University News
എംജിയിൽ വിദ്യാർഥി അദാലത്ത്: ഓണ്‍ലൈൻ രജിസ്ട്രേഷൻ നാളെ മുതൽ
കോട്ടയം: വിദ്യാർഥികളുടെ വിവിധ പരാതികൾ ഉടൻ തീർപ്പാക്കുന്നതിനായി എംജി സർവകലാശാല നടപ്പാക്കുന്ന അദാലത്തിൽ പരിഗണിക്കാനുള്ള അപേക്ഷകൾ നാളെ മുതൽ 25 വരെ ഓണ്‍ലൈനായി രജിസ്റ്റർ ചെയ്യാം. www.mgu.ac.in എന്ന വെബ്സൈറ്റിൽ സ്റ്റുഡന്‍റ് ഗ്രീവൻസ് പോർട്ടലിൽ ആണ് പരാതികൾ സമർപ്പിക്കേണ്ടത്. പഠിച്ച കോഴ്സ്, രജിസ്റ്റർ നന്പർ, വർഷം എന്നിവ ഉൾപ്പെടെയുള്ള വിവരങ്ങൾ രേഖപ്പെടുത്തണം. തികച്ചും സൗജന്യമായാണ് ഈ സേവനം സർവകലാശാല ഒരുക്കുന്നത്. അഡ്മിഷൻ, വിവിധ സർട്ടിഫിക്കറ്റുകൾ, പരീക്ഷാഫലം, പുനർമൂല്യനിർണയം, ഗ്രേസ് മാർക്ക്, ഹാജർ കണ്ടൊണേഷൻ, സ്കോളർഷിപ്പ്, ഇന്േ‍റണൽ പുനഃപരീക്ഷ, അന്തർ സർവകലാശാലാ, കോളജ്തല മാറ്റം തുടങ്ങിയ വിഷയങ്ങളിൽ വിദ്യാർഥികൾക്കുള്ള പരാതികൾ സമർപ്പിക്കാം. ബിടെക്, ബിആർക് വിദ്യാർഥികളുടെ പരാതികൾ ഡിസംബർ നാലിനും നിയമം, നഴ്സിംഗ്, പാരാമെഡിക്കൽ, നവീന കോഴ്സുകൾ എന്നിവയുമായി ബന്ധപ്പെട്ട പരാതികൾ ഡിസംബർ ആറനും സിബിസിഎസ്എസ് യുജി, പിജി. (റെഗുലർ, പ്രൈവറ്റ്), ഗവേഷണം എന്നിവ സംബന്ധിച്ച പരാതികൾ ഡിസംബർ എട്ടിനും പരിഗണിക്കുന്നതാണ്. വിദ്യാർഥിക്കോ പ്രതിനിധിക്കോ അതാത് ദിവസം രാവിലെ 10 മുതൽ ഒന്നു വരെയും, ഉച്ചകഴിഞ്ഞ് രണ്ടു മുതൽ അഞ്ചു വരെയും അദാലത്ത് സമിതിക്ക് മുന്പിൽ നേരിട്ട് ഹാജരായി പരാതികൾ വിശദീകരിക്കാം. വൈസ് ചാൻസലർ ഡോ. ബാബു സെബാസ്റ്റ്യൻ, പ്രോ വൈസ് ചാൻസലർ പ്രഫ. സാബു തോമസ്, രജിസ്ട്രാർ എം.ആർ. ഉണ്ണി, സിൻഡിക്കേറ്റ് സബ് കമ്മിറ്റി കണ്‍വീനർമാരായ ഡോ. ആർ. പ്രഗാഷ്, ഡോ. എ. ജോസ്, ഡോ. കെ. ഷെറഫുദ്ദീൻ, പ്രഫ. ടോമിച്ചൻ ജോസഫ് എന്നിവരടങ്ങിയ ഉന്നതതല മോണിറ്ററിംഗ് കമ്മിറ്റിയാണ് അദാലത്തിന് നേതൃത്വം നൽകുന്നത്.

അപേക്ഷാ തീയതി

നാലാം വർഷ ബിഎസ്സി നഴ്സിംഗ് (2013 അഡ്മിഷൻ റെഗുലർ ആൻഡ് 2009 2012 അഡ്മിഷൻ സപ്ലിമെന്‍ററി) പരീക്ഷകൾ 24 മുതൽ ആരംഭിക്കും. അപേക്ഷകൾ 15 വരെയും 50 രൂപ പിഴയോടെ 16 വരെയും 500 രൂപ സൂപ്പർഫൈനോടെ 18 വരെയും സ്വീകരിക്കും. റെഗുലർ വിദ്യാർഥികൾ 100 രൂപയും വീണ്ടുമെഴുതുവർ പേപ്പറൊന്നിന് 20 രൂപ വീതവും സിവി ക്യാന്പ് ഫീസായി പരീക്ഷാ ഫീസിനു പുറമെ അടയ്ക്കണം.

മൂന്നാം സെമസ്റ്റർ എംഎച്ച്ആർഎം (2016 അഡ്മിഷൻ റെഗുലർ ആൻഡ് 2016ന് മുന്പുള്ള അഡ്മിഷൻ സപ്ലിമെന്‍ററി) പരീക്ഷകൾ 28ന് ആരംഭിക്കും. അപേക്ഷകൾ 17 വരെയും 50 രൂപ പിഴയോടെ 18 വരെയും 500 രൂപ സൂപ്പർഫൈനോടെ 20 വരെയും അപേക്ഷിക്കാം. റെഗുലർ വിദ്യാർഥികൾ 150 രൂപയും വീണ്ടുമെഴുതുന്നവർ പേപ്പറൊന്നിന് 30 രൂപ വീതവും സിവി ക്യാന്പ് ഫീസായി പരീക്ഷാഫീസിനു പുറമെ അടയ്ക്കണം.

നാലാം സെമസ്റ്റർ എംഎസ്സി മെഡിക്കൽ ബയോകെമിസ്ട്രി (2015 അഡ്മിഷൻ റെഗുലർ ആൻഡ് 2015നു മുന്പുള്ള അഡ്മിഷൻ സപ്ലിമെന്‍ററി) പരീക്ഷകൾ 24ന് ആരംഭിക്കും. അപേക്ഷകൾ 16 വരെയും 50 രൂപ പിഴയോടെ 17 വരെയും 500 രൂപ സൂപ്പർഫൈനോടെ 20 വരെയും സ്വീകരിക്കും.


പരീക്ഷ മാറ്റി

ഇന്നു മുതൽ നടത്താൻ നിശ്ചയിച്ചിരുന്ന ഒന്നാം സെമസ്റ്റർ ബിപിഇഎസ് (നാലു വർഷ ഇന്‍റഗ്രേറ്റഡ് പ്രോഗ്രാം, 2016 മുതൽ അഡ്മിഷൻ) പരീക്ഷകൾ മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട്.

വൈവാവോസി

2017 ഒക്ടോബറിൽ നടത്തിയ രണ്ടാം വർഷ എംഫാം പരീക്ഷയുടെ വൈവാവോസിയും ഡിസർട്ടേഷൻ മൂല്യനിർണയവും 16നു ആരംഭിക്കും. വിശദമായ ടൈംടേബിൾ സർവകലാശാലാ വെബ്സൈറ്റിൽ.