ഇസ്ലാമിക് ചെയർ അറബി ഭാഷാ പഠനമാഗ്രഹിക്കുന്നവർക്കായി നാലു മാസത്തെ സർട്ടിഫിക്കറ്റ് കോഴ്സ് നടത്തുന്നു. ആഴ്ചയിൽ രണ്ട് ദിവസങ്ങളിലായി വൈകുന്നേരം മൂന്ന് മുതൽ അഞ്ച് വരെയാണ് ക്ലാസ്. താത്പ്പര്യമുള്ളവർ 9400071637/ഇമെയിൽ:
[email protected] രജിസ്റ്റർ ചെയ്യണം.
പരീക്ഷ അഫിലിയേറ്റഡ് കോളജുകളിലെ ഒന്നാം സെമസ്റ്റർ ബിഎ, ബിഎസ്ഡബ്ല്യൂ, ബിഎസ് സി, ബിഎസ് സി, ഇൻ ആൾട്ടർനേറ്റീവ് പാറ്റേണ്‍, ബിസിഎ, ബികോം, ബികോം വൊക്കേഷണൽ, ബിബിഎ, ബിവിസി, ബിടിഎ, ബിഎച്ച്എ, ബിഎംഎംസി, ബിടിഎച്ച്എം, ബിഎ അഫ്സൽഉൽഉലമ, ബിഎ ഇസ്ലാമിക് ഫിനാൻസ് ആൻഡ് കംപ്യൂട്ടർ അപ്ലിക്കേഷൻ (സിസിഎസ്എസ്) സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷ 22ന് ആരംഭിക്കും.
ആറാം സെമസ്റ്റർ ബിടെക് പരീക്ഷാ കേന്ദ്രം ആറാം സെമസ്റ്റർ ബിടെക്, പാർട്ട് ടൈം ബിടെക് (2000 സ്കീം) ജൂണ്‍ 2015 പരീക്ഷക്ക് രജിസ്റ്റർ ചെയ്ത വിദ്യാർഥികൾ സർവകലാശാലാ എൻജിനിയറിംഗ് കോളജിലാണ് (സിയുഐഇടി കോഹിനൂർ) പരീക്ഷ എഴുതേണ്ടത്.
ബിഎംഎംസി പരീക്ഷാ അപേക്ഷ പ്രൈവറ്റ് രജിസ്ട്രേഷൻ രണ്ടാം സെമസ്റ്റർ ബിഎംഎംസി (2016 പ്രവേശനം, സിയുസിബിസിഎസ്എസ്) റഗുലർ പരീക്ഷക്ക് പിഴകൂടാതെ 16 വരെയും 150 രൂപ പിഴയോടെ 20 വരെയും അപേക്ഷിക്കാം.
ബിഎഡ് ഹിയറിംഗ് ഇംപയേർഡ്: ഇന്റേണൽ മാർക്ക് അപ്ലോഡ് ചെയ്യണം മൂന്നാം സെമസ്റ്റർ ബിഎഡ് സ്പെഷൽ എഡ്യുക്കേഷൻ (ഹിയറിംഗ് ഇംപയേർഡ്) (2015 പ്രവേശനം) റഗുലർ പരീക്ഷയുടെ ഇന്റേണൽ മാർക്ക് അപ്ലോഡ് ചെയ്യാനുള്ള ലിങ്ക് 13 വരെ ലഭ്യമാവും.