University News
എം​ജി യൂ​ണി​വേ​ഴ്സി​റ്റി ഓ​ണ്‍​ലൈ​ൻ പേ​മ​ന്‍റ് വി​ജ​യ​ക​രം
കോ​ട്ട​യം: 2010 മു​ത​ൽ വി​വി​ധ യു​ജി, പി​ജി പ്രോ​ഗ്രാ​മു​ക​ളി​ലേ​ക്കു​ള്ള പ്ര​വേ​ശ​നം കേ​ന്ദ്രീ​കൃ​ത പ്ര​വേ​ശ​ന സം​വി​ധാ​നം വ​ഴി വി​ജ​യ​ക​ര​മാ​യി ന​ട​പ്പി​ലാ​ക്കി വ​രു​ന്ന എം​ജി യൂ​ണി​വേ​ഴ്സി​റ്റി കേ​ര​ള​പ്പി​റ​വി ദി​ന​മാ​യ ന​വം​ബ​ർ ഒ​ന്നു മു​ത​ൽ സ​ർ​വ്വ​ക​ലാ​ശാ​ല​യി​ൽ നി​ന്നു​മു​ള്ള വി​വി​ധ സേ​വ​ന​ങ്ങ​ൾ​ക്കു​ള്ള ഫീ​സ് ഓ​ണ്‍​ലൈ​നാ​യി ഒ​ടു​ക്കു​ന്ന​തി​നു​ള്ള ഇ ​പേ​മെ​ന്‍റ് സം​വി​ധാ​നം ന​ട​പ്പി​ൽ വ​രു​ത്തി. ഇ​തി​നു മു​ന്പ് യൂ​ണി​വേ​ഴ്സി​റ്റി കാ​ഷ് കൗ​ണ്ട​റു​ക​ൾ വ​ഴി​യോ ജ​ന​സേ​വ​ന കേ​ന്ദ്ര​ങ്ങ​ൾ വ​ഴി​യോ ഫീ​സ് ഒ​ടു​ക്കി​യി​രു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്കും മ​റ്റു ഗു​ണ​ഭോ​ക്താ​ക്ക​ൾ​ക്കും ഇ​നി മു​ത​ൽ യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ വ​രാ​തെ ത​ന്നെ ഓ​ണ്‍​ലൈ​നാ​യി ഫീ​സ് ഒ​ടു​ക്കാം. യൂ​ണി​വേ​ഴ്സി​റ്റി​യോ​ട് അ​ഫി​ലി​യേ​റ്റ് ചെ​യ്തി​ട്ടു​ള്ള 250ൽ​പ്പ​രം കോ​ള​ജു​ക​ൾ​ക്കും ല​ക്ഷ​ക്ക​ണ​ക്കി​ന് വി​ദ്യാ​ർ​ഥി​ക​ൾ​ക്കും ഓ​ണ്‍​ലൈ​ൻ ഫീ​സ് സൗ​ക​ര്യം ല​ഭ്യ​മാ​കും. ഓ​ണ്‍​ലൈ​ൻ പേ​മെ​ന്‍റ് ഗേ​റ്റ്വേ​യി​ൽ ഡെ​ബി​റ്റ്, ക്രെ​ഡി​റ്റ് കാ​ർ​ഡു​ക​ൾ മു​ഖേ​ന​യും ഇ​ന്‍റ​ർ​നെ​റ്റ് ബാ​ങ്കിം​ഗ് വ​ഴി​യും ഫീ​സ് ഒ​ടു​ക്കു​ന്ന​തി​നു​ള്ള സൗ​ക​ര്യം ല​ഭ്യ​മാ​ണ്. യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ നി​ന്നും ല​ഭ്യ​മാ​കേ​ണ്ട ഓ​രോ സേ​വ​ന​ത്തി​നും ഒ​ടു​ക്കേ​ണ്ട ഫീ​സു​ക​ളെ സം​ബ​ന്ധി​ച്ച വി​ശ​ദ വി​വ​ര​ങ്ങ​ൾ www.epay.mgu.ac.in എ​ന്ന വെ​ബ്സൈ​റ്റി​ൽ ന​ൽ​കി​യി​ട്ടു​ണ്ട്. ഓ​ണ്‍​ലൈ​ൻ ഫീ​സ് ഒ​ടു​ക്കു​ന്ന​തി​നാ​യി അ​പേ​ക്ഷ​ക​ൻ യൂ​ണി​വേ​ഴ്സി​റ്റി വെ​ബ്സൈ​റ്റി​ലെ (www.mgu.ac.in) ഓ​ണ്‍​ലൈ​ൻ പേ​മെ​ന്‍റ് എ​ന്ന ലി​ങ്കി​ലൂ​ടെ​യോ www.epay.mgu.ac.in എ​ന്ന വെ​ബ്സൈ​റ്റി​ൽ നേ​രി​ട്ട് പ്ര​വേ​ശി​ക്കു​ക​യും, തു​ട​ർ​ന്നു ഏ​തു ഫീ​സ് ആ​ണോ ഒ​ടു​ക്കേ​ണ്ട​ത് അ​തി​നെ സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ൾ തെ​ര​ഞ്ഞെ​ടു​ത്ത് അ​തി​ന്‍റെ പേ​ര്, ര​ജി​സ്റ്റ​ർ നം. ​മൊ​ബൈ​ൽ ന​ന്പ​ർ, ജ​ന​ന തീ​യ​തി, ഇ ​മെ​യി​ൽ ഐ​ഡി, മേ​ൽ വി​ലാ​സം എ​ന്നി​വ ന​ൽ​കി ഓ​ണ്‍​ലൈ​ൻ പേ​മെ​ന്‍റ് ഗേ​റ്റ്വേ വ​ഴി ഫീ ​ഒ​ടു​ക്കേ​ണ്ട​തും തു​ട​ർ​ന്ന് ല​ഭ്യ​മാ​വു​ന്ന ര​സീ​തി​ന്‍റെ പ്രി​ന്‍റൗ​ട്ട് അ​പേ​ക്ഷ​യോ​ടൊ​പ്പ​മ സ​മ​ർ​പ്പി​ക്കേ​ണ്ട​തു​മാ​ണ്.

