University News
എംകോം (എ​സ്​ഡിഇ) വൈ​വ
കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം മൂ​ന്ന്, നാ​ല് സെ​മ​സ്റ്റ​ർ എംകോം ഏ​പ്രി​ൽ/​മേയ് പ​രീ​ക്ഷ​യു​ടെ വൈ​വാ വോ​സി, പ്രോ​ജ​ക്ട് മൂ​ല്യ​നി​ർ​ണ​യം എ​ന്നി​വ 21ന് ​ന​ട​ക്കും. വെ​ബ്സൈ​റ്റി​ൽ നി​ന്ന് വൈ​വ ഷെ​ഡ്യൂ​ൾ പ​രി​ശോ​ധി​ച്ച് നി​ശ്ചി​ത തി​യ​തി​ക്ക് അ​ത​ത് കോ​ണ്‍​ടാ​ക്ട് ക്ലാ​സ് കേ​ന്ദ്ര​ത്തി​ൽ ഹാ​ജ​രാ​ക​ണം.

ഐഇടി ഇ​ന്‍റേണ​ൽ ഇം​പ്രൂ​വ്മെ​ന്‍റ് പ​രീ​ക്ഷ

കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ലാ എ​ൻജിനിയ​റിം​ഗ് കോ​ള​ജി​ലെ (സിയുഐഇടി) ബിടെ​ക് മൂ​ന്ന്, അ​ഞ്ച്, ഏ​ഴ് സെ​മ​സ്റ്റ​ർ ഇ​ന്‍റേ​ണ​ൽ ഇം​പ്രൂ​വ്മെ​ന്‍റ് പ​രീ​ക്ഷ​യ്ക്ക് അ​പേ​ക്ഷി​ച്ച​വ​ർ 25ന് ​രാ​വി​ലെ 10നും 11​നും ഇ​ട​യ്ക്ക് അ​ത​ത് ഡി​പ്പാ​ർ​ട്ടു​മെ​ന്‍റ് മേ​ധാ​വി​യു​മാ​യി ബ​ന്ധ​പ്പെ​ട​ണം.

കേ​ര​ള​ത്തി​നു പു​റ​ത്തുള്ള കേ​ന്ദ്ര​ങ്ങ​ളി​ലെ പ​രീ​ക്ഷാ​ഫ​ലം

കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല​യു​ടെ വി​ദേ​ശ​ത്തും കേ​ര​ള​ത്തി​നു പു​റ​ത്തു​മു​ള്ള കേ​ന്ദ്ര​ങ്ങ​ളി​ലെ (മും​ബൈ, ഹൈ​ദ​രാ​ബാ​ദ് കേ​ന്ദ്ര​ങ്ങ​ളി​ലെ ഒ​ഴി​കെ) വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം ബി​കോം/​ബിബിഎ (എഒ സീ​രീ​സ്) അ​ഞ്ചാം സെ​മ​സ്റ്റ​ർ (ഫെ​ബ്രു​വ​രി 2017), ആ​റാം സെ​മ​സ്റ്റ​ർ (ജൂ​ണ്‍ 2017) (സിയുസി​ബിസി​എ​സ്എ​സ്) റ​ഗു​ല​ർ പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് 21 മു​ത​ൽ 31 വ​രെ അ​പേ​ക്ഷി​ക്കാം. പ്രി​ന്‍റൗ​ട്ട്, ച​ലാ​ൻ സ​ഹി​തം ന​വം​ബ​ർ 15ന​കം ല​ഭി​ക്ക​ണം.

ബിഎംഎം​സി പ്രാ​ക്ടി​ക്ക​ൽ മാ​റ്റി

കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല മൂ​ന്ന്, നാ​ല് സെ​മ​സ്റ്റ​ർ ബിഎംഎം​സി പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ 21ലേ​ക്ക് മാ​റ്റി. സ്റ്റോ​ർ ന​ട​ത്തി​പ്പി​നു വ​നി​ത​ക​ൾ​ക്ക് 20 വ​രെ അ​പേ​ക്ഷി​ക്കാം
കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ലാ ലേ​ഡീ​സ് ഹോ​സ്റ്റ​ലി​ൽ ടീ/​കോ​ഫി വെ​ൻ​ഡിം​ഗ് മെ​ഷീ​ൻ, ഫോ​ട്ടോ​സ്റ്റാ​റ്റ് സ​ഹി​തം സ്റ്റോ​ർ ന​ട​ത്തി​പ്പി​നാ​യി വ​നി​ത​ക​ളി​ൽ നി​ന്ന് അ​പേ​ക്ഷ സ്വീ​ക​രി​ക്കു​ന്ന അ​വ​സാ​ന തി​യ​തി 20ന് 2.30 ​വ​രെ നീ​ട്ടി. അ​പേ​ക്ഷ അ​ന്ന് മൂ​ന്ന് മ​ണി​ക്ക് എ​ത്തി​ച്ചേ​ർ​ന്ന​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ൽ തു​റ​ക്കു​ന്ന​താ​ണ്.

ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്ക് ശി​ൽ​പ്പ​ശാ​ല

കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ലാ മ​നഃ​ശാ​സ്ത്ര വി​ഭാ​ഗ​ത്തി​ലെ സി​ഡി​എംആ​ർ​പി പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി തി​രു​വ​ന​ന്ത​പു​രം നാ​ഷ​ണ​ൽ ക​രി​യ​ർ സെ​ന്‍റ​റി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ 15 വ​യ​സി​ന് മു​ക​ളി​ലു​ള്ള ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്കാ​യി 20ന് ​തൊ​ഴി​ൽ പ​രി​ശീ​ല​ന പ​ദ്ധ​തി​ക​ളെ​ക്കു​റി​ച്ച് ശി​ൽ​പ്പ​ശാ​ല ന​ട​ത്തും. മ​നഃ​ശാ​സ്ത്ര വി​ഭാ​ഗം ഹാ​ളി​ലാ​ണ് പ​രി​പാ​ടി. ര​ജി​സ്ട്രേ​ഷ​ന്: 9526370222.
More News