14,15 തിയതികളിൽ റഗുലർ/വിദൂര വിദ്യാഭ്യാസം അഞ്ചാം സെമസ്റ്റർ സിയുസിബിസിഎസ്എസ് ഓപ്പണ്കോഴ്സ് പരീക്ഷകളും, 16,17 തിയതികളിൽ നടത്താനിരുന്ന റഗുലർ/വിദൂര വിദ്യാഭ്യാസം അഞ്ചാം സെമസ്റ്റർ ബിഎ, ബിഎസ്സി, ബിഎസ്സി ഇൻ എഎൽപി, ബിഎംഎംസി, ബിസിഎ, ബിഎസ്ഡബ്ലിയു, ബിവിസി, ബിഎ അഫ്സലുൽ ഉലമ സിയുസിബിസിഎസ്എസ് എന്നിവയുടെ കോർ പേപ്പറുകളുടെ പരീക്ഷയും മാറ്റി വച്ചു. പുതുക്കിയ തിയതികൾ പിന്നീടറിയിക്കും. മറ്റു പരീക്ഷകൾക്ക് മാറ്റമില്ല.
സ്പെഷൽ സപ്ലിമെന്ററി മാർക്ക് ലിസ്റ്റ്
2016 ഏപ്രിലിൽ നടത്തിയ ബികോം പാർട്3 സ്പെഷൽ സപ്ലിമെന്ററി പരീക്ഷ (198593 പ്രവേശനം) മാർക്ക് ലിസ്റ്റ് പരീക്ഷാഭവനിൽ സ്പെഷൽ സപ്ലിമെന്ററി വിഭാഗത്തിൽ ലഭ്യമാണ്.
പുനർമൂല്യ നിർണയഫലം
2017 ഏപ്രിലിൽ നടത്തിയ വിദൂര വിദ്യാഭ്യാസം ആറാം സെമസ്റ്റർ ബിഎ, ബിഎ അഫ്സലുൽ ഉലമ, ബിഎസ്സി, ബിഎംഎംസി, ബികോം, ബിബിഎ, സിയുസിബിസിഎസ്എസ് പരീക്ഷയുടെ പുനർമൂല്യ നിർണയ ഫലം വെബ്സൈറ്റിൽ.
2016 നവംബറിൽ നടത്തിയ വിദൂര വിദ്യാഭ്യാസം അഞ്ചാം സെമസ്റ്റർ ബിഎ, ബിഎസ്സി, ബിഎംഎംസി, ബി.കോം, ബിബിഎ സിയുസിബിസിഎസ്എസ് പരീക്ഷയുടെ പുനർമൂല്യ നിർണയ ഫലം വെബ്സൈറ്റിൽ.
2016 ഏപ്രിലിൽ നടത്തിയ വിദൂര വിദ്യാഭ്യാസം രണ്ടാം സെമസ്റ്റർ ബിഎ, ബിഎസ്സി, ബികോം, ബിബിഎ സിയുസിബിസിഎസ്എസ് പരീക്ഷകളുടെ പുനർ മൂല്യ നിർണയ ഫലം വെബ്സൈറ്റിൽ.
2017 മാർച്ചിൽ നടത്തിയ ഫൈനൽ എംബിബി.എസ് പാർട് രണ്ട് പരീക്ഷയുടെ പുനർമൂല്യ നിർണയ ഫലം വെബ്സൈറ്റിൽ.
വള്ളത്തോൾ ദിനാഘോഷം ഇന്ന് സർവകലാശാലയിൽ
മലയാള കേരള പഠന വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ഇന്ന് വള്ളത്തോൾ ദിനാഘോഷങ്ങൾ സംഘടിപ്പിക്കും. പഠന വകുപ്പിൽ കാലത്ത് പത്തിന് നടക്കുന്ന ചടങ്ങിൽ ഉന്മാദ ദേശീയതയുടെ ആസുര കാലം എന്ന വിഷയത്തിൽ ആലങ്കോട് ലീലാകൃഷ്ണൻ പ്രഭാഷണം നടത്തും. ഉച്ചയ്ക്ക് രണ്ടിന് പി.ടി. കുഞ്ഞു മുഹമ്മദിന്റെ വിശ്വാസ പൂർവ്വം മൻസൂർ എന്ന ചലച്ചിത്രം പ്രദർശിപ്പിക്കും.
