University News
ജീ​വ​ന​ക്കാ​ർ​ക്ക് പ​രി​ശീ​ല​ന പ​രി​പാ​ടി ആ​രം​ഭി​ച്ചു
തേ​ഞ്ഞി​പ്പ​ലം: കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല സു​വ​ർ​ണ ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ജീ​വ​ന​ക്കാ​ർ​ക്ക് തൊ​ഴി​ൽ നൈ​പു​ണി വി​ക​സ​ന പ​രി​ശീ​ല​ന പ​രി​പാ​ടി ആ​രം​ഭി​ച്ചു. പ​രി​പാ​ടി​യു​ടെ ഉ​ദ്ഘാ​ട​നം ര​ജി​സ്ട്രാ​ർ ഡോ. ​ടി.​എ. അ​ബ്ദു​ൾ മ​ജീ​ദ് നി​ർ​വ​ഹി​ച്ചു.
ആ​ദ്യ​ഘ​ട്ട​ത്തി​ൽ ജോ​യി​ന്‍റ് ര​ജി​സ്ട്രാ​ർ, ഡെ​പ്യൂ​ട്ടി ര​ജി​സ്ട്രാ​ർ, അ​സി​സ്റ്റ​ന്‍റ് ര​ജി​സ്ട്രാ​ർ, പൂ​ൾ ഓ​ഫീ​സ​ർ എ​ന്നീ ത​സ്തി​ക​ക​ളി​ലു​ള്ള​വ​ർ​ക്കാ​ണ് പ​രി​ശീ​ല​നം. തു​ട​ർ​ന്ന് മ​റ്റ് വി​ഭാ​ഗം ജീ​വ​ന​ക്കാ​ർ​ക്കും പ​രി​ശീ​ല​നം ന​ൽ​കും. ഡോ. ​പി.​എ. ബേ​ബി ശാ​രി, ഡോ. ​ഇ.​കെ. സ​തീ​ഷ്, രാ​മ​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ ക്ലാ​സു​ക​ൾ ന​യി​ച്ചു. ച​ട​ങ്ങി​ൽ ഫി​നാ​ൻ​സ് ഓ​ഫീ​സ​ർ വേ​ലാ​യു​ധ​ൻ മു​ടി​ക്കു​ന്ന​ത്ത് അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. സ​ർ​വ​ക​ലാ​ശാ​ല​യു​ടെ ദൈ​നം​ദി​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ ബാ​ധി​ക്കാ​ത്ത​വി​ധ​ത്തി​ലാ​ണ് പ​രി​ശീ​ല​നം സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.
More News