University News
പി​ജി പു​ന:​പ്ര​വേ​ശ​ന​ത്തി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു
പ്രൈ​വ​റ്റ് ര​ജി​സ്ട്രേ​ഷ​ൻ ര​ണ്ടാം വ​ർ​ഷ എം​എ, എം​എ​സ് സി ​മാ​ത‌്സ്, എം​കോം കോ​ഴ്സു​ക​ളി​ൽ പു​ന:​പ്ര​വേ​ശ​ന​ത്തി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു.

ഒ​ന്നാം വ​ർ​ഷ പ​രീ​ക്ഷ​യ്ക്ക് ര​ജി​സ്റ്റ​ർ ചെ​യ്ത് (2013 മു​ത​ൽ പ്ര​വേ​ശ​നം) തു​ട​ർ​പ​ഠ​നം ന​ട​ത്താ​നാ​വാ​ത്ത​വ​ർ​ക്ക് ര​ണ്ടാം വ​ർ​ഷ​ത്തി​ൽ ചേ​ർ​ന്ന് പ്രൈ​വ​റ്റ് ര​ജി​സ്ട്രേ​ഷ​ൻ വ​ഴി കോ​ഴ്സ് പൂ​ർ​ത്തി​യാ​ക്കാം. അ​പേ​ക്ഷ പി​ഴ​കൂ​ടാ​തെ ന​വം​ബ​ർ 15 വ​രെ​യും 100 രൂ​പ പി​ഴ​യോ​ടെ ന​വം​ബ​ർ 20 വ​രെ​യും സ്വീ​ക​രി​ക്കും. പൂ​രി​പ്പി​ച്ച അ​പേ​ക്ഷ, ച​ലാ​ൻ, ടി​സി, അ​വ​സാ​ന പ​രീ​ക്ഷ​യു​ടെ ഹാ​ൾ​ടി​ക്ക​റ്റ്, മാ​ർ​ക്ക് ലി​സ്റ്റി​ന്‍റെ സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ പ​ക​ർ​പ്പ്, സ്വ​ന്തം മേ​ൽ​വി​ലാ​സം എ​ഴു​തി​യ ക​വ​ർ എ​ന്നി​വ സ​ഹി​തം എ​സ്ഡി ഇ​യി​ൽ ല​ഭി​ക്കേ​ണ്ട അ​വ​സാ​ന തി​യ​തി ന​വം​ബ​ർ 27. വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ. ഫോ​ണ്‍: 0494 2407356, 2400288.

സി​ൻ​ഡി​ക്ക​റ്റ് യോ​ഗം മാ​റ്റി

ഇ​ന്ന് ന​ട​ത്താ​നി​രു​ന്ന സി​ൻ​ഡി​ക്ക​റ്റ് യോ​ഗം ന​വം​ബ​ർ നാ​ലി​ലേ​ക്ക് മാ​റ്റി.