ലക്ഷദ്വീപിൽ ലക്ചറർ: യോഗ്യതയുള്ളവരുടെ ലിസ്റ്റ് പ്രസിദ്ധീകരിച്ചു
കവരത്തി സെന്ററിൽ ജനറൽ എഡ്യുക്കേഷൻ, ഫിസിക്കൽ സയൻസ് വിഷയങ്ങളിലെ ലക്ചറർ തസ്തികകളിൽ ഓണ്ലൈനായി അപേക്ഷിച്ച യോഗ്യരായവരുടെ ലിസ്റ്റ് പ്രസിദ്ധീകരിച്ചു. കവരത്തി കേന്ദ്രത്തിലേക്ക് അറബിക് ലക്ചറർ തസ്തികയിൽ ഓണ്ലൈനായി അപേക്ഷിച്ചവരിൽ യോഗ്യരായവരുടെ പുതുക്കിയ ലിസ്റ്റ് പ്രസിദ്ധീകരിച്ചു. വിവരങ്ങൾ വെബ്സൈറ്റിൽ. ഫോണ് : 0494 2407106
സർവകലാശാല/കോളജ് അധ്യാപകർക്ക് പരിശീലനം
വിദ്യാഭ്യാസ വിഭാഗത്തിൽ കേന്ദ്ര മാനവശേഷി വികസന വകുപ്പ് അനുവദിച്ച അധ്യാപക പരിശീലന കേന്ദ്രത്തിൽ സർവകലാശാല/കോളജ് അധ്യാപകർക്ക് ഒരു മാസത്തെ ഓറിയന്റേഷൻ/ഇൻഡക്ഷൻ പ്രോഗ്രാം സംഘടിപ്പിക്കുന്നു. 23 മുതൽ ഡിസംബർ 22 വരെയാണ് പരിശീലനം. നാല് വർഷത്തെ സേവനം പൂർത്തിയാക്കാത്ത അധ്യാപകർക്ക് അപേക്ഷിക്കാം. അവസാന തിയതി 18. വിവരങ്ങളും ഫോമും വെബ്സൈറ്റിൽ. ഫോൺ: 9495657594, 9048356933.
സിൻഡിക്കറ്റ് യോഗം 18ന്
സർവകലാശാലാ സിൻഡിക്കറ്റ് യോഗം 18ന് രാവിലെ പത്തിന് ചേരും
ഭഗവത് ഗീതാ നൃത്തശിൽപ്പാവതരണവും പ്രഭാഷണവും ഇന്ന്
ഹരിയാനാ സർക്കാരിന്റെ കുരുക്ഷേത്ര ഡവലപ്മെന്റ് ബോർഡിന്റെ ആഭിമുഖ്യത്തിൽ, കലാകാരന്മാരുടെയും കലാപ്രവർത്തകരുടെയും ദേശായോദ്ഗ്രഥന ഫോറം ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ അവതരിപ്പിക്കുന്ന ഗീതാ സന്ദേശ ഭാരതയാത്ര ഇന്ന് കാലിക്കട്ട് സർവകലാശാലാ കാന്പസിൽ നൃത്തശിൽപ്പവും പ്രഭാഷണവും അവതരിപ്പിക്കുമെന്ന് സനാതന ധർമ പീഠം അറിയിച്ചു. ഇരുപത് കലാകാരന്മാർ പങ്കെടുക്കുന്നതാണ് നൃത്തശിൽപ്പം. ഡോ. ഭരത് ജത്വാനി നയിക്കുന്ന പരിപാടി വൈകുന്നേരം 5.30 സർവകലാശാലാ സെമിനാർ കോംപ്ലക്സിൽ വച്ച് നടക്കും.
