University News
പരീക്ഷാഫലം
2017 ഏപ്രിൽ, മേയ് മാസങ്ങളിൽ നടന്ന ഒന്നും രണ്ടും സെമസ്റ്റർ ഓഫ് കാന്പസ് ബിഎൽഐഎസ്സി (സപ്ലിമെന്‍ററി) പരീക്ഷയുടെ ഫലം പ്രസിദ്ധപ്പെടുത്തി. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 22 വരെ അപേക്ഷിക്കാം.

2017 മേയ് മാസത്തിൽ നടന്ന ഒന്നാം സെമസ്റ്റർ എംഎസ്സി മെഡിക്കൽ ബയോകെമിസ്ട്രി (റെഗുലർ ആൻഡ് സപ്ലിമെന്‍ററി) പരീക്ഷകളുടെ ഫലം പ്രസിദ്ധപ്പെടുത്തി.

സൂക്ഷ്മപരിശോധനയ്ക്ക് 21 വരെ അപേക്ഷിക്കാം.

2017 മേയ് മാസത്തിൽ നടത്തിയ നാലാം സെമസ്റ്റർ എംഎ ഹിന്ദി (സിഎസ്എസ് റെഗുലർ, ഇംപ്രൂവ്മെന്‍റ്, സപ്ലിമെന്‍ററി) പരീക്ഷകളുടെ ഫലം പ്രസിദ്ധപ്പെടുത്തി. ചങ്ങനാശേരി എൻഎസ്എസ് ഹിന്ദു കോളജിലെ അർച്ചന എസ്. നായർ, സ്നേഹ ജി. നായർ, പാർവതി രാജൻ എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 22 വരെ അപേക്ഷിക്കാം.

അധ്യാപക പോർട്ടലിൽ വിവരങ്ങൾ സമർപ്പിക്കണം

യൂണിവേഴ്സിറ്റിയിലെ അധ്യാപക പോർട്ടൽ പുതുക്കുന്നതുമായി ബന്ധപ്പെട്ടു വിവരങ്ങൾ പോർട്ടലിൽ സമർപ്പിക്കാത്ത കോളജ് പ്രിൻസിപ്പൽമാർ 15നകം രീഹഹലഴല.ാഴൗ.മര.ശി എന്ന പോർട്ടലിൽ നിലവിലുള്ള പ്രിൻസിപ്പൽ യൂസർ ഐഡിയും പാസ്വേഡും ഉപയോഗിച്ച് ലോഗിൻ ചെയ്ത് വിവരങ്ങൾ അടിയന്തിരമായി സമർപ്പിക്കേണ്ടതാണ്.

ജൂനിയർ റിസർച്ച് ഫെലോ ഒഴിവ്

ഇന്‍റർനാഷണൽ ആൻഡ് ഇന്‍റർ യൂണിവേഴ്സിറ്റി സെന്‍റർ ഫോർ നാനോ സയൻസ് ആൻഡ് നാനോ ടെക്നോളജി, പൂനയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട ്ഓഫ് ട്രോപ്പിക്കൽ മെറ്റ്റോളജിയുടെ ധനസഹായത്തോടെ നടത്തുന്ന ന്ധസ്റ്റഡി ഓഫ് ക്ലൈമറ്റ് ചേഞ്ച്’ എന്ന പ്രോജക്്ടിൽ ഒരു ജൂനിയർ റിസർച്ച് ഫെലോയുടെ ഒഴിവുണ്ട്.

ഗേറ്റ് സ്കോർ നേടിയ, എംഎഡ്, എംടെക് (നാനോ സയൻസ്, മറ്റീരിയൽ സയൻസ്, അറ്റ്മോസ്ഫിയറിക് സയൻസ്) യോഗ്യതയോ എംഎസ്സി അറ്റ്മോസ്ഫിയറിക് സയനസ്, ഫിസിക്സ്, കെമിസ്ട്രിയും നെറ്റ് യോഗ്യതയുള്ളവരായിരിക്കണം അപേക്ഷകർ. അംഗീകൃത ഗവേഷണ പ്രസിദ്ധീകരണങ്ങളും, എയ്റോസോൾ സ്റ്റഡീസിൽ പരിചയവും അഭികാമ്യം. താല്പര്യമുള്ളവർ വിശദമായ ബയോഡേറ്റയും സാക്ഷ്യപ്പെടുത്തിയ മാർക്കുഷീറ്റുകളും ഡിഗ്രി സർട്ടിഫിക്കറ്റും സഹിതമുള്ള അപേക്ഷ ഡോ. നന്ദകുമാർ കളരിക്കൽ, ഓണററി ഡയറക്്ടർ, ഇന്‍റർനാഷണൽ ആൻഡ്് ഇന്‍റർ യൂണിവേഴ്സിറ്റി സെന്‍റർ ഫോർ നാനോ സയൻസ് ആൻഡ്് നാനോ ടെക്നോളജി, എംജി യൂണിവേഴ്സിറ്റി, പ്രിയദർശിനി ഹിൽസ് പിഒ, കോട്ടയം 686560 എന്ന വിലാസത്തിൽ 22നകം സമർപ്പിക്കണം. 0481 2731669, ഇമെയിൽ: ഷൃളശശൗരിി@ഴാമശഹ.രീാ