പോളിടെക്നിക് സായാഹ്ന ഡിപ്ലോമ പ്രവേശനം
തിരുവനന്തപുരം: സംസ്ഥാനത്തെ തെരഞ്ഞെടുക്കപ്പെട്ട ഗവ. എയ്ഡഡ് പോളിടെക്നിക് കോളജുകളിലെ സായാഹ്ന ഡിപ്ലോമ പ്രവേശനത്തിനുള്ള അപേക്ഷ ക്ഷണിച്ചു. അപേക്ഷാ ഫോമും പ്രോസ്പക്ടസും www.polyad mission.in ല്‍ നിന്ന് ഡൗണ്‍ ലോഡ് ചെയ്യാം. അപേക്ഷാ ഫോം പൂരിപ്പിച്ച് ആവശ്യമായ രേഖകളുടെ പകര്‍പ്പുകള്‍ സഹിതം പ്രവേശനം ആഗ്രഹിക്കുന്ന പോളിടെക്നിക് കോളജില്‍ നിശ്ചിത ഫീസോടെ 28ന് വൈകുന്നേരം നാലിനകം നല്‍കണം. വിശദ വിവരങ്ങള്‍ www.polyadmissio n.in ല്‍ ലഭിക്കും.