University News
രണ്ടാം സപ്ലിമെന്‍ററി അലോട്ട്മെന്‍റിന് ഓപ്ഷൻ പുനഃക്രമീകരണം ഇന്നും നാളെയും
അഫിലിയേറ്റഡ് കോളേജുകളിൽ 2017ൽ പിജി പ്രവേശനത്തിന് 24ന് നടത്തുന്ന രണ്ടാം സപ്ലിമെന്‍ററി അലോട്ട്മെന്‍റിന് പരിഗണിക്കുന്നതിനായി അപേക്ഷകർക്ക് തങ്ങൾ നേരത്തെ നൽകിയ ഓപ്ഷനുകൾ പുനഃക്രമീകരിക്കുവാൻ ഇന്നു മുതൽ നാളെ വൈകു്ന്നേരം അഞ്ചു വരെ സൗകര്യമുണ്ടാകും. അപേക്ഷകർക്ക് തങ്ങളുടെ ആപ്ലിക്കേഷൻ നന്പർ, പാസ്വേഡ് ഇവ ഉപയോഗിച്ച് ലോഗിൻ ചെയ്ത് ഓപ്ഷനുകളിൽ ആവശ്യമായ പുനഃക്രമീകരണം നടത്താം. എന്നാൽ പുതുതായി കോളജുകളോ, പ്രോഗ്രാമുകളോ കൂടുതലായി കൂട്ടിച്ചേർക്കുവാൻ ഈ ഘട്ടത്തിൽ സാധിക്കുകയില്ല. ഒന്നാം സപ്ലിമെന്‍ററി അലോട്ട്മെന്‍റിൽ താത്കാലിക പ്രവേശം ലഭിച്ച വിദ്യാർഥികൾ തങ്ങൾക്ക് നിലവിൽ ലഭിച്ച അലോട്ട്മെന്‍റിൽ തൃപ്തരാണെങ്കിൽ നിലനിൽക്കുന്ന ഹയർ ഓപ്ഷനുകൾ ന്ധഡിലീറ്റ്’ ചെയ്യണം്. അലോട്ട്മെന്‍റ് ലഭിച്ച വിദ്യാർഥികൾ ഹയർ ഓപ്ഷൻ ഡിലീറ്റ് ചെയ്യാതിരിക്കുകയും ത·ൂലം രണ്ടാം സ്പെഷൽ അലോട്ട്മെന്‍ററിൽ പുതുതായി ഹയർ ഓപ്ഷനിലെ മറ്റൊരു പ്രോഗ്രാമിലേക്ക്, കോളജിലേക്ക് അലോട്ട്മെന്‍റ് ലഭിക്കുകയും ചെയ്യുന്നപക്ഷം പുതുതായി അലോട്ട്മെന്‍റ് ലഭിച്ച പ്രോഗ്രാമിലേക്ക്, കോളജിലേക്ക് നിർബന്ധമായും പ്രവേശനം നേടേണ്ടതായി വരും. കൂടാതെ അവർക്ക് ലഭിച്ച ആദ്യ അലോട്ട്മെന്‍റ് റദ്ദാക്കപ്പെടുകയും ചെയ്യും. എന്നാൽ സ്ഥിരപ്രവേശം എടുത്ത വിദ്യാർഥികൾ ഹയർ ഓപ്ഷനുകൾ ന്ധഡിലീറ്റ്’ ചെയ്യേണ്ടതില്ല.

