അഡ്മിറ്റ് കാർഡുകൾ ഡൗൺലോഡ് ചെയ്യാം
തിരുവനന്തപുരം : തിരുവനന്തപുരത്ത് 22നു നടത്തുന്ന ബിഫാം (ലാറ്ററൽ എൻട്രി) കോഴ്സിലേക്കുള്ള പ്രവേശന പരീക്ഷക്ക് അപേക്ഷ സമർപ്പിച്ചവരുടെ അഡ്മിറ്റ് കാർഡുകൾ ഇന്നു മുതൽ പ്രവേശന പരീക്ഷാ കമ്മീഷണറുടെ വെബ്സൈറ്റിൽ നിന്നും ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.
വെബ്സൈറ്റിലെ ബിഫാം (LE) 2017 Candidate Portal എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുന്പോൾ ലഭ്യമാകുന്ന പേജിൽ ആപ്ലിക്കേഷൻ നമ്പറും പാസ്വേഡും കൃത്യമായി നൽകിയതിനു ശേഷം അഡ്മിറ്റ് കാർഡ് എന്ന മെനു ക്ലിക്ക് ചെയ്ത് അഡ്മിറ്റ് കാർഡിന്റെ പ്രിന്റൗട്ട് എടുക്കാം. ഈ അഡ്മിറ്റ് കാർഡുമായാണ് അപേക്ഷകൻ പരീക്ഷാ ഹാളിൽ ഹാജരാകേണ്ടത്.
തപാൽ വഴി അഡ്മിറ്റ് കാർഡ് വിതരണം ചെയ്യുന്നതല്ല.
ഓണ്‍ലൈൻ അപേക്ഷയിലെ അപാകത മൂലം ചില അപേക്ഷകരുടെ അഡ്മിറ്റ് കാർഡുകൾ തടഞ്ഞുവച്ചിട്ടുണ്ട്. അവർക്ക് മെമ്മോ ലിങ്ക് ക്ലിക്ക് ചെയ്യുമ്പോൾ തങ്ങളുടെ അപേക്ഷയിലെ ന്യൂനതകളുടെ വിശദവിവരങ്ങൾ കാണാം. അത്തരം അപേക്ഷകൾ ബന്ധപ്പെട്ട രേഖകൾ വെബ്സൈറ്റിലൂടെ 20നു വൈകുന്നേരം അഞ്ചിനു മുന്‍പായി അപ്ലോഡ് ചെയ്യേണ്ടതാണ്. തപാൽ/ഇമെയിൽ/ഫാക്സ് മുഖേന സമർപ്പിക്കുന്ന രേഖകൾ യാതൊരു കാരണവശാലും ന്യൂനതകൾ പരിഹരിക്കുന്നതിനായി സ്വീകരിക്കുന്നതല്ല.
ആപ്ലിക്കേഷൻ നമ്പർ മറന്നുപോയ അപേക്ഷകർ Find Application Number എന്ന ലിങ്ക് ക്ലിക്ക് ചെയ്ത് പേര് നൽകിയാൽ പേര്, അഡ്രസ്, ആപ്ലിക്കേഷൻ നമ്പർ എന്നിവ കാണാവുന്നതാണ്.