Home   | Editorial   | Leader Page   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | NRI News   | Movies   | Health
| Back to Home |
ഓ​പ്പ​ണ്‍ ബി​രു​ദ പ്ര​വേ​ശ​ന പ​രീ​ക്ഷ: ഹാ​ൾ​ടി​ക്ക​റ്റ് ഡൗ​ൺ​ലോ​ഡ് ചെ​യ്യാം
നാ​ളെ ന​ട​ത്തു​ന്ന ഓ​പ്പ​ണ്‍ ബി​എ/​ബി​കോം പ്ര​വേ​ശ​ന പ​രീ​ക്ഷ​യു​ടെ ഹാ​ൾ​ടി​ക്ക​റ്റ് സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ നി​ന്ന് ഇ​ന്ന് ഡൗ​ണ്‍​ലോ​ഡ് ചെ​യ്യ​ണം.

പ​രീ​ക്ഷാ​ഫ​ലം

2017 ജൂ​ണി​ൽ ന​ട​ത്തി​യ ര​ണ്ട്, നാ​ല് സെ​മ​സ്റ്റ​ർ എം​കോം, എം​എ​സ്‌​സി ഫി​സി​ക്സ് (സി​സി​എ​സ്എ​സ്) പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ.

മാ​ർ​ക്ക്‌​ലി​സ്റ്റ്

ര​ണ്ടാം​വ​ർ​ഷ ബി​കോം പാ​ർ​ട് ഒ​ന്ന് ര​ണ്ട് പ​രീ​ക്ഷ​ക​ളു​ടെ മാ​ർ​ക്ക് ലി​സ്റ്റ് പ​രീ​ക്ഷാ​കേ​ന്ദ്ര​ങ്ങ​ളി​ൽ ല​ഭി​ക്കും. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് 31വ​രെ അ​പേ​ക്ഷി​ക്കാം.

പൈ​തൃ​ക സം​ര​ക്ഷ​ണ​ത്തി​ൽ രാ​ജ്യം പി​ന്നി​ൽ: ഡോ. ​കെ.​കെ. മു​ഹ​മ്മ​ദ്

കോ​ഴി​ക്കോ​ട്: ച​രി​ത്ര ശേ​ഷി​പ്പു​ക​ക​ൾ സം​ര​ക്ഷി​ക്കു​ന്ന​തി​ലും പ്ര​ദ​ർ​ശി​പ്പി​ക്കു​ന്ന​തി​ലും അ​വ​യു​ടെ ടൂ​റി​സം സാ​ധ്യ​ത​ക​ൾ മാ​ർ​ക്ക​റ്റ് ചെ​യ്യു​ന്ന​തി​ലും ഭാ​ര​തം ഏ​റെ പി​റ​കി​ലാ​ണെ​ന്ന് ച​രി​ത്ര ഗ​വേ​ഷ​ക​നും ആ​ർ​ക്കി​യോ​ള​ജി​ക്ക​ൽ സ​ർ​വ്വേ ഓ​ഫ് ഇ​ന്ത്യ​യു​ടെ മു​ൻ ഉ​ത്ത​ര​മേ​ഖ​ലാ ഡ​യ​റ​ക്ട​റു​മാ​യ ഡോ. ​കെ.​കെ. മു​ഹ​മ്മ​ദ്.