പ​രീ​ക്ഷാ അ​പേ​ക്ഷ

വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം ബി​എ, ബി​എ​സ്‌​സി, ബി​കോം, ബി​ബി​എ, ബി​എം​എം​സി, ബി​എ അ​ഫ്സ​ൽ​ഉ​ൽ​ഉ​ല​മ ഒ​ന്നാം സെ​മ​സ്റ്റ​ർ (സി​സി​എ​സ്എ​സ്) സ​പ്ലി​മെ​ന്‍റ​റി, ഇം​പ്രൂ​വ്മെ​ന്‍റ് (ന​വം​ബ​ർ 2016), ര​ണ്ടാം സെ​മ​സ്റ്റ​ർ (സി​സി​എ​സ്എ​സ്) സ​പ്ലി​മെ​ന്‍റ​റി, ഇ​പ്രൂ​വ്മെ​ന്‍റ് (ഏ​പ്രി​ൽ 2017) പ​രീ​ക്ഷ​ക​ൾ​ക്ക് ആ​യി​രം രൂ​പ സൂ​പ്പ​ർ ഫൈ​നോ​ടെ ന​വം​ബ​ർ ആ​റ് വ​രെ അ​പേ​ക്ഷി​ക്കാം.
വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം എം​ബി​എ ര​ണ്ട്, മൂ​ന്ന് സെ​മ​സ്റ്റ​ർ 2013 മു​ത​ൽ പ്ര​വേ​ശ​നം റ​ഗു​ല​ർ, സ​പ്ലി​മെ​ന്‍റ​റി, 2012 പ്ര​വേ​ശ​നം സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​യ്ക്ക് പി​ഴ​കൂ​ടാ​തെ ന​വം​ബ​ർ 13 വ​രെ​യും 150 രൂ​പ പി​ഴ​യോ​ടെ ന​വം​ബ​ർ 16 വ​രെ​യും അ​പേ​ക്ഷി​ക്കാം. വി​ശ​ദ​മാ​യ വി​ജ്ഞാ​പ​നം വെ​ബ്സൈ​റ്റി​ൽ.

പ​രീ​ക്ഷാ​ഫ​ലം

എം​ഫി​ൽ ബ​യോ​ടെ​ക്നോ​ള​ജി ഒ​ന്നാം സെ​മ​സ്റ്റ​ർ (ജൂ​ണ്‍ 2016), ര​ണ്ടാം സെ​മ​സ്റ്റ​ർ (ജ​നു​വ​രി 2017) പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ.

പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ ഫ​ലം

ഒ​ന്നാം സെ​മ​സ്റ്റ​ർ ബി​എ, ബി​എ​സ്ഡ​ബ്ല്യൂ, ബി​വി​സി (സി​സി​എ​സ്എ​സ്) ന​വം​ബ​ർ 2015, ഒ​ന്നാം സെ​മ​സ്റ്റ​ർ ബി​എ ഹി​സ്റ്റ​റി (സി​യു​സി​ബി​സി​എ​സ്എ​സ്) ന​വം​ബ​ർ 2015, ആ​റാം സെ​മ​സ്റ്റ​ർ ബി​എ അ​ഫ്സ​ൽ​ഉ​ൽ​ഉ​ല​മ (സി​യു​സി​ബി​സി​എ​സ്എ​സ്) ഏ​പ്രി​ൽ 2017, ര​ണ്ടാം വ​ർ​ഷ അ​ഫ്സ​ൽ​ഉ​ൽ​ഉ​ല​മ പ്രി​ലി​മി​ന​റി ഏ​പ്രി​ൽ 2017 പ​രീ​ക്ഷ​ക​ളു​ടെ പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ ഫ​ലം വെ​ബ്സൈ​റ്റി​ൽ.

ര​ണ്ടാം സെ​മ​സ്റ്റ​ർ എം​എ​സ്‌​സി മെ​ഡി​ക്ക​ൽ ബ​യോ​കെ​മി​സ്ട്രി, മെ​ഡി​ക്ക​ൽ മൈ​ക്രോ​ബ​യോ​ള​ജി (ന​വം​ബ​ർ 2016) പ​രീ​ക്ഷ​യു​ടെ പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ ഫ​ലം വെ​ബ്സൈ​റ്റി​ൽ. ഉ​ത്ത​ര​ക്ക​ട​ലാ​സ് തി​രി​ച്ച​റി​യാ​നാ​ഗ്ര​ഹി​ക്കു​ന്ന​വ​ർ 15 ദി​വ​സ​ത്തി​ന​കം പ​രീ​ക്ഷാ​ഭ​വ​നു​മാ​യി ബ​ന്ധ​പ്പെ​ട​ണം.