സുവർണ ജൂബിലി ഉപന്യാസ മത്സരം
തേഞ്ഞിപ്പലം: സർവകലാശാല സുവർണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി മലപ്പുറം ജില്ല പൈതൃകം, വളർച്ച, സാധ്യതകൾ എന്ന വിഷയത്തിൽ കാലിക്കട്ട് സർവകലാശാലയ്ക്ക് കീഴിലെ റഗുലർ കോളജുകളിലെയും പഠനവകുപ്പുകളിലെയും ഡിഗ്രി, പിജി വിദ്യാർഥികൾക്കായി സംഘടിപ്പിച്ച ഉപന്യാസ മത്സരത്തിൽ കാലിക്കട്ട് സർവകലാശാല മലയാള പഠനവകുപ്പിലെ രണ്ടാം സെമസ്റ്റർ വിദ്യാർഥിനി അമൃത ഒന്നാം സമ്മാനം കരസ്ഥമാക്കി. 25001 രൂപയാണ് സമ്മാനം. രണ്ടാം സമ്മാനത്തിന് ഫറൂഖ് റൗളത്തുൽ ഉലൂം അറബിക് കോളജിലെ ഒന്നാം വർഷ ബിഎ അഫ്സൽഉൽഉലമ വിദ്യാർഥിനി പി.എം. വാഫിറാ ഹന്നയും മൂന്നാം സമ്മാനത്തിന് ഫാറൂഖ് കോളജിലെ മൂന്നാം വർഷ ബിഎ മലയാളം വിദ്യാർഥിനി ഫാത്തിമാ തസ്നി വരിക്കോടനും അർഹരായി. 15001, 10001 എന്നിങ്ങനെയാണ് സമ്മാനതുക.
ശരിയായി പഠിച്ചവർക്ക് മാതൃഭാഷയിൽ അവതരിപ്പിക്കാനുമാവും: ഡോ. രാജൻ ഗുരുക്കൾ
തേഞ്ഞിപ്പലം: സ്വന്തം പാഠ്യവിഷയങ്ങൾ ശരിയായ വിധം മനസിലാക്കിയിട്ടുള്ളവർക്ക് അത് മാതൃഭാഷയിൽ പ്രകടിപ്പിക്കാനും സാധ്യമാവുമെന്ന് ഉന്നത വിദ്യാഭ്യാസ കൗണ്സിൽ വൈസ് ചെയർമാനും എംജി സർവകലാശാലാ മുൻ വൈസ് ചാൻസലറുമായ ഡോ. രാജൻ ഗുരുക്കൾ. കാലിക്കട്ട് സർവകലാശാലാ ഗവേഷണ ഡയറക്ടറേറ്റ് സംഘടിപ്പിച്ച പുസ്തക പ്രകാശനച്ചടങ്ങിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. പഠിച്ച കാര്യങ്ങൾ മലയാളത്തിൽ പ്രകടിപ്പിക്കാൻ കഴിയുന്നില്ലെങ്കിൽ അയാൾ അത് ശരിയായി പഠിച്ചിട്ടില്ല എന്ന് തന്നെയാണ് അർഥമാക്കേണ്ടത്. ഗവേഷണ പ്രബന്ധങ്ങൾ മലയാളത്തിൽ തയാറാക്കുന്നതിന് പല അധ്യാപകരും എതിർപ്പ് പ്രകടിപ്പിക്കാറുണ്ട്. നവീന വിജ്ഞാന ശാഖകളിലെ വേണ്ടത്ര പുസ്തകങ്ങൾ സ്വന്തം ഭാഷകളിൽ ലഭ്യമല്ല എന്നത് ഇന്ത്യൻ ഭാഷകളുടെ മുഴുവൻ ദുര്യോഗമാണെന്നും അദ്ദേഹം പറഞ്ഞു. നവീന വിജ്ഞാന ശാഖകളിലേക്ക് പ്രാദേശിക ഭാഷകൾക്ക് പ്രവേശനമില്ലാത്തത് കോളനീകരണത്തിന്റെ അനന്തര ഫലമാണെന്നും ഡോ. രാജൻ ഗുരുക്കൾ പറഞ്ഞു.
രജിസ്ട്രാർ ഡോ. ടി.എ. അബ്ദുൾ മജീദ് അധ്യക്ഷനായിരുന്നു. അറിവും മലയാളവും എന്ന പുസ്തകം, ഗവേഷണ വിഭാഗം ഡയരക്ടർ ഡോ. എം. നാസർ ഏറ്റുവാങ്ങി. ഡോ. കെ.എം. അനിൽ പുസ്തകം പരിചയപ്പെടുത്തി. ഡോ. പി. പവിത്രൻ മുഖ്യപ്രഭാഷണം നടത്തി. ഡോ. ബി.എസ്. ഹരികുമാരൻ തന്പി, ഡോ. എം.വി. നാരായണൻ, ഡോ. വി.എൽ. ലജീഷ്, ഡോ. സുരേഷ് പുത്തൻ പറന്പിൽ തുടങ്ങിയവർ പ്രസംഗിച്ചു.