ക​​ണം. പ​​ട്ടി​​ക വി​​ഭാ​​ഗ​​ക്കാ​​ർ 300 രൂ​​പ​​യു​​ടെ ഡ്രാ​​ഫ്റ്റ് അ​​യ​​ച്ചാ​​ൽ മ​​തി (നേ​​രി​​ട്ട് വാ​​ങ്ങു​​ന്ന​​വ​​ർ​​ക്ക് യ​​ഥാ​​ക്ര​​മം 400 രൂ​​പ, 250 രൂ​​പ). അ​​പേ​​ക്ഷ​​ക​​ന്‍റെ ജ​​ന​​ന തീ​​യ​​തി, പൂ​​ർ​​ണ​​വി​​ലാ​​സം, ഫോ​​ണ്‍ ന​​ന്പ​​ർ, ചേ​​രേ​​ണ്ട ക്ലാ​​സ്, വി​​ശേ​​ഷ വി​​ഭാ​​ഗം (വി​​മു​​ക്ത​​ഭ​​ട​​ന്‍റെ പു​​ത്ര​​ൻ, പ​​ട്ടി​​ക ജാ​​തി തു​​ട​​ങ്ങി​​യ പ​​രി​​ഗ​​ണ​​ന പ്ര​​സ​​ക്ത​​മാ​​ണെ​​ങ്കി​​ൽ) എ​​ന്നി​​വ ക​​ത്തി​​ൽ കാ​​ണി​​ച്ചി​​രി​​ക്ക​​ണം. അ​​പേ​​ക്ഷ​​ഫോം സ്കൂ​​ളി​​ൽ നി​​ന്നും നേ​​രി​​ട്ടോ www.saini kschooltvm.n ic.in എ​​ന്ന സ്കൂ​​ൾ വെ​​ബ്സൈ​​റ്റി​​ലോ ല​​ഭ്യ​​മാ​​കും. ഈ ​​മാ​​സം 17 മു​​ത​​ൽ ന​​വം​​ബ​​ർ 30 വ​​രെ സ്കൂ​​ളി​​ൽ നി​​ന്നും നേ​​രി​​ട്ടും അ​​പേ​​ക്ഷ​​ഫോം വാ​​ങ്ങാ​​വു​​ന്ന​​താ​​ണ്. ന​​വം​​ബ​​ർ 30ന് ​​മു​​ന്പ് ഓ​​ണ്‍​ലൈ​​നാ​​യും അ​​പേ​​ക്ഷ​​ക​​ൾ സ​​മ​​ർ​​പ്പി​​ക്കാം.

പൂ​​രി​​പ്പി​​ച്ച അ​​പേ​​ക്ഷ​​ക​​ൾ ഡി​​സം​​ബ​​ർ അ​​ഞ്ചി​​ന് മു​​ന്പാ​​യി സ്കൂ​​ളി​​ൽ ല​​ഭി​​ച്ചി​​രി​​ക്ക​​ണം. കൂ​​ടു​​ത​​ൽ വി​​വ​​ര​​ങ്ങ​​ൾ​​ക്ക് www.sainiks ch ooltvm.nic.in എ​​ന്ന സ്കൂ​​ൾ വെ​​ബ്സൈ​​റ്റ് സ​​ന്ദ​​ർ​​ശി​​ക്കു​​ക. പ്ര​​വേ​​ശ​​ന പ​​രീ​​ക്ഷ​​യു​​ടെ​​യും തു​​ട​​ർ​​ന്നു​​ള്ള അ​​ഭി​​മു​​ഖ​​ത്തി​​ന്‍റ​​യും, വൈ​​ദ്യ​​പ​​രി​​ശോ​​ധ​​ന​​യു​​ടെ​​യും അ​​ടി​​സ്ഥാ​​ന​​ത്തി​​ൽ ത​​യാ​​റാ​​ക്കു​​ന്ന മെ​​റി​​റ്റ് ലി​​സ്റ്റി​​ൽനി​​ന്നു മാ​​ത്ര​​മാ​​യി​​രി​​ക്കും പ്ര​​വേ​​ശ​​നം.
More News