വിദൂരവിദ്യാഭ്യാസം എംഎ ഇംഗ്ലീഷ് വൈവാ വോസി
വിദൂരവിദ്യാഭ്യാസം പ്രീവിയസ് എംഎ ഇംഗ്ലീഷ് ഏപ്രിൽ 2017 പരീക്ഷയുടെ വൈവാ വോസി 30 മുതൽ തൃശൂർ സെന്റ് തോമസ് കോളജിലും (സൗത്ത് സോണ്‍ ), കോഴിക്കോട് സെന്റ് ജോസഫ്സ് കോളജിലും (നോർത്ത് സോണ്‍ ) നടക്കും. ഷെഡ്യൂൾ വെബ്സൈറ്റിൽ.
യുജി ഒന്ന്, നാല് സെമസ്റ്റർ മൂല്യനിർണയ ക്യാന്പ്
യുജി (സിയുസിബിസിഎസ്എസ്) ഒന്നാം സെമസ്റ്റർ (2016 നവംബർ), നാലാം സെമസ്റ്റർ (2017 മാർച്ച്) പരീക്ഷകളുടെ മൂല്യനിർണയ ക്യാന്പ് നവംബർ 27 മുതൽ 30 വരെ നടക്കും. ക്യാന്പ് നടക്കുന്ന ദിവസങ്ങളിൽ എല്ലാ ആർട്സ് ആൻഡ് സയൻസ് കോളജുകളിലെയും, അറബിക് കോളജുകളിലെയും റഗുലർ ക്ലാസുകൾക്ക് അവധിയായിരിക്കും.
എംഎസ്സി കംപ്യൂട്ടർ സയൻസ് എക്സാമിനേഴ്സ് മീറ്റിംഗ്
രണ്ടാം സെമസ്റ്റർ എംഎസ്സി കംപ്യൂട്ടർ സയൻസ് (സിയുസിഎസ്എസ്) പ്രാക്ടിക്കൽ പരീക്ഷയുടെ ആൾ എക്സാമിനേഴ്സ് മീറ്റിംഗ് 26ന് രാവിലെ 11ന് സർവകലാശാലാ ടാഗോർ നികേതൻ ഹാളിൽ നടക്കും. ബന്ധപ്പെട്ട എല്ലാ അധ്യാപകരും പങ്കെടുക്കണമെന്ന് പരീക്ഷാ കണ്ട്രോളർ അറിയിച്ചു.