University News
സൂ​ക്ഷ്മ പ​രി​ശോ​ധ​ന
ഏ​പ്രി​ൽ മാ​സം ന​ട​ത്തി​യ ബി​ടെ​ക് (2013 സ്കീം) ​എ​ട്ടാം സെ​മ​സ്റ്റ​ർ പ​രീ​ക്ഷ​യു​ടെ (ബ​യോ​ടെ​ക്നോ​ള​ജി​ബ​യോ​കെ​മി​ക്ക​ൽ ബ്രാ​ഞ്ച് ഒ​ഴി​കെ ഉ​ള്ള​വ​ർ) സൂ​ക്ഷ്മ പ​രി​ശോ​ധ​ന​യ്ക്ക് അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ചി​ട്ടു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ ഫോ​ട്ടോ പ​തി​ച്ച ഐ​ഡി കാ​ർ​ഡും ഹാ​ൾ​ടി​ക്ക​റ്റു​മാ​യി ബി​ടെ​ക് റീ ​വാ​ല്യു​വേ​ഷ​ൻ സെ​ക്ഷ​നി​ൽ ഇ​ന്നു മു​ത​ൽ 27 വ​രെ​യു​ള്ള പ്ര​വ​ർ​ത്തി ദി​ന​ങ്ങ​ളി​ൽ ഹാ​ജ​രാ​ക​ണം.

വൈ​വ പ​രീ​ക്ഷ

ജൂ​ലൈ​യി​ൽ ന​ട​ത്തി​യ നാ​ലാം സെ​മ്സ​റ്റ​ർ എം​എ​സ് സി ​കം​പ്യൂ​ട്ട​ർ സ​യ​ൻ​സ് പ​രീ​ക്ഷ​യു​ടെ വൈ​വ 30, 31 തീ​യ​തി​ക​ളി​ൽ അ​ത​ത് കോ​ള​ജു​ക​ളി​ൽ ന​ട​ത്തും. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

എം​ബി​എ (എ​സ്ഡി​ഇ) ഇ​ന്‍റേ​ണ​ൽ മാ​ർ​ക്ക്

വി​ദൂ​ര​വി​ദ്യാ​ഭ്യാ​സ കേ​ന്ദ്രം ന​ട​ത്തു​ന്ന എം​ബി​എ (എ​സ്ഡി​ഇ) നാ​ലാം സെ​മ​സ്റ്റ​ർ ഇ​ന്‍റേ​ണ​ൽ മാ​ർ​ക്ക് പ്ര​സി​ദ്ധീ​ക​രി​ച്ചു. പ​രാ​തി​യു​ള്ള​വ​ർ ഏ​ഴ് ദി​വ​സ​ത്തി​ന​കം കോ​ർ​ഡി​നേ​റ്റ​റെ അ​റി​യി​ക്ക​ണം. ബ​ന്ധ​പ്പെ​ടേ​ണ്ട ന​ന്പ​ർ. 9995232929.

മാ​ർ​ക്ക് ലി​സ്റ്റു​ക​ൾ

വി​ദൂ​ര​വി​ദ്യാ​ഭ്യാ​സ കേ​ന്ദ്രം 2016 ന​വം​ബ​ർ മാ​സ​ത്തി​ൽ ന​ട​ത്തി​യ ഒ​ന്നാം സെ​മ​സ്റ്റ​ർ എം​ബി​എ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​യു​ടെ മാ​ർ​ക്ക് ലി​സ്റ്റു​ക​ൾ പാ​ള​യം വി​ദൂ​ര​വി​ദ്യാ​ഭ്യാ​സ കേ​ന്ദ്ര​ത്തി​ൽ നി​ന്നും ഇ​ന്നു മു​ത​ൽ ഹാ​ൾ​ടി​ക്ക​റ്റും ഡി​ഗ്രി സ​ർ​ട്ടി​ഫി​ട്ട​റ്റ് കോ​പ്പി​യും സ​ഹി​തം വ​ന്ന് വാ​ങ്ങ​ണം. സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കു​ള്ള അ​വ​സാ​ന തീ​യ​തി 31.