കാ​ലി​ക്ക​ട്ട് സ​ർ​വ്വ​ക​ലാ​ശാ​ല കാ​ന്പ​സി​ൽ ന​ട​ക്കു​ന്ന ത്രി​ദി​ന പു​സ്ത​ക പ്ര​ദ​ർ​ശ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ച്ച സെ​മി​നാ​റി​ൽ ഭാ​ര​തീ​യ സാം​സ്കാ​രി​ക പാ​ര​ന്പ​ര്യ​ത്തി​ന്‍റെ സം​ര​ക്ഷ​ണ​ത്തെ​ക്കു​റി​ച്ച് പ്ര​ഭാ​ഷ​ണം ന​ട​ത്തു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. 196 ലോ​ക​രാ​ഷ്ട്ര​ങ്ങ​ളി​ലാ​യി ആ​കെ 1076 ലോ​ക​പൈ​തൃ​ക കേ​ന്ദ്ര​ങ്ങ​ളാ​ണു​ള്ള​ത്. ഇ​തി​ൽ 36 ഉം ​ഇ​ന്ത്യ​യി​ലാ​ണ്. ശ​രാ​ശ​രി​യേ​ക്കാ​ൾ എ​ത്ര​യോ ഉ​യ​ർ​ന്ന​താ​ണ് ഈ ​സം​ഖ്യ. ശാ​സ്ത്രീ​യ​മാ​യി സം​ര​ക്ഷി​ക്കു​ക​യും പ്ര​ചാ​രം ന​ൽ​കു​ക​യും ചെ​യ്താ​ൽ നാ​ടി​ന് സാം​സ്കാ​രി​ക​മാ​യും സാ​ന്പ​ത്തി​ക​മാ​യും പ്ര​യോ​ജ​ന​മാ​കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. വൈ​സ്ചാ​ൻ​സ​ല​ർ ഡോ. ​കെ. മു​ഹ​മ്മ​ദ് ബ​ഷീ​ർ ഉ​ൽ​ഘാ​ട​നം ചെ​യ്തു. പ്രോ ​വൈ​സ് ചാ​ൻ​സ​ല​ർ ഡോ. ​പി. മോ​ഹ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ര​ജി​സ്ട്രാ​ർ ഡോ. ​ടി.​എ. അ​ബ്ദു​ൽ മ​ജീ​ദ്, ഹി​സ്റ്റ​റി പ​ഠ​ന വ​കു​പ്പ് മേ​ധാ​വി ഡോ. ​പി. ശി​വ​ദാ​സ​ൻ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു. ഷാ​ർ​ജാ ഭ​ര​ണാ​ധി​കാ​രി​യും യു​എ​ഇ സു​പ്രീം കൗ​ണ്‍​സി​ൽ അം​ഗ​വു​മാ​യ ഡോ. ​ഷെ​യ്ഖ് സു​ൽ​ത്താ​ൻ ബി​ൻ മു​ഹ​മ്മ​ദ് അ​ൽ ഖാ​സി​മി ര​ചി​ച്ച 48 പു​സ്ത​ക​ങ്ങ​ളു​ടെ​യും പ​രി​ഭാ​ഷ​ക​ളു​ടെ​യും ത്രി​ദി​ന പ്ര​ദ​ർ​ശ​നം കാ​ന്പ​സി​ൽ പു​രോ​ഗ​മി​ക്കു​ക​യാ​ണ്. നി​ര​വ​ധി പേ​രാ​ണ് ഇ​തു സ​ന്ദ​ർ​ശി​ക്കാ​നെ​ത്തു​ന്ന​ത്. ച​ല​ച്ചി​ത്ര​ന​ട​ൻ മാ​മു​ക്കോ​യ ഇ​ന്ന​ലെ പ്ര​ദ​ർ​ശ​നം സ​ന്ദ​ർ​ശി​ച്ചു.

ക​ള​രി​പ്പ​യ​റ്റ് പ്ര​ദ​ർ​ശ​നം, പേ​ർ​ഷ്യ​ൻ ച​ല​ച്ചി​ത്ര​ങ്ങ​ളു​ടെ പ്ര​ദ​ർ​ശ​നം എ​ന്നി​വ​യും സം​ഘ​ടി​പ്പി​ച്ചു. സ​മാ​പ​ന​ദി​വ​സ​മാ​യ ഇ​ന്ന് രാ​വി​ലെ 10ന് ​മ​ല​യാ​ള സ​ർ​വ​ക​ലാ​ശാ​ല വൈ​സ് ചാ​ൻ​സ​ല​ർ കെ. ​ജ​യ​കു​മാ​ർ സാം​സ്കാ​രി​ക വി​നി​മ​യ​വും വി​ജ്ഞാ​ന​വും എ​ന്ന വി​ഷ​യ​ത്തി​ൽ പ്ര​ഭാ​ഷ​ണം ന​ട​ത്തും. വൈ​കു​ന്നേ​രം 3.30ന് ​പി.​കെ. അ​ബ്ദു​റ​ബ്ബ് എം​എ​ൽ​എ പ്ര​ഭാ​ഷ​ണം ന​ട​ത്തും.