ഓ​ണ്‍​ലൈ​ൻ പേ​മെ​ന്‍റ് നി​ല​വി​ൽ വ​ന്ന​തോ​ടെ യൂ​ണി​വേ​ഴ്സി​റ്റി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ന​ൽ​കി​വ​രു​ന്ന സേ​വ​ന​ങ്ങ​ൾ മി​ക​വു​റ്റ​താ​ക്കി​യി​രി​ക്കു​ക​യാ​ണ്. ലോ​ക​ത്തെ​ന്പാ​ടു​മു​ള്ള ല​ക്ഷ​ക്ക​ണ​ക്കി​ന് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഇ​തി​ന്‍റെ പ്ര​യോ​ജ​നം ല​ഭി​ക്കും. ഇ​തോ​ടെ യൂ​ണി​വേ​ഴ്സി​റ്റി കാ​ഷ് കൗ​ണ്ട​റു​ക​ളി​ലേ​യും എ​സ്ബി​ഐ ശാ​ഖ​ക​ളി​ലേ​യും ഫീ​സ് ഒ​ടു​ക്കാ​നു​ള്ള വ​ൻ തി​ര​ക്കും ഒ​ഴി​വാ​കും. ഇ​നി​മു​ത​ൽ യൂ​ണി​വേ​ഴ്സി​റ്റി കാ​ഷ് കൗ​ണ്ട​റു​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത​ല്ല. എ​സ്ബി​ഐ​യു​ടെ ശാ​ഖ​ക​ൾ, ജ​ന​സേ​വ​ന കേ​ന്ദ്രം എ​ന്നി​വ വ​ഴി​യും ഫീ​സ് സ്വീ​ക​രി​ക്കു​ന്ന​ത​ല്ല. വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഓ​ണ്‍​ലൈ​ൻ പേ​മെ​ന്‍റ് ക്ലേ​ശ​ര​ഹി​ത​മാ​ക്കു​ന്ന​തി​നാ​യി യൂ​ണി​വേ​ഴ്സി​റ്റി പോ​സ്റ്റോ​ഫീ​സ് വ​ഴി​യും എ​സ്ബി​ഐ ഇ ​പേ​മെ​ന്‍റ് സം​വി​ധാ​നം വ​ഴി​യും ഫീ​സ് സ്വീ​ക​രി​ക്കു​ന്ന​തി​നു​ള്ള സം​വി​ധാ​ന​വും താ​മ​സം വി​നാ ഏ​ർ​പ്പെ​ടു​ത്തു​ന്ന​താ​ണ്. കൂ​ടാ​തെ ഓ​ണ്‍​ലൈ​ൻ പേ​മെ​ന്‍റ് സം​ബ​ന്ധി​ച്ച പ​രാ​തി പ​രി​ഹാ​ര​ത്തി​നും മ​റ്റ് സ​ഹാ​യ​ങ്ങ​ൾ​ക്കു​മാ​യി യൂ​ണി​വേ​ഴ്സി​റ്റി വി​പു​ല​മാ​യ സം​വി​ധാ​ന​ങ്ങ​ൾ ഒ​രു​ക്കി​യി​ട്ടു​ണ്ട്. ഓ​ണ്‍​ലൈ​ൻ പേ​മെ​ന്‍റ് സം​വി​ധാ​നം ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ന്ന​തി​ന് മ​ല​യാ​ള​ത്തി​ലും ഇം​ഗ്ലീ​ഷി​ലു​മു​ള്ള വി​ശ​ദ​മാ​യ മാ​ർ​ഗ​നി​ർ​ദ്ദേ​ശ​ങ്ങ​ൾ, എ​ഫ്എ​ക്യു എ​ന്നി​വ വെ​ബ്സൈ​റ്റി​ൽ ന​ൽ​കി​യി​ട്ടു​ണ്ട്.