സ​ർ​വ​ക​ലാ​ശാ​ല​യി​ൽ പു​സ്ത​ക പ്ര​ദ​ർ​ശ​നം

തേ​ഞ്ഞി​പ്പ​ലം: ത​ത്വ​ചി​ന്ത​ക​നാ​യ ഭ​ര​ണാ​ധി​കാ​രി ച​രി​ത്ര​ത്തി​ൽ വി​ഖ്യാ​ത​മാ​യ വ​ഴി​തു​റ​ക്ക​ലു​ക​ൾ​ക്ക് ഇ​ട​യാ​ക്കു​മെ​ന്ന​തി​ന്‍റെ ഉ​ദാ​ഹ​ര​ണ​മാ​ണ് ഷാ​ർ​ജാ ഭ​ര​ണാ​ധി​കാ​രി​യും യു​എ​ഇ സു​പ്രീം കൗ​ണ്‍​സി​ൽ അം​ഗ​വു​മാ​യ ഡോ. ​ഷെ​യ്ഖ് സു​ൽ​ത്താ​ൻ ബി​ൻ മു​ഹ​മ്മ​ദ് അ​ൽ ഖാ​സി​മി​യെ​ന്ന് സ്പീ​ക്ക​ർ പി. ​ശ്രീ​രാ​മ​കൃ​ഷ്ണ​ൻ . സു​ൽ​ത്താ​ൻ ര​ചി​ച്ച 48 ഗ്ര​ന്ഥ​ങ്ങ​ളു​ടെ​യും വ്യ​ത്യ​സ്ത ലോ​ക ഭാ​ഷ​ക​ളി​ലു​ള്ള അ​വ​യു​ടെ പ​രി​ഭാ​ഷ​ക​ളു​ടെ​യും പ്ര​ദ​ർ​ശ​നം കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല​യി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ത​ത്വ​ചി​ന്ത​ക​നാ​യ രാ​ജാ​വ് എ​ന്ന​ത് പ്ലാ​റ്റോ​യു​ടെ പ്ര​ശ​സ്ത​മാ​യ സ​ങ്ക​ൽ​പ്പ​മാ​ണ്. ചി​ന്താ​പ​ര​മാ​യ പ്ര​കോ​പ​ന​ങ്ങ​ൾ​കൊ​ണ്ട് സ​മൂ​ഹ​ത്തെ പ്ര​ചോ​ദി​പ്പി​ക്കാ​നു​ള്ള വ​ലി​യ സാ​ധ്യ​ത​യു​മു​ണ്ടാ​വു​ന്നു​വെ​ന്നും സ്പീ​ക്ക​ർ പ​റ​ഞ്ഞു. ഷാ​ർ​ജാ ഭ​ര​ണാ​ധി​കാ​രി​യു​ടെ ഓ​ഫീ​സ് ചെ​യ​ർ​മാ​ൻ ഷെ​യ്ഖ് സ​ലീം അ​ബ്ദു​റ​ഹി​മാ​ൻ സ​ലീം അ​ൽ ഖാ​സി​മി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. എ​ഴു​ത​പ്പെ​ട്ട അ​ക്ഷ​ര​ങ്ങ​ൾ മ​റ്റ് ഏ​ത് ആ​ശ​യ​വി​നി​മ​യ ഉ​പാ​ധി​യേ​ക്കാ​ളും ശ​ക്ത​മാ​ണെ​ന്ന് വി​ശ്വ​സി​ക്കു​ന്ന ഭ​ര​ണാ​ധി​കാ​രി​യാ​ണ് ഷാ​ർ​ജാ സു​ൽ​ത്താ​നെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. അ​ന്താ​രാ​ഷ്ട്ര ത​ല​ത്തി​ൽ സാം​സ്കാ​രി​ക​ബ​ന്ധം ശ​ക്ത​മാ​ക്കു​ന്ന​തി​ൽ ഏ​റെ ത​ത്പ്പ​ര​നാ​ണ് സു​ൽ​ത്താ​ൻ. ഡോ. ​ഷെ​യ്ഖ് സു​ൽ​ത്താ​ൻ ബി​ൻ മു​ഹ​മ്മ​ദ് അ​ൽ ഖാ​സി​മി​ക്ക് കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല 26ന് ​ഓ​ണ​റ​റി ഡീ​ലി​റ്റ് സ​മ്മാ​നി​ച്ചി​രു​ന്നു.