ജൈ​വ​കൃ​ഷി സ​ർ​ട്ടി​ഫി​ക്ക​റ്റ് കോ​ഴ്സ് തു​ട​ങ്ങി

കോ​ഴി​ക്കോ​ട്: കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല ലൈ​ഫ്‌​ലോം​ഗ് ലേ​ണിം​ഗ് ആ​ൻ​ഡ് എ​ക്സ്റ്റ​ൻ​ഷ​ൻ വ​കു​പ്പി​ൽ അ​ഞ്ച് മാ​സ​ത്തെ ജൈ​വ​കൃ​ഷി കോ​ഴ്സ് ആ​രം​ഭി​ച്ചു. പ്രാ​യോ​ഗി​ക പ​രി​ശീ​ല​നം, കൃ​ഷി​യി​ട സ​ന്ദ​ർ​ശ​നം, തി​യ​റി ക്ലാ​സു​ക​ൾ എ​ന്നി​വ​യെ​ല്ലാം ഉ​ൾ​പ്പെ​ടു​ന്ന​കോ​ഴ്സ് അ​വ​ധി ദി​വ​സ​ങ്ങ​ളി​ലാ​ണ് ന​ട​ത്തു​ന്ന​ത്. വൈ​സ് ചാ​ൻ​സ​ല​ർ ഡോ. ​കെ. മു​ഹ​മ്മ​ദ് ബ​ഷീ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. നേ​ച്ച​ർ സി​ഗ്നേ​ച്ച​ർ ഫൗ​ണ്ടേ​ഷ​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് ക്ലാ​സ്. ആ​രോ​ഗ്യം വീ​ണ്ടെ​ടു​ക്കു​ന്ന കൃ​ഷി​പാ​ഠ​ങ്ങ​ൾ എ​ന്ന പു​സ്ത​കം പ്ര​കാ​ശ​നം ചെ​യ്തു. പ​ഠ​ന​വ​കു​പ്പ് മേ​ധാ​വി ഡോ. ​ഇ.​എം. മ​നോ​ജം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ.​വി. ദ​യാ​ൽ, എം.​വി. സ​ക്ക​റി​യ, എ​ൻ.​എ. ന​സീ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു. സം​സ്ഥാ​ന​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്നു​ള്ള പ​ല പ്രാ​യ​ക്കാ​രാ​ണ് പ്ര​ഥ​മ​ബാ​ച്ചി​ലെ പ​ഠി​താ​ക്ക​ൾ.



ബി​രു​ദ പ്രോ​ഗ്രാ​മു​ക​ൾ​ക്ക് പ്രൈ​വ​റ്റ് ര​ജി​സ്ട്രേ​ഷ​ൻ 30 വ​രെ
സെന്‍റ് തോമസ് കോളജ് എംകോം (എസ്ഡിഇ) വൈവാ വോസി മാറ്റി
ഫാ​ബ്രി​ക് പെ​യി​ന്‍റിം​ഗ് ആ​ൻ​ഡ് സാ​രി ഡി​സൈ​നിം​ഗ് കോ​ഴ്സ്
മൈ​ക്രോ​ബ​യോ​ള​ജി ഗ​സ്റ്റ് ല​ക്ച​റ​ർ: വാ​ക്-​ഇ​ൻ-​ഇ​ന്‍റ​ർ​വ്യൂ
അ​ഞ്ചാം സെ​മ​സ്റ്റ​ർ യു​ജി പ​രീ​ക്ഷ: പു​തു​ക്കി​യ തി​യ​തി
വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം ഡി​ഗ്രി, പി​ജി പ്ര​വേ​ശ​നം: തി​യ​തി നീ​ട്ടി
പ​രീ​ക്ഷ മാ​റ്റി
പ​രീ​ക്ഷാ അ​പേ​ക്ഷ
ഓ​പ്പ​ണ്‍ സ്ട്രീം : ​ബി​രു​ദ പ്ര​വേ​ശ​ന​ത്തി​ന് ര​ജി​സ്റ്റ​ർ ചെ​യ്യ​ണം
അ​റ​ബി ഭാ​ഷാ​പ​ഠ​ന​ത്തി​ന് സാ​യാ​ഹ്ന ക്ലാ​സ്
നാ​ലാം സെ​മ​സ്റ്റ​ർ ബി​ടെ​ക്, ബി​ആ​ർ​ക് പ​രീ​ക്ഷാ കേ​ന്ദ്ര​ങ്ങ​ൾ
റ​ഷ്യ​ൻ പ​ഠ​ന​വ​കു​പ്പി​ൽ ഗ​സ്റ്റ് ല​ക്ച​റ​ർ: വാ​ക്-​ഇ​ൻ-​ഇ​ന്‍റ​ർ​വ്യൂ
ഇന്‍റർസോണ്‍ ഫുട്ബോൾ എഴു മുതൽ സർവകലാശാലാ സ്റ്റേഡിയത്തിൽ
സ​ർ​വ​ക​ലാ​ശാ​ല/​കോ​ള​ജ് അ​ധ്യാ​പ​ക​ർ​ക്ക് പ​രി​ശീ​ല​നം
ബി​പി​എ​ഡ് ഒ​ന്നാം സെ​മ​സ്റ്റ​ർ പ​രീ​ക്ഷ 13ന് ​തു​ട​ങ്ങും
വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം ഡി​ഗ്രി, പി​ജി പ്ര​വേ​ശ​നം
ബി​കോം, ബി​ബി​എ പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ ഫ​ലം
എം​എ​സ് സി ​കം​പ്യൂ​ട്ട​ർ സ​യ​ൻ​സ് സീ​റ്റ് ഒ​ഴി​വ്
പി​ജി പ്ര​വേ​ശ​നം: 30, 31 തി​യ​തി​ക​ളി​ൽ അ​വ​സ​രം
പി​ജി പു​ന:​പ്ര​വേ​ശ​ന​ത്തി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.