പുതുക്കിയ പരീക്ഷാ തീയതി

കഴിഞ്ഞ 16ന് നടത്താൻ നിശ്ചയിച്ചിരുന്നതും മാറ്റിവച്ചതുമായ പരീക്ഷകളുടെ പുതുക്കിയ തീയതി നിശ്ചയിച്ചു. ആറാം സെമസ്റ്റർ ബിഎ, ബിഎസ്സി, ബികോം, ബിഎ മൾട്ടിമീഡിയ (മോഡൽ രണ്ട് 2009ന് മുന്പുള്ള അഡ്മിഷൻ മേഴ്സി ചാൻസ്) പരീക്ഷ 23നും നാലാം വർഷ ബിഎസ്സി എംഎൽടി സപ്ലിമെന്‍ററി, മൂന്നാം വർഷ ബിഫാം റെഗുലർ, സപ്ലിമെന്‍ററി, രണ്ടാം സെമസ്റ്റർ ബിഎൽഐഎസ്സി (2016 അഡ്മിഷൻ റെഗുലർ ഡിപ്പാർട്ട്മെന്‍റ്, 2009 മുതൽ അഡ്മിഷൻ റെഗുലർ, സപ്ലിമെന്‍ററി), രണ്ടാം വർഷ ബിപിടി. (2015 അഡ്മിഷൻ റെഗുലർ, 20082014 അഡ്മിഷൻ സപ്ലിമെന്‍ററി) എന്നീ പരീക്ഷകൾ 24നും മൂന്നാം സെമസ്റ്റർ എംബിഎ സ്പെഷൽ മേഴ്സി ചാൻസ് (2001 2007 അഡ്മിഷൻ, 2008 2009 അഡ്മിഷൻ, 2010, 2011 അഡ്മിഷൻ), നാലാം സെമസ്റ്റർ എംസിഎ സ്പെഷൽ മേഴ്സി ചാൻസ് (2007 2008 അഡ്മിഷൻ, 2009 2010 അഡ്മിഷൻ അഫിലിയേറ്റഡ് കോളജുകൾ) പരീക്ഷകൾ 25നും അഞ്ചാം സെമസ്റ്റർ സിബിസിഎസ്എസ് യുജി (2016 അഡ്മിഷൻ റെഗുലർ, 2013 അഡ്മിഷൻ മുതൽ റീ അപ്പിയറൻസ്, ഇംപ്രൂവ്മെന്‍റ്, സപ്ലിമെന്‍ററി), അവസാന വർഷ എംപിടി പുതിയ സ്കീം 2015 അഡ്മിഷൻ റെഗുലർ, 2013 14 അഡ്മിഷൻ സപ്ലിമെന്‍ററി, 2013ന് മുന്പുള്ള അഡ്മിഷൻ രണ്ടാം മേഴ്സി ചാൻസ് എന്നീ പരീക്ഷകൾ 26നും രണ്ടാം സെമസ്റ്റർ എംസിഎ പുതിയ സ്കീം 2016 അഡ്മിഷൻ റെഗുലർ, 2011 2015 അഡ്മിഷൻ അഫിലിയേറ്റഡ് കോളജുകൾ, സ്റ്റാസ് സപ്ലിമെന്‍ററി, ലാറ്ററൽ എൻട്രി (2016 അഡ്മിഷൻ റെഗുലർ, 2011 15 അഡ്മിഷൻ സപ്ലിമെന്‍ററി അഫിലിയേറ്റഡ് കോളജുകൾ) പരീക്ഷ 27നും ആറാം സെമസ്റ്റർ എൽഎൽബി (ബിബിഎ, ബിഎ & ബികോം എൽഎൽബി കോഴ്സുകൾ) പരീക്ഷ 30നും സ്കൂൾ ഓഫ് ഇന്ത്യൻ ലീഗൽ തോട്ടിലെ അഞ്ചാം സെമസ്റ്റർ ത്രിവത്സര എൽഎൽബി പരീക്ഷ നവംബർ ഒന്നിനും സ്കൂൾ ഓഫ് ഇന്ത്യൻ ലീഗൽ തോട്ടിലെ എട്ടാം സെമസ്റ്റർ പഞ്ചവത്സര ബിബിഎ എൽഎൽബി (ഓണേഴ്സ് റെഗുലർ, ഇംപ്രൂവ്മെന്‍റ്, സപ്ലിമെന്‍ററി) പരീക്ഷ നവംബർ ആറിനും നടത്തും.