യു​ജി മൂ​ല്യ​നി​ർ​ണ​യ ക്യാ​ന്പ്

ഒ​ന്ന്, നാ​ല് സെ​മ​സ്റ്റ​ർ ബി​എ, ബി​എ​സ് സി, ​ബി​കോം, ബി​ബി​എ (സി​യു​സി​ബി​സി​എ​സ്എ​സ്) 2016 ന​വം​ബ​ർ, 2017 മാ​ർ​ച്ച്, ഏ​പ്രി​ൽ മാ​സ​ങ്ങ​ളി​ൽ ന​ട​ത്തി​യ പ​രീ​ക്ഷ​ക​ളു​ടെ കേ​ന്ദ്രീ​കൃ​ത മൂ​ല്യ​നി​ർ​ണ​യ ക്യാ​ന്പ് ന​വം​ബ​ർ 27 മു​ത​ൽ 30 വ​രെ ന​ട​ത്തും. എ​ല്ലാ അ​ഫി​ലി​യേ​റ്റ​ഡ് ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സ്, അ​റ​ബി​ക് കോ​ള​ജു​ക​ളി​ൽ ഈ ​ദി​വ​സ​ങ്ങ​ളി​ൽ റ​ഗു​ല​ർ ക്ലാ​സു​ക​ൾ ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത​ല്ല. മൂ​ല്യ​നി​ർ​ണ​യ ക്യാ​ന്പി​ന്‍റെ വി​വ​ര​ങ്ങ​ൾ​ക്ക് അ​ധ്യാ​പ​ക​ർ ചെ​യ​ർ​മാ​ൻ​മാ​രു​മാ​യി ബ​ന്ധ​പ്പെ​ട​ണം. വി​ശ​ദാം​ശ​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ. ഉ​ത്ത​ര​വ് ല​ഭി​ക്കാ​ത്ത അ​ധ്യാ​പ​ക​ർ ക്യാ​ന്പി​ലെ​ത്തി ഉ​ത്ത​ര​വ് കൈ​പ്പ​റ്റി ക്യാ​ന്പി​ൽ പ​ങ്കെ​ടു​ക്ക​ണ​മെ​ന്ന് പ​രീ​ക്ഷാ ക​ണ്‍​ട്രോ​ള​ർ അ​റി​യി​ച്ചു.

സ്കൂ​ൾ കു​ട്ടി​ക​ൾ​ക്ക് ശാ​സ്ത്ര പ​ഠ​ന പ​രീ​ക്ഷ​ണ പ​രി​ശീ​ല​ന ക​ള​രി

ഹൈ​സ്കൂ​ൾ, ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ശാ​സ്ത്ര പാ​ഠ​ങ്ങ​ൾ സ്വ​യം പ​രീ​ക്ഷി​ച്ച​റി​യാ​നും ശാ​സ്ത്രീ​യാ​ശ​യ​ങ്ങ​ൾ മൈ​ക്രോ ക​ണ്‍​ട്രോ​ള​റു​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ വി​ക​സി​പ്പി​ക്കാ​നും പ്രാ​പ്ത​രാ​ക്കാ​ൻ കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ലാ ഫി​സി​ക്സ് പ​ഠ​ന​വി​ഭാ​ഗം ന​വം​ബ​ർ 10, 11 തി​യ​തി​ക​ളി​ൽ പ​രി​ശീ​ല​ന ക​ള​രി സം​ഘ​ടി​പ്പി​ക്കു​ന്നു.

