University News
പിജി ഏകജാലകം: ഒന്നാം ഫൈനൽ അലോട്ട്മെന്‍റ് പ്രസിദ്ധീകരിച്ചു
ഏകജാലകം വഴി 2017ൽ പിജി പ്രവേശനത്തിനുള്ള ഒന്നാം ഫൈനൽ അലോട്ട്മെന്‍റ് പ്രസിദ്ധീകരിച്ചു. ഒന്നാം ഫൈനൽ അലോട്ട്മെന്‍റ് ലഭിച്ച അപേക്ഷകർ ഓണ്‍ലൈനായി സർവകലാശാലാ അക്കൗണ്ടിൽ വരേണ്ട ഫീസടച്ച് അലോട്ട്മെന്‍റ് മെമ്മോയുടെ പ്രിന്‍റൗട്ട് എടുത്ത് യോഗ്യത തെളിയിക്കുന്ന അസൽ സാക്ഷ്യപത്രങ്ങൾ സഹിതം ഇന്നു വൈകുന്നേരം നാലിനു അലോട്ട്മെന്‍റ് ലഭിച്ച കോളജിൽ ഹാജരായി പ്രവേശനം നേടണം. ഇന്നു ഫീസ് ഒടുക്കാത്തവരുടേയും ഫീസൊടുക്കിയശേഷം കോളജിൽ പ്രവേശനം നേടാത്തവരുടെയും അലോട്ട്മെന്‍റ് റദ്ദാക്കും്.

അപേക്ഷാ തീയതി

ഒന്നാം സെമസ്റ്റർ ബിപിഇഎസ് (നാല് വർഷ ഇന്‍റഗ്രേറ്റഡ് പ്രോഗ്രാം 2016 മുതൽ അഡ്മിഷൻ) പരീക്ഷകൾ 14ന് ആരംഭിക്കും. അപേക്ഷകൾ മൂന്നു വരെയും 50 രൂപ പിഴയോടെ ആറു വരെയും 500 രൂപ സൂപ്പർഫൈനോടെ എട്ടു വരെയും സ്വീകരിക്കും.

പ്രാക്ടിക്കൽ

2017 ഒക്ടോബറിൽ നടന്ന അഞ്ചാം സെമസ്റ്റർ ഫുഡ് സയൻസ് ആൻഡ് ക്വാളിറ്റി കണ്‍ട്രോൾ (സിബിസിഎസ്എസ് റെഗുലർ, സപ്ലിമെന്‍ററി) ബിരുദ പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷ നാളെ മുതൽ എട്ടു വരെ നടത്തും. വിശദമായ ടൈംടേബിൾ സർവകലാശാലാ വെബ്സൈറ്റിൽ ലഭ്യമാണ്.

പരീക്ഷ മാറ്റിവച്ചു

നവംബർ 14, 16, 20, 22, 24 തീയതികളിൽ നടത്താൻ നിശ്ചയിച്ചിരുന്ന ഒന്നും രണ്ടും സെമസ്റ്റർ ബിഎ, ബികോം (സിബിസിഎസ്എസ് പ്രൈവറ്റ് രജിസ്ട്രേഷൻ) റെഗുലർ, ഇംപ്രൂവ്മെന്‍റ്, സപ്ലിമെന്‍ററി പരീക്ഷകൾ യഥാക്രമം ഡിസംബർ ആറ്, എട്ട്, 11, 13, 15 തീയതികളിലേക്ക് മാറ്റി നിശ്ചയിച്ചു.

പരീക്ഷാഫലം

സ്കൂൾ ഓഫ് മാനേജ്മെന്‍റ് ആൻഡ് ബിസിനസ് സ്റ്റഡീസ് 2017 മാർച്ചിൽ നടത്തിയ മൂന്നാം സെമസ്റ്റർ എംബിഎ റെഗുലർ, ഇംപ്രൂവ്മെന്‍റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.

2017 മേയിൽ നടത്തിയ നാലാം സെമസ്റ്റർ എംഎ മലയാളം (സിഎസ്എസ് റെഗുലർ, ഇംപ്രൂവ്മെന്‍റ്, സപ്ലിമെന്‍ററി) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പാലാ സെന്‍റ് തോമസ് കോളജിലെ വിഷ്ണു പ്രസാദ്, ഡെസി ചാക്കോ, പത്തനംതിട്ട കത്തോലിക്കേറ്റ് കോളേജിലെ സൂസൻ ജോർജ് എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.