University News
വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം ഡി​ഗ്രി, പി​ജി പ്ര​വേ​ശ​നം: തി​യ​തി നീ​ട്ടി
വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം ഡി​ഗ്രി, പി​ജി പ്രോ​ഗ്രാ​മു​ക​ൾ​ക്ക് പ്ര​വേ​ശ​ന​ത്തി​ന് അ​പേ​ക്ഷി​ക്കാ​നു​ള്ള തി​യ​തി നീ​ട്ടി. പി​ഴ​കൂ​ടാ​തെ 23 വ​രെ​യും 100 രൂ​പ പി​ഴ​യോ​ടെ 25 വ​രെ​യും അ​പേ​ക്ഷി​ക്കാം. പ്രി​ന്‍റൗ​ട്ട് സ്വീ​ക​രി​ക്കു​ന്ന അ​വ​സാ​ന തി​യ​തി 30.

പ​രീ​ക്ഷാ അ​പേ​ക്ഷ

വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം/​പ്രൈ​വ​റ്റ് ര​ജി​സ്ട്രേ​ഷ​ൻ മൂ​ന്നാം സെ​മ​സ്റ്റ​ർ ബി​കോം/​ബി​ബി​എ (സി​യു​സി​ബി​സി​എ​സ്എ​സ്) സ​പ്ലി​മെ​ന്‍റ​റി/​ഇം​പ്രൂ​വ്മെ​ന്‍റ് പ​രീ​ക്ഷ​യ്ക്ക് പി​ഴ​കൂ​ടാ​തെ 17 വ​രെ​യും 150 രൂ​പ പി​ഴ​യോ​ടെ 21 വ​രെ​യും അ​പേ​ക്ഷി​ക്കാം.

സ​ർ​വ​ക​ലാ​ശാ​ല കാ​ന്പ​സി​ലെ ഒ​ന്നാം സെ​മ​സ്റ്റ​ർ എം​ടെ​ക് നാ​നോ സ​യ​ൻ​സ് ടെ​ക്നോ​ള​ജി റ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​യ്ക്ക് പി​ഴ​കൂ​ടാ​തെ 21 വ​രെ അ​പേ​ക്ഷി​ക്കാം.

ബി​ടെ​ക് കോ​ഷ​ൻ ഡെ​പ്പോ​സി​റ്റ് വി​ത​ര​ണം

എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജി​ലെ (സി​യു​ഐ​ഇ​ടി) 201314 പ്ര​വേ​ശ​നം ബി​ടെ​ക് വി​ദ്യാ​ർ​ഥി​ക​ളു​ടെ കോ​ഷ​ൻ ഡെ​പ്പോ​സി​റ്റ് 17 മു​ത​ൽ 21 വ​രെ കോ​ള​ജി​ൽ വി​ത​ര​ണം ചെ​യ്യും. കോ​ള​ജ് ഐ​ഡി​യും ഡി​ക്ല​റേ​ഷ​നും സ​ഹി​തം ഹാ​ജ​രാ​ക​ണം. ഡി​ക്ല​റേ​ഷ​ൻ ഫോം ​വെ​ബ്സൈ​റ്റി​ൽ.

പ​രീ​ക്ഷാ​ഫ​ലം

2017 ജൂ​ണി​ൽ ന​ട​ത്തി​യ നാ​ലാം സെ​മ​സ്റ്റ​ർ എം​എ പൊ​ളി​റ്റി​ക്ക​ൽ സ​യ​ൻ​സ്, എം​എ ഇ​സ്ലാ​മി​ക് സ്റ്റ​ഡീ​സ് (സി​യു​സി​എ​സ്എ​സ്) പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് 25 വ​രെ അ​പേ​ക്ഷി​ക്കാം.

അ​വ​സാ​ന വ​ർ​ഷ പാ​ർ​ട്ട് ര​ണ്ട് ബി​ഡി​എ​സ് (മാ​ർ​ച്ച് 2017, ഏ​പ്രി​ൽ 2017) പ​രീ​ക്ഷാ​ഫ​ല​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് 27 വ​രെ അ​പേ​ക്ഷി​ക്കാം.

2017 ജൂ​ണി​ൽ ന​ട​ത്തി​യ നാ​ലാം സെ​മ​സ്റ്റ​ർ എം​ടെ​ക് കം​പ്യൂ​ട്ട​ർ എ​യ്ഡ​ഡ് പ്രോ​സ​സ് ഡി​സൈ​ൻ (കെ​മി​ക്ക​ൽ), വി​എ​ൽ​എ​സ്ഐ ഡി​സൈ​ൻ (സി​യു​സി​എ​സ്എ​സ്) പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ.

പു​ൽ​പ്പ​ള്ളി പി​ആ​ർ കോ​ള​ജ് ബി​ടി​ടി​എം പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ ഫ​ലം

പു​ൽ​പ്പ​ള്ളി പി​ആ​ർ കോ​ള​ജി​ലെ ര​ണ്ടാം സെ​മ​സ്റ്റ​ർ ബി​ടി​ടി​എം (സി​യു​സി​ബി​സി​എ​സ്എ​സ്) ഏ​പ്രി​ൽ 2015 പ​രീ​ക്ഷ​യു​ടെ പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ ഫ​ലം വെ​ബ്സൈ​റ്റി​ൽ.

പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ ഫ​ലം

മൂ​ന്നാം സെ​മ​സ്റ്റ​ർ ബി​പി​എ​ഡ് ജ​നു​വ​രി 2017 പ​രീ​ക്ഷ​യു​ടെ പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ ഫ​ലം വെ​ബ്സൈ​റ്റി​ൽ. ഉ​ത്ത​ര​ക്ക​ട​ലാ​സ് തി​രി​ച്ച​റി​യാ​നാ​ഗ്ര​ഹി​ക്കു​ന്ന​വ​ർ 15 ദി​വ​സ​ത്തി​ന​കം പ​രീ​ക്ഷാ​ഭ​വ​നു​മാ​യി ബ​ന്ധ​പ്പെ​ടു​ക.

മൂ​ല്യ​നി​ർ​ണ​യ ക്യാ​ന്പ്

ഒ​ന്നും നാ​ലും സെ​മ​സ്റ്റ​ർ ബി​കോം/​ബി​ബി​എ/​ബി​ടി​എ​ച്ച്എം/​ബി​എ​ച്ച്എ/​ബി​കോം ഓ​ണേ​ഴ്സ് (സി​യു​സി​ബി​സി​എ​സ്എ​സ്) കേ​ന്ദ്രീ​കൃ​ത മൂ​ല്യ​നി​ർ​ണ​യ ക്യാ​ന്പു​ക​ൾ 27 മു​ത​ൽ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ ആ​രം​ഭി​ക്കും. അ​ധ്യാ​പ​ക​ർ​ക്കു​ള്ള നി​യ​മ​ന ഉ​ത്ത​ര​വും ചെ​യ​ർ​മാ​ൻ​മാ​രെ​ക്കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ളും വെ​ബ്സൈ​റ്റി​ൽ.

നാ​ലാം സെ​മ​സ്റ്റ​ർ എം​കോം, എം​എ​സ്‌​സി മാ​ത്‌​സ് (സി​യു​സി​എ​സ്എ​സ്) പ​രീ​ക്ഷ​യു​ടെ മൂ​ല്യ​നി​ർ​ണ​യ ക്യാ​ന്പ് 20 മു​ത​ൽ മ​ണ്ണാ​ർ​ക്കാ​ട് എം​ഇ​എ​സ് ക​ല്ല​ടി കോ​ള​ജി​ൽ ന​ട​ക്കും. പി​ജി ക്ലാ​സു​ക​ൾ പ​ഠി​പ്പി​ക്കു​ന്ന ഒ​രു വ​ർ​ഷ​ത്തി​ൽ കൂ​ടു​ത​ൽ പ​രി​ച​യ​മു​ള്ള അ​ധ്യാ​പ​ക​ർ പ​ങ്കെ​ടു​ക്ക​ണം.

സ്പോ​ട്ട്പെ​യ്മെ​ന്‍റ് ക്യാ​ന്പ്

വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം ഫൈ​ന​ൽ എം​എ ഫി​ലോ​സ​ഫി, ഹി​ന്ദി, മ​ല​യാ​ളം, ഇം​ഗ്ലീ​ഷ്, സോ​ഷ്യോ​ള​ജി, പൊ​ളി​റ്റി​ക്ക​ൽ സ​യ​ൻ​സ് ഏ​പ്രി​ൽ/​മേ​യ് 2017 മൂ​ല്യ​നി​ർ​ണ​യ സ്പോ​ട്ട്പെ​യ്മെ​ന്‍റ് ക്യാ​ന്പ് 24ന് ​അ​ക്ക​ഡേ​മി​ക് സ്റ്റാ​ഫ് കോ​ള​ജി​ൽ ന​ട​ക്കും. എ​ല്ലാ ചെ​യ​ർ​മാ​ൻ​മാ​രും ചീ​ഫ് എ​ക്സാ​മി​ന​ർ​മാ​രും പ​ങ്കെ​ടു​ക്ക​ണം. ഫോ​ണ്‍ : 9400001606, 0494 2407487.

എ​ക്സാ​മി​നേ​ഴ്സ് മീ​റ്റിം​ഗ്

ര​ണ്ടാം സെ​മ​സ്റ്റ​ർ എം​എ​സ്‌​സി കെ​മി​സ്ട്രി (സി​യു​സി​എ​സ്എ​സ്) പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ​യു​ടെ ഓ​ൾ എ​ക്സാ​മി​നേ​ഴ്സ് മീ​റ്റിം​ഗ് 17ന് ​രാ​വി​ലെ11​ന് പി​എ​സ്എം​ഒ കോ​ള​ജി​ലെ സെ​മി​നാ​ർ ഹാ​ളി​ൽ ന​ട​ക്കും. അ​ധ്യാ​പ​ക​ർ പ​ങ്കെ​ടു​ക്ക​ണം.

ര​ണ്ടാം സെ​മ​സ്റ്റ​ർ എം​എ​സ്‌​സി ബോ​ട്ട​ണി (സി​യു​സി​എ​സ്എ​സ്) പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ​യു​ടെ ഓ​ൾ എ​ക്സാ​മി​നേ​ഴ്സ് മീ​റ്റിം​ഗ് 17ന് ​രാ​വി​ലെ 10.30ന് ​പാ​ല​ക്കാ​ട് വി​ക്ടോ​റി​യ കോ​ള​ജി​ൽ ന​ട​ക്കും. അ​ധ്യാ​പ​ക​ർ പ​ങ്കെ​ടു​ക്ക​ണം.

ര​ണ്ടാം സെ​മ​സ്റ്റ​ർ ബി​എ​സ്‌​സി ഇ​ല​ക്ട്രോ​ണി​ക്സ് ഏ​പ്രി​ൽ 2017 പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ​യു​ടെ എ​ക്സാ​മി​നേ​ഴ്സ് മീ​റ്റിം​ഗി​ന് മ​ല​പ്പു​റം ജി​ല്ല​യി​ലെ അ​ധ്യാ​പ​ക​ർ 20ന് ​രാ​വി​ലെ 10.30ന് ​താ​നൂ​ർ ഗ​വ​ണ്‍​മെ​ന്‍റ് ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സ് കോ​ള​ജി​ൽ ഹാ​ജ​രാ​ക​ണം.

പ​രീ​ക്ഷാ അ​പേ​ക്ഷ

അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ലെ മൂ​ന്നാം സെ​മ​സ്റ്റ​ർ ബി​കോം, ബി​ബി​എ, ബി​ടി​എ​ച്ച്എം, ബി​എ​ച്ച്എ സി​യു​സി​ബി​സി​എ​സ്എ​സ് സ​പ്ലി​മെ​ന്‍റ​റി/​ഇം​പ്രൂ​വ്മെ​ന്‍റ് പ​രീ​ക്ഷ​ക്ക് പി​ഴ​കൂ​ടാ​തെ 18 വ​രെ​യും 150 രൂ​പ പി​ഴ​യോ​ടെ 21 വ​രെ​യും അ​പേ​ക്ഷി​ക്കാം.

സ​ർ​വ​ക​ലാ​ശാ​ല​യി​ൽ 16ന് ​മാ​ധ്യ​മ സെ​മി​നാ​ർ

ദേ​ശീ​യ മാ​ധ്യ​മ ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് 16ന് ​സ​ർ​വ​ക​ലാ​ശാ​ലാ മാ​ധ്യ​മ പ​ഠ​ന​വി​ഭാ​ഗം മാ​ധ്യ​മ സ്വാ​ത​ന്ത്ര്യ​വും ഇ​ന്ത്യ​ൻ ജ​നാ​ധി​പ​ത്യ​വും എ​ന്ന വി​ഷ​യ​ത്തി​ൽ സെ​മി​നാ​ർ സം​ഘ​ടി​പ്പി​ക്കും. സ​ർ​വ​ക​ലാ​ശാ​ലാ സെ​മി​നാ​ർ കോം​പ്ല​ക്സി​ൽ രാ​വി​ലെ പ​ത്തി​ന് എം.​പി. വി​രേ​ന്ദ്ര​കു​മാ​ർ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും. നി​യ​മ​സ​ഭാ സ്പീ​ക്ക​റു​ടെ പ്ര​സ് സെ​ക്ര​ട്ട​റി ഡോ. ​പി.​ജെ. വി​ൻ​സ​ന്‍റ്, മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ൻ എം.​പി. ബ​ഷീ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കും.

വ​ള്ള​ത്തോ​ൾ ദി​നാ​ഘോ​ഷം ന​ട​ത്തി

തേ​ഞ്ഞി​പ്പ​ലം: മ​ഹാ​ക​വി വ​ള​ള​ത്തോ​ളി​ന്‍റെ​യും പ്ര​ഥ​മ ഇ​ന്ത്യ​ൻ പ്ര​ധാ​ന​മ​ന്ത്രി ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്റു​വി​ന്‍റെ​യും കാ​ല​ത്ത് വി​ഭാ​വ​ന ചെ​യ്ത ക്ഷേ​മ​രാ​ഷ്ട്ര​മോ, മാ​ന​വി​ക ദേ​ശീ​യ​ത​യോ അ​ല്ല ഉ​ന്മാ​ദ ദേ​ശീ​യ​ത​യു​ടെ പു​തി​യ ഇ​ന്ത്യ​ൻ അ​വ​സ്ഥ​യെ​ന്ന് എ​ഴു​ത്തു​കാ​ര​നും പ്ര​ഭാ​ഷ​ക​നു​മാ​യ ആ​ല​ങ്കോ​ട് ലീ​ലാ​കൃ​ഷ്ണ​ൻ. ബ​ഹു​സ്വ​ര​ത​യെ നി​ശ്ശ​ബ്ദ​മാ​ക്കി​ക്കൊ​ണ്ട് അ​ത് നാ​ടെ​ങ്ങും പ​ട​ർ​ന്നു പി​ടി​ക്കു​ക​യാ​ണ്. കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ലാ മ​ല​യാ​ള​കേ​ര​ള പ​ഠ​ന​വ​കു​പ്പി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച വ​ള്ള​ത്തോ​ൾ ദി​നാ​ഘോ​ഷ​ത്തി​ൽ ഉ​ന്മാ​ദ ദേ​ശീ​യ​ത​യു​ടെ ആ​സു​ര​കാ​ലം എ​ന്ന വി​ഷ​യ​ത്തി​ൽ പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം .

സം​ശ​യ​ങ്ങ​ളും ആ​ശ​ങ്ക​ക​ളും പ​ങ്കി​ടാ​ത്ത ഇ​ട​ങ്ങ​ളി​ലേ​ക്ക് ഫാ​സി​സം ദേ​ശീ​യ​ത​യു​ടെ രൂ​പ​ത്തി​ൽ നു​ഴ​ഞ്ഞു ക​യ​റു​ക​യാ​ണ്. ഡോ. ​അ​നി​ൽ വ​ള്ള​ത്തോ​ൾ അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തി. പ​ഠ​ന​വ​കു​പ്പ് മേ​ധാ​വി ഡോ. ​ഉ​മ​ർ ത​റ​മേ​ൽ അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. പ​ഠ​ന​വ​കു​പ്പി​ലെ സി​നി​മാ​വേ​ദി​യാ​യ ചൊ​വ്വാ ടാ​ക്കീ​സി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ പി.​ടി. കു​ഞ്ഞു​മു​ഹ​മ്മ​ദി​ന്‍റെ വി​ശ്വാ​സ​പൂ​ർ​വ്വം മ​ൻ​സൂ​ർ എ​ന്ന ച​ല​ച്ചി​ത്രം പ്ര​ദ​ർ​ശി​പ്പി​ച്ചു.
More News