University News
പി.​ജി പ്ര​വേ​ശ​നം 2017-18 : മൂ​ന്നാം സ​പ്ലി​മെ​ന്‍റ​റി അ​ലോ​ട്ട്മെ​ന്‍റ് പ്ര​സി​ദ്ധീ​ക​രി​ച്ചു
20172018 അ​ധ്യ​യ​ന വ​ർ​ഷ​ത്തെ പി.​ജി. പ്ര​വേ​ശ​ന​ത്തി​നു​ള്ള മൂ​ന്നാം സ​പ്ലി​മെ​ന്‍റ​റി അ​ലോ​ട്ട്മെ​ന്‍റ് പ്ര​സി​ദ്ധീ​ക​രി​ച്ചു. ആ​പ്ലി​ക്കേ​ഷ​ൻ ന​ന്പ​രും പാ​സ്വേ​ർ​ഡും ഉ​പ​യോ​ഗി​ച്ച് ലോ​ഗി​ൻ ചെ​യ്ത് അ​പേ​ക്ഷ​ക​ർ ത​ങ്ങ​ളു​ടെ അ​ലോ​ട്ട്മെ​ന്‍റ് പ​രി​ശോ​ധി​ക്ക​ണം. അ​ലോ​ട്ട്മെ​ന്‍റ് ല​ഭി​ച്ച അ​പേ​ക്ഷ​ക​ർ അ​ഡ്മി​ഷ​ൻ ഫീ​സ് അ​ട​യ്ക്കു​ന്ന​തി​നു​ള്ള ച​ലാ​ൻ പ്രി​ന്‍റൗ​ട്ട് എ​ടു​ത്ത് എ​സ്ബി​ഐ​യു​ടെ ഏ​തെ​ങ്കി​ലും ശാ​ഖ​യി​ൽ ഫീ​സ് അ​ട​യ്ക്ക​ണം. അ​ഡ്മി​ഷ​ൻ ഫീ​സ് ജ​ന​റ​ൽ വി​ഭാ​ഗ​ത്തി​ന് 900 രൂ​പ​യും എ​സ്.​സി/​എ​സ്.​ടി/​ഒ.​ഇ.​സി വി​ഭാ​ഗ​ത്തി​ന് 340 രൂ​പ​യും ആ​ണ്. മു​ൻ അ​ലോ​ട്ട്മെ​ന്‍റു​ക​ളി​ൽ പ്ര​വേ​ശ​നം ല​ഭി​ച്ച് അ​ഡ്മി​ഷ​ൻ ഫീ​സ് ഒ​ടു​ക്കി​യ​വ​ർ വീ​ണ്ടും അ​ഡ്മി​ഷ​ൻ ഫീ​സ് അ​ട​യ്ക്കേ​ണ്ട​തി​ല്ല.

അ​ലോ​ട്ട്മെ​ന്‍റ് ല​ഭി​ച്ച അ​പേ​ക്ഷ​ക​ർ ത​ങ്ങ​ൾ​ക്ക് ല​ഭി​ച്ച സീ​റ്റി​ൽ തൃ​പ്ത​ര​ല്ലെ​ങ്കി​ലും തു​ട​ർ​ന്നു​ള്ള അ​ലോ​ട്ട്മെ​ന്‍റു​ക​ളി​ൽ പ​രി​ഗ​ണി​ക്ക​പ്പെ​ടേ​ണ്ട​തി​നാ​യി അ​ലോ​ട്ട്മെ​ന്‍റ് മെ​മ്മോ​യി​ൽ​പ​റ​ഞ്ഞി​രി​ക്കു​ന്ന സ​മ​യ​ത്ത് അ​ലോ​ട്ട്മെ​ന്‍റ് ല​ഭി​ച്ച കോ​ള​ജി​ൽ അ​ഡ്മി​ഷ​ൻ എ​ടു​ക്ക​ണം. അ​ഡ്മി​ഷ​ൻ എ​ടു​ത്ത​വ​ർ ആ ​സീ​റ്റി​ൽ സം​തൃ​പ്ത​രാ​ണെ​ങ്കി​ൽ ഒ​ന്പ​തി​നു വൈ​കു​ന്നേ​രം അ​ഞ്ചി​നു മു​ന്പ് അ​വ​രു​ടെ ഹ​യ​ർ ഓ​പ്ഷ​നു​ക​ൾ നീ​ക്കം ചെ​യ്യ​ണം. നി​ല​നി​ർ​ത്ത​പ്പെ​ടു​ന്ന ഹ​യ​ർ ഓ​പ്ഷ​നു​ക​ൾ തു​ട​ർ​ന്നു വ​രു​ന്ന അ​ലോ​ട്ട്മെ​ന്‍റു​ക​ളി​ൽ പ​രി​ഗ​ണി​ക്കും. പു​തി​യ അ​ലോ​ട്ട്മെ​ന്‍റ് ല​ഭി​ക്കു​ന്ന പ​ക്ഷം ആ ​സീ​റ്റ് നി​ർ​ബ​ന്ധ​മാ​യും സ്വീ​ക​രി​ക്ക​ണം.