പ്രോജക്ട് ഇവാല്യുവേഷനും വൈവാവോസിയും

ആറാം സെമസ്റ്റർ എംസിഎ (അഫിലിയേറ്റഡ് കോളജുകളും സ്റ്റാസും 2014 അഡ്മിഷൻ റെഗുലർ, 2012 & 2013 അഡ്മിഷൻ സപ്ലിമെന്‍ററി, 2015 അഡ്മിഷൻ ലാറ്ററൽ എൻട്രി) & 2013 2014 അഡ്മിഷൻ സപ്ലിമെന്‍ററി) പരീക്ഷയുടെ പ്രോജക്ട് ഇവാല്യുവേഷനും വൈവാവോസിക്കുമുള്ള അപേക്ഷകൾ 30 വരെയും 50 രൂപ പിഴയോടെ 31 വരെയും 500 രൂപ സൂപ്പർഫൈനോടെ നവംബർ മൂന്നു വരെയും സ്വീകരിക്കും. ആദ്യമായി പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യുന്നവർ പ്രൊവിഷണൽ സർട്ടിഫിക്കറ്റ് ഫീസായി 100 രൂപയും പരീക്ഷാഫീസിനു പുറമെ അടയ്ക്കണം.

പരീക്ഷാ തീയതി

സ്കൂൾ ഓഫ് പെഡഗോഗിക്കൽ സയൻസസിലെ 2016 ബാച്ച് പിഎച്ച്ഡി കോഴ്സ് വർക്ക് എക്സ്റ്റേണൽ പരീക്ഷ നവംബർ മൂന്നിന് ആരംഭിക്കും. അപേക്ഷകൾ 25 വരെയും 50 രൂപ പിഴയോടെ 30 വരെയും സമർപ്പിക്കാം.

സ്കൂൾ ഓഫ് പെഡഗോഗിക്കൽ സയൻസസിൽ കഴിഞ്ഞ 16ന് നടത്താൻ നിശ്ചയിച്ചിരുന്ന രണ്ടാം സെമസ്റ്റർ എംഎഡ് (സിഎസ്എസ്) പരീക്ഷ 30ന് നടത്തും.
സ്കൂൾ ഓഫ് പെഡഗോഗിക്കൽ സയൻസസിലെ നാലാം സെമസ്റ്റർ എംഎഡ് വൈവാവോസി പരീക്ഷ നവംബർ രണ്ടിന് നടത്തും.

ഒന്നാം സെമസ്റ്റർ ബിഎഡ് (ക്രെഡിറ്റ് & സെമസ്റ്റർ 2013 2014 അഡ്മിഷൻ സപ്ലിമെന്‍ററി) പരീക്ഷയുടെ തിയററ്റിക്കൽ ബേസസ് ഓഫ് നാച്വറൽ സയൻസ് എഡ്യൂക്കേഷൻ എന്ന പേപ്പറിന്‍റെ പരീക്ഷ നവംബർ 10ന് രാവിലെ 9.30 മുതൽ 12.30 വരെ നടത്തും.

പരീക്ഷാഫലം

2017 മേയിൽ നടന്ന നാലാം സെമസ്റ്റർ എംഎ പ്രിന്‍റ് ആൻഡ് ഇലക്ട്രോണിക് ജേർണലിസം (റെഗുലർ, ഇംപ്രൂവ്മെന്‍റ്, സപ്ലിമെന്‍ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 30 വരെ അപേക്ഷിക്കാം.
2016 ഡിസംബറിൽ നടത്തിയ ബിഎ പാർട്ട് മൂന്ന് മെയിൻ സപ്ലിമെന്‍ററി, മേഴ്സി ചാൻസ്, 2017 ഫെബ്രുവരിയിൽ നടത്തിയ ബിഎ പാർട്ട് ഒന്ന്, രണ്ട്, മൂന്ന് സബ്സിഡിയറി സപ്ലിമെന്‍ററി, മേഴ്സി ചാൻസ് എന്നീ പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 30 വരെ അപേക്ഷിക്കാം.