ച​ട​ങ്ങി​ൽ വൈ​സ് ചാ​ൻ​സ​ല​ർ ഡോ.​കെ. മു​ഹ​മ്മ​ദ് ബ​ഷീ​ർ അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. ഡോ. ​ഷെ​യ്ഖ് സു​ൽ​ത്താ​ൻ ബി​ൻ മു​ഹ​മ്മ​ദ് അ​ൽ ഖാ​സി​മി​യെ​ക്കു​റി​ച്ച് ബോം​ബെ സ​ർ​വ​ക​ലാ​ശാ​ലാ വൈ​സ് ചാ​ൻ​സ​ല​ർ ശ​ശി​കാ​ന്ത് ഡി. ​കാ​ർ​ണി​ക് ര​ചി​ച്ച "സു​ൽ​ത്താ​ൻ ഓ​ഫ് ക​ൾ​ച്ച​ർ’ എ​ന്ന പു​സ്ത​ക​ത്തി​ന്‍റെ മ​ല​യാ​ള പ​രി​ഭാ​ഷ​സം​സ്കൃ​തി​യു​ടെ സു​ൽ​ത്താ​ൻ​പി. അ​ബ്ദു​ൾ ഹ​മീ​ദ് എം​എ​ൽ​എ പ്ര​കാ​ശ​നം ചെ​യ്തു. ഷാ​ർ​ജാ ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് വൈ.​എ. റ​ഹീം ഏ​റ്റു​വാ​ങ്ങി. ഡോ.​എ.​ബി. മൊ​യ്തീ​ൻ​കു​ട്ടി പു​സ്ത​കം പ​രി​ച​യ​പ്പെ​ടു​ത്തി. സി​ൻ​ഡി​ക്ക​റ്റ് അം​ഗ​ങ്ങ​ളാ​യ ഡോ.​ടി.​പി. അ​ഹ​മ്മ​ദ്, കെ.​കെ. ഹ​നീ​ഫ, പ്രോ​വൈ​സ് ചാ​ൻ​സ​ല​ർ ഡോ.​പി. മോ​ഹ​ൻ, ര​ജി​സ്ട്രാ​ർ ഡോ.​ടി.​എ. അ​ബ്ദു​ൾ മ​ജീ​ദ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

സ​ർ​വ​ക​ലാ​ശാ​ലാ ലൈ​ബ്ര​റി​യി​ൽ ന​ട​ക്കു​ന്ന പ്ര​ദ​ർ​ശ​നം 21 വ​രെ തു​ട​രും. പ്ര​ദ​ർ​ശ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ലൈ​ബ്ര​റി ഹാ​ളി​ൽ 20ന് ​ആ​ർ​ക്കി​യോ​ള​ജി​ക്ക​ൽ സ​ർ​വേ ഓ​ഫ് ഇ​ന്ത്യ​യു​ടെ മു​ൻ ഉ​ത്ത​ര​മേ​ഖ​ലാ ഡ​യ​റ​ക്‌​ട​ർ ഡോ.​കെ.​കെ. മു​ഹ​മ്മ​ദ്, ഭാ​ര​തീ​യ സാം​സ്കാ​രി​ക പാ​ര​ന്പ​ര്യ​ത്തി​ന്‍റെ സം​ര​ക്ഷ​ണ​ത്തെ​ക്കു​റി​ച്ച് പ്ര​ഭാ​ഷ​ണം ന​ട​ത്തും. 21ന് ​രാ​വി​ലെ പ​ത്തി​ന് ലൈ​ബ്ര​റി ഹാ​ളി​ൽ തു​ഞ്ച​ത്ത് എ​ഴു​ത്ത​ച്ഛ​ൻ മ​ല​യാ​ള സ​ർ​വ​ക​ലാ​ശാ​ലാ വൈ​സ് ചാ​ൻ​സ​ല​ർ കെ. ​ജ​യ​കു​മാ​ർ "സാം​സ്കാ​രി​ക വി​നി​മ​യ​വും വി​ജ്ഞാ​ന​വും’ എ​ന്ന വി​ഷ​യ​ത്തി​ൽ പ്ര​ഭാ​ഷ​ണം ന​ട​ത്തും. ച​ല​ച്ചി​ത്ര പ്ര​ദ​ർ​ശ​നം, ക​ലാ​പ​രി​പാ​ടി​ക​ൾ എ​ന്നി​വ​യും പു​സ്ത​ക പ്ര​ദ​ർ​ശ​ന​ത്തി​നോ​ട​നു​ബ​ന്ധി​ച്ച് ഒ​രു​ക്കി​യി​ട്ടു​ണ്ട്. സ​മാ​പ​ന പ്ര​ഭാ​ഷ​ണം പി.​കെ. അ​ബ്ദു​റ​ബ് എം​എ​ൽ​എ 21ന് ​വൈ​കു​ന്നേ​രം 3.30ന് ​നി​ർ​വ​ഹി​ക്കും.