ആ​ദ്യ ഓ​ണ്‍​ലൈ​ൻ പേ​മെ​ന്‍റ് ദി​വ്യാ തോ​മ​സി​ന്‍റെ പേ​രി​ൽ

കോ​ട്ട​യം: എം​ജി​യു​ടെ ഓ​ണ്‍​ലൈ​ൻ പേ​മെ​ന്‍റ് സം​വി​ധാ​ന​ത്തി​ലെ ആ​ദ്യ പേ​മെ​ന്‍റ് ഉൗ​ന്നു​ക്ക​ൽ പു​ത്ത​ൻ വ​ട്ട​പ്പി​ള്ളി​ൽ ദി​വ്യ തോ​മ​സാ​ണ് ന​ട​ത്തി​യ​ത്. ക​ണ്‍​സോ​ളി​ഡേ​റ്റ​ഡ് മാ​ർ​ക്ക് ലി​സ്റ്റി​നാ​യു​ള്ള ഫീ​സാ​ണ് ദി​വ്യ ഓ​ണ്‍​ലൈ​നാ​യി ഒ​ടു​ക്കി​യ​ത്.

എം​ജി​യി​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും ഇ​നി മു​ത​ൽ ഓ​ണ്‍​ലൈ​നാ​യി

കോ​ട്ട​യം: എം​ജി യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും ഇ​നി മു​ത​ൽ ഓ​ണ്‍​ലൈ​നാ​യി ന​ൽ​കും. ഇ​തി​ന്‍റെ ആ​ദ്യ​ഘ​ട്ട​മെ​ന്ന നി​ല​യി​ൽ എ​ലി​ജി​ബി​ലി​റ്റി, ഇ​ക്വ​ല​ൻ​സി സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ ന​വം​ബ​ർ ഒ​ന്നു മു​ത​ൽ ഓ​ണ്‍​ലൈ​നാ​യി ന​ൽ​കി​തു​ട​ങ്ങി. ഇ​തി​നാ​യി അ​പേ​ക്ഷ​ക​ൻ യൂ​ണി​വേ​ഴ്സി​റ്റി വെ​ബ്സൈ​റ്റി​ലൂ​ടെ അ​പേ​ക്ഷി​ക്കേ​ണ്ട​തും ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷ ഫീ​സ് ഒ​ടു​ക്കേ​ണ്ട​തു​മാ​ണ്. തു​ട​ർ​ന്ന് സ​ർ​ട്ടി​ഫി​ക്ക​റ്റ് ത​യാ​റാ​ക്കു​ന്ന ഓ​രോ ത​ല​ത്തി​ലും ആ​യ​തു സം​ബ​ന്ധി​ച്ച എ​സ്എം​എ​സ് അ​പേ​ക്ഷ​ക​നു ല​ഭി​ക്കും. തു​ട​ർ​ന്ന് സ​ർ​ട്ടി​ഫി​ക്ക​റ്റ് ഇ ​മെ​യി​ലാ​യി അ​പേ​ക്ഷ​ക​നു ല​ഭ്യ​മാ​ക്കും. ഇ​തോ​ടെ, സ​ർ​ട്ടി​ഫി​ക്ക​റ്റ് ല​ഭി​ക്കു​ന്ന​തി​നു​ള്ള കാ​ല​താ​മ​സം ഒ​ഴി​വാ​ക്കി സേ​വ​ന​ങ്ങ​ൾ​ക്കാ​യു​ള്ള ഏ​ക​ജാ​ല​ക സം​വി​ധാ​നം യൂ​ണി​വേ​ഴ്സി​റ്റി ഒ​രു​ക്കും. ഓ​ണ്‍​ലൈ​ൻ സ​ർ​ട്ടി​ഫി​ക്ക​റ്റ് വി​ത​ര​ണ​ത്തി​ന്‍റെ ആ​ദ്യ ഗു​ണ​ഭോ​ക്താ​വ് കി​ളി​മാ​നൂ​ർ ക​ളി​യ​റ വീ​ട്ടി​ൽ പി​ങ്കു കൃ​ഷ്ണ​നാ​ണ്. ഈ​ക്വ​ല​ൻ​സി സ​ർ​ട്ടി​ഫി​ക്ക​റ്റാ​ണ് യൂ​ണി​വേ​ഴ്സി​റ്റി​യു​ടെ ഓ​ണ്‍​ലൈ​ൻ സം​വി​ധാ​ന​ത്തി​ലൂ​ടെ ന​ൽ​കി​യ​ത്. ഈ​ക്വ​ല​ൻ​സി, എ​ലി​ജി​ബി​ലി​റ്റി സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ​ക്ക് പു​റ​മെ മ​റ്റ് സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും ഓ​ണ്‍​ലൈ​നാ​യി വി​ത​ര​ണം ചെ​യ്യു​ന്ന​തി​നു​ള്ള സൗ​ക​ര്യം ഘ​ട്ടം ഘ​ട്ട​മാ​യി യൂ​ണി​വേ​ഴ്സി​റ്റി ഒ​രു​ക്കു​ന്ന​താ​ണ്.