ബി​എ ടൈം​ടേ​ബി​ൾ

20 മു​ത​ൽ ന​ട​ത്തു​ന്ന അ​ഞ്ചാം സെ​മ​സ്റ്റ​ർ ബി​എ ഓ​ണേ​ഴ്സ് ഇ​ൻ ഇം​ഗ്ലീ​ഷ് ലാം​ഗ്വേ​ജ് ആ​ൻ​ഡ് ലി​റ്റ​റേ​ച്ച​ർ പ​രീ​ക്ഷ​യു​ടെ വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ ല​ഭി​ക്കും.

സി​ബി​സി​എ​സ് ബി​എ/​ബി​എ​സ്‌​സി/​ബി​കോം പ​രീ​ക്ഷ​ക​ൾ

സി​ബി​സി​എ​സ് ബി​എ/​ബി​എ​സ്‌​സി/​ബി​കോം അ​ഞ്ചാം സെ​മ​സ്റ്റ​ർ പ​രീ​ക്ഷ​ക​ൾ​ക്ക് (2015അ​ഡ്മി​ഷ​ൻ റ​ഗു​ല​ർ 20132014 സ​പ്ലി​മെ​ന്‍റ​റി) ഇ​ന്നു​കൂ​ടി (50 രൂ​പ പി​ഴ​യോ​ടെ ന​വം​ബ​ർ 10, 125 രൂ​പ പി​ഴ​യോ​ടെ ന​വം​ബ​ർ 14) ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷ​ക​ൾ സ്വീ​ക​രി​ക്കും. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ ല​ഭി​ക്കും.

എം​എ​സ്‌​സി പ​രീ​ക്ഷ

വി​ദൂ​ര​വി​ദ്യാ​ഭ്യാ​സ കേ​ന്ദ്രം 27ന് ​ആ​രം​ഭി​ക്കു​ന്ന നാ​ലാം സെ​മ​സ്റ്റ​ർ എം​എ​സ്‌​സി കം​പ്യൂ​ട്ട​ർ സ​യ​ൻ​സ് (റ​ഗു​ല​ർ (20142016 ബാ​ച്ച്) ആ​ൻ​ഡ് സ​പ്ലി​മെ​ന്‍റ​റി) ഡി​ഗ്രി പ​രീ​ക്ഷ​യ്ക്ക് 14 (50 രൂ​പ പി​ഴ​യോ​ടെ ന​വം​ബ​ർ 16, 125 രൂ​പ പി​ഴ​യോ​ടെ ന​വം​ബ​ർ 17) വ​രെ ഫീ​സ​ട​ച്ച് നേ​രി​ട്ടും ഓ​ണ്‍​ലൈ​നാ​യും അ​പേ​ക്ഷി​ക്കാം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ ല​ഭി​ക്കും.

ബി​ടെ​ക് സൂ​ക്ഷ്മ​പ​രി​ശോ​ധ​ന

ബി​ടെ​ക് ഒ​ന്നും ര​ണ്ടും സെ​മ​സ്റ്റ​ർ ന​വം​ബ​ർ 2016 (2013 സ്കീം) & ​ജ​നു​വ​രി 2017 (2008 സ്കീം) ​എ​ന്നീ പ​രീ​ക്ഷ​ക​ളു​ടെ​യും, ബി​ടെ​ക് എ​ട്ടാം ,സെ​മ​സ്റ്റ​ർ ഏ​പ്രി​ൽ 2017 (2013 സ്കീം) ​ൽ ന​ട​ന്ന ബ​യോ​ടെ​ക്നോ​ള​ജി ബ​യോ​കെ​മി​ക്ക​ൽ ബ്രാ​ഞ്ച് പ​രീ​ക്ഷ​യു​ടെ​യും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്ക് അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ചി​ട്ടു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ ഫോ​ട്ടോ പ​തി​ച്ച ഐ​ഡി കാ​ർ​ഡും ഹാ​ൾ​ടി​ക്ക​റ്റു​മാ​യി ബി​ടെ​ക് റീ ​വാ​ല്യു​വേ​ഷ​ൻ സെ​ക്‌​ഷ​നി​ൽ എ​ട്ടു മു​ത​ൽ ന​വം​ബ​ർ 16വ​രെ​യു​ള്ള പ്ര​വ​ർ​ത്തി​ദി​ന​ങ്ങ​ളി​ൽ ഹാ​ജ​രാ​ക​ണം.