പത്തനംതിട്ട കാതോലിക്കേറ്റ് കോളജിലെ ഒന്നാം സെമസ്റ്റർ എംഫിൽ സുവോളജി (2014 15 ബാച്ച്) പരീക്ഷകൾ 14ന് ആരംഭിക്കും. അപേക്ഷകൾ ആറു വരെയും 50 രൂപ പിഴയോടെ ഏഴു വരെയും 500 രൂപ സൂപ്പർഫൈനോടെ എട്ടു വരെയും സ്വീകരിക്കും.
രണ്ടാം സെമസ്റ്റർ ബിവോക് ടൂറിസം ആൻഡ് ഹോസ്പിറ്റാലിറ്റി, ബ്രോഡ്കാസ്റ്റിംംഗ് ആൻഡ് ജേർണലിസം (2016 അഡ്മിഷൻ റഗുലർ) എന്നീ പ്രോഗ്രാമുകളുടെ പരീക്ഷ 17ന് ആരംഭിക്കും. അപേക്ഷകൾ ഏഴു വരെയും 50 രൂപ പിഴയോടെ എട്ടു വരെയും 500 രൂപ സൂപ്പർഫൈനോടെ 10 വരെയും സ്വീകരിക്കും. ഇന്േറണൽ മാർക്കുകൾ നിശ്ചിതസമയത്തിനുള്ളിൽ അപ്ലോഡ് ചെയ്യുന്നതിൽ വീഴ്ച വരുത്തുന്ന കോളജുകളിൽ നിന്നും സർവകലാശാലാ ഉത്തരവിൻ പ്രകാരമുള്ള പിഴ ഈടാക്കുന്നതാണ്.
അഡ്വാൻസ്ഡ് ഡിപ്ലോമ ഇൻ ആർക്കിയോളജി ആൻഡ് മ്യൂസിയോളജി (പുതിയ സ്കീം) കോഴ്സിന്റെ ഒന്നും രണ്ടും മൂന്നും വർഷ പരീക്ഷകൾ യഥാക്രമം 17, 24, ഡിസംബർ ഒന്ന് എന്നീ തീയതികളിൽ ആരംഭിക്കും. അപേക്ഷകൾ ആറുവരെയും 50 രൂപ പിഴയോടെ ഏഴു വരെയും 500 രൂപ സൂപ്പർഫൈനോടെ ഒന്പതു വരെയും സ്വീകരിക്കും.
രണ്ടാം വർഷ ബിഎസ്സി. എംആർടി (2015 അഡ്മിഷൻ റഗുലർ, 2015ന് മുന്പുള്ള അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷകൾ 15ന് ആരംഭിക്കും. അപേക്ഷകൾ നാലു വരെയും 50 രൂപ പിഴയോടെ ആറു വരെയും 500 രൂപ സൂപ്പർഫൈനോടെ ഏഴു വരെയും സ്വീകരിക്കും.
പുതുക്കിയ പരീക്ഷാ തീയതി
നാലാം സെമസ്റ്റർ എംഎസ്സി ഫിഷറി ബയോളജി ആൻഡ് അക്വാകൾച്ചർ (പുതിയ സ്കീം 2015 അഡ്മിഷൻ റഗുലർ ആൻഡ് 2015ന് മുന്പുള്ള അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷകൾ എട്ടു മുതൽ ആരംഭിക്കുന്നതിനായി പുതുക്കി നിശ്ചയിച്ചു.
വൈവാവോസി
2017 ഒക്ടോബർ, നവംബർ മാസങ്ങളിൽ നടത്തിയ നാലാം സെമസ്റ്റർ ബിവോക് ലോജിസ്റ്റിക് മാനേജ്മെന്റ് ഡിഗ്രി പരീക്ഷയുടെ ഇന്േറണ്ഷിപ്പ് വൈവാവോസി പരീക്ഷ 16, 17 തീയതികളിൽ മാറന്പള്ളി എംഇഎസ് കോളജിലും എറണാകുളം സെന്റ് ആൽബർട്സ് കോളജിലും നടത്തും. വിശദമായ ടൈംടേബിൾ സർവകലാശാലാ വെബ്സൈറ്റിൽ ലഭ്യമാണ്.
പരീക്ഷാഫലം
2017 മേയ് മാസം നടത്തിയ ഒന്നും രണ്ടും നാലും സെമസ്റ്റർ ബിടെക് സപ്ലിമെന്ററി (പുതിയ സ്കീം, പഴയ സ്കീം, മേഴ്സി ചാൻസ്) പരീക്ഷാഫലം പ്രസിദ്ധപ്പെടുത്തി. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 16 വരെ അപേക്ഷിക്കാം.
അഫിലിയേറ്റഡ് കോളജുകളിലേയും സെന്റർ ഫോർ പ്രൊഫഷണൽ ആൻഡ് അഡ്വാൻസ്ഡ് സ്റ്റഡീസിനു കീഴിലെ സ്ഥാപനങ്ങളിലെയും ഒന്നാം സെമസ്റ്റർ ബിഎഡ് (ദ്വിവത്സരം, ക്രെഡിറ്റ് ആൻഡ് സെമസ്റ്റർ 2017 അഡ്മിഷൻ റഗുലർ/2015 ആൻഡ് 2016 അഡ്മിഷൻ സപ്ലിമെന്ററി) ഡിഗ്രി പരീക്ഷകൾ 28ന് ആരംഭിക്കും. അപേക്ഷകർ നാലു വരെയും 50 രൂപ പിഴയോടെ ആറു വരെയും 500 രൂപ സൂപ്പർഫൈനോടെ 10 വരെയും സ്വീകരിക്കും. റഗുലർ വിദ്യാർഥികൾ 100 രൂപയും വീണ്ടുമെഴുതുവർ പേപ്പറൊന്നിന് 20 രൂപ വീതവും സിവി ക്യാന്പ് ഫീസായി പരീക്ഷാഫീസിനു പുറമെ അടയ്ക്കണം.