കേ​ര​ള ശാ​സ്ത്ര സാ​ങ്കേ​തി​ക പ​രി​സ്ഥി​തി വി​ഭാ​ഗ​ത്തി​ന്‍റെ​യും ന്യൂ​ഡ​ൽ​ഹി​യി​ലെ അ​ന്ത​ർ സ​ർ​വ​ക​ലാ​ശാ​ലാ ആ​ക്സ​ലേ​റ്റ​ർ സെ​ന്‍റ​റി​ന്‍റെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ സ​ർ​വ​ക​ലാ​ശാ​ലാ സെ​ന്‍റ​ട്ര​ൽ സ​യ​ൻ​സ് ബ്ലോ​ക്കി​ലെ ആ​ര്യ​ഭ​ട്ട ഹാ​ളി​ലാ​ണ് പ​രി​ശീ​ല​നം. ന​വം​ബ​ർ നാ​ലി​ന് മു​ന്പ് www.curise.in വെ​ബ്സൈ​റ്റി​ലൂ​ടെ ര​ജി​സ്റ്റ​ർ ചെ​യ്യ​ണം. പ​ങ്കെ​ടു​ക്കു​ന്ന​വ​ർ​ക്ക് പ​രി​ശീ​ല​ന കി​റ്റു​ക​ളും അ​നു​ബ​ന്ധ ഉ​പ​ക​ര​ണ​ങ്ങ​ളും ന​ൽ​കും. വി​വ​ര​ങ്ങ​ൾ​ക്ക്: 9747917623.


ദ്വി​ദി​ന സെ​മി​നാ​ർ

ഇ​എം​എ​സ് ചെ​യ​ർ ഫോ​ർ മാ​ർ​ക്സി​യ​ൻ സ്റ്റ​ഡീ​സ് ആ​ൻ​ഡ് റി​സ​ർ​ച്ചി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​വം​ബ​ർ എ​ട്ട്, ഒ​ന്പ​ത് തി​യ​തി​ക​ളി​ൽ ഇ​രു​പ​ത്തി ഒ​ന്നാം നൂ​റ്റാ​ണ്ടി​ൽ മൂ​ല​ധ​നം വാ​യി​ക്കു​ന്പോ​ൾ’ എ​ന്ന വി​ഷ​യ​ത്തി​ൽ സെ​മി​നാ​ർ സം​ഘ​ടി​പ്പി​ക്കു​ന്നു. എ​ട്ടി​ന് രാ​വി​ലെ ഒ​ന്പ​തി​ന് കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. വ​ർ​ത്ത​മാ​ന​കാ​ല​ത്ത് മൂ​ല​ധ​ന​ത്തി​ന്‍റെ പ്ര​സ​ക്തി, നോ​ട്ടു​നി​രോ​ധ​ന​വും സാ​ന്പ​ത്തി​ക പ്ര​തി​സ​ന്ധി​യും, ജി​എ​സ്ടി​യും അ​ന​ന്ത​ര​ഫ​ല​ങ്ങ​ളും, മൂ​ല​ധ​ന​വും കാ​ല​വ​സ്ഥാ വ്യ​തി​യാ​ന​വും, സ​ന്പാ​ദ്യ​ത്തി​ലു​ണ്ടാ​വു​ന്ന ഇ​ടി​വ്, ഇ​ന്ത്യ​ൻ സ​ന്പ​ദ് വ്യ​വ​സ്ഥ​യും ഇ​ന്ത്യ​ൻ മു​ത​ലാ​ളി​ത്ത​വും തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ൾ അ​വ​ത​രി​പ്പി​ക്കും. വി​ദ്യാ​ർ​ഥി​ക​ൾ​ക്കും അ​ധ്യാ​പ​ക​ർ​ക്കും പ്ര​ബ​ന്ധ​ങ്ങ​ൾ അ​വ​ത​രി​പ്പി​ക്കാം. താ​ത്പ​ര്യ​മു​ള്ള​വ​ർ [email protected] എ​ന്ന ഇ​മെ​യി​ലി​ൽ ര​ജി​സ്റ്റ​ർ ചെ​യ്യ​ണം. പ്ര​ബ​ന്ധ​വും അ​തി​ന്‍റെ ചു​രു​ക്ക​വും 250 രൂ​പ ഫീ​സും ന​വം​ബ​ർ ആ​റി​ന് വൈ​കു​ന്നേ​രം അ​ഞ്ചി​ന് മു​ന്പ് ചെ​യ​റി​ൽ എ​ത്തി​ക്ക​ണം. വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് ഫീ​സി​ല്ല.
More News