University News
സെന്‍റ് തോമസ് കോളജ് എംകോം (എസ്ഡിഇ) വൈവാ വോസി മാറ്റി
ഡിസംബർ രണ്ടിന് തൃശൂർ സെന്‍റ് തോമസ് കോളജിൽ നടത്താനിരുന്ന വിദൂരവിദ്യാഭ്യാസം എംകോം ഫൈനൽ വൈവാ വോസി ഡിസംബർ 16ലേക്ക് മാറ്റി.

ബിപിഇ സ്പെഷൽ സപ്ലിമെന്‍ററി പരീക്ഷ

അവസരം കഴിഞ്ഞ (2002 മുതൽ 2009 വരെ പ്രവേശനം, 2002 സ്കീം ആൻഡ് സിലബസ്) വിദ്യാർഥികൾക്കുള്ള ഒന്ന്, രണ്ട് വർഷ ബിപിഇ സ്പെഷൽ സപ്ലിമെന്‍ററി പരീക്ഷ ഡിസംബർ നാലിന് ആരംഭിക്കും. ഹാൾടിക്കറ്റ് സർവകലാശാലാ സ്പെഷൽ സപ്ലിമെന്‍ററി വിഭാഗത്തിൽ നിന്ന് 30ന് വിതരണം ചെയ്യും. ഐഡി കാർഡ് സഹിതം ഹാജരാകണം.


മൂന്നാം സെമസ്റ്റർ പിജി പരീക്ഷ

മൂന്നാം സെമസ്റ്റർ എംഎ, എംഎസ് സി, എംകോം, എംഎസ്ഡബ്ല്യൂ, എംഎൽഐഎസ് സി, എംസിജെ, എംടിടിഎം, എംബിഇ, എംടിഎച്ച്എം (സിയുസിഎസ്എസ്) റഗുലർ, സപ്ലിമെന്‍ററി, ഇംപ്രൂവ്മെന്‍റ് പരീക്ഷ ഡിസംബർ 15ന് ആരംഭിക്കും.

പരീക്ഷാ അപേക്ഷ

അഞ്ചാം സെമസ്റ്റർ ബിടെക്, പാർട്ട്ടൈം ബിടെക് (2009, 2014 സ്കീം) സപ്ലിമെന്‍ററി, ഇംപ്രൂവ്മെന്‍റ് പരീക്ഷക്ക് പിഴകൂടാതെ 24 വരെയും 150 രൂപ പിഴയോടെ നവംബർ 28 വരെയും അപേക്ഷിക്കാം.
വിദൂരവിദ്യാഭ്യാസം മൂന്നാം സെമസ്റ്റർ ബികോം, ബിബിഎ (സിയുസിബിസിഎസ്എസ്) സപ്ലിമെന്‍ററി, ഇംപ്രൂവ്മെന്‍റ്പരീക്ഷയ്ക്ക് പിഴകൂടാതെ 21 വരെയും 150 രൂപ പിഴയോടെ 23 വരെയും അപേക്ഷിക്കാം.

പരീക്ഷാഫലം

2017 ജൂണിൽ നടത്തിയ നാലാം സെമസ്റ്റർ എംബിഇ (സിയുസിഎസ്എസ്) പരീക്ഷാഫലം വെബ്സൈറ്റിൽ. പുനർമൂല്യനിർണയത്തിന് 30 വരെ അപേക്ഷിക്കാം.

പുനർമൂല്യനിർണയ ഫലം

ഒന്നാം സെമസ്റ്റർ എംബിഎ ഡിസംബർ 2016 പരീക്ഷയുടെ പുനർമൂല്യനിർണയ ഫലം വെബ്സൈറ്റിൽ. ഉത്തരക്കടലാസ് തിരിച്ചറിയാനാഗ്രