University News
കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല പി.​ജി പ്ര​വേ​ശ​നം: ഓ​ണ്‍​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ന് അ​വ​സ​രം
തി​രു​വ​ന​ന്ത​പു​രം; കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല​യോ​ട് അ​ഫി​ലി​യേ​റ്റ് ചെ​യ്തി​ട്ടു​ള്ള സ​ർ​ക്കാ​ർ/​എ​യ്ഡ​ഡ്/ സ്വാ​ശ്ര​യ കോ​ള​ജു​ക​ൾ/​സെ​ന്‍റ​റു​ക​ളി​ലെ ഒ​ന്നാം വ​ർ​ഷ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ പ്ര​വേ​ശ​ന​ത്തി​നാ​യി ഇ​തു​വ​രേ​യും ഓ​ണ്‍​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ ചെ​യ്യാ​ൻ സാ​ധി​ക്കാ​ത്ത​വ​ർ​ക്ക് 21ന് ​വൈ​കു​ന്നേ​രം അ​ഞ്ച്‌​വ​രെ ര​ജി​സ്റ്റ​ർ ചെ​യ്യാ​ൻ അ​വ​സ​രം.

ഓ​ണ്‍​ലൈ​നാ​യി ര​ജി​സ്ട്രേ​ഷ​ൻ ചെ​യ്തി​ട്ടു​ള്ള​വ​രും എ​ന്നാ​ൽ ഇ​തു​വ​രെ അ​ഡ്മി​ഷ​ൻ ല​ഭി​ക്കാ​ത്ത​വ​രു​മാ​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും 21നു ​വൈ​കു​ന്നേ​രം അ​ഞ്ച്‌​വ​രെ സ്വ​ന്തം ഓ​ണ്‍​ലൈ​ൻ അ​പേ​ക്ഷ​യി​ൽ മാ​റ്റ​ങ്ങ​ൾ വ​രു​ത്താം. ഓ​ണ്‍​ലൈ​ൻ അ​പേ​ക്ഷ​യി​ൽ നി​ല​വി​ൽ ന​ൽ​കി​യി​ട്ടു​ള്ള ഓ​പ്ഷ​നു​ക​ൾ ഒ​ഴി​കെ മ​റ്റ് തി​രു​ത്ത​ലു​ക​ൾ വ​രു​ത്തു​ന്ന​തി​ന് ഈ ​അ​വ​സ​രം പ്ര​യോ​ജ​ന​പ്പെ​ടു​ത്താം. നി​ല​വി​ൽ ന​ൽ​കി​യി​ട്ടു​ള്ള ഓ​പ്ഷ​നു​ക​ളി​ൽ മാ​റ്റം വ​രു​ത്തു​വാ​ൻ അ​നു​വാ​ദ​മി​ല്ല. 21ന് ​വൈ​കു​ന്നേ​രം അ​ഞ്ചി​നു​ശേ​ഷം ഓ​ണ്‍​ലൈ​ൻ അ​പേ​ക്ഷ​യി​ൽ യാ​തൊ​രു വി​ധ​ത്തി​ലു​മു​ള്ള തി​രു​ത്ത​ലു​ക​ളും അ​നു​വ​ദി​ക്കി​ല്ല. ഓ​ണ്‍​ലൈ​ൻ അ​പേ​ക്ഷ​യി​ൽ തി​രു​ത്ത​ലു​ക​ൾ വ​രു​ത്തു​ന്ന​തി​ന് സ​ർ​വ​ക​ലാ​ശാ​ല​യെ നേ​രി​ട്ട് സ​മീ​പി​ക്കേ​ണ്ട​തി​ല്ല. സ്വ​ന്തം നി​ല​യ്ക്ക് , അ​നു​വ​ദി​ച്ചി​ട്ടു​ള്ള സ​മ​യ​ത്തി​നു​ള്ളി​ൽ തി​രു​ത്ത​ൽ വ​രു​ത്താ​ൻ അ​പേ​ക്ഷ​ക​ർ ശ്ര​ദ്ധി​ക്ക​ണം. നി​ല​വി​ൽ പ്ര​വേ​ശ​നം ല​ഭി​ച്ച വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് തി​രു​ത്ത​ലി​ന് അ​വ​സ​ര​മി​ല്ല. മാ​റ്റ​ങ്ങ​ൾ (തി​രു​ത്ത​ലു​ക​ൾ) വ​രു​ത്തി​ക്ക​ഴി​ഞ്ഞ​വ​ർ ഓ​ണ്‍​ലൈ​ൻ അ​പേ​ക്ഷ​യു​ടെ പു​തി​യ പ്രി​ന്‍റൗ​ട്ട് തു​ട​ർ ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി സൂ​ക്ഷി​ക്ക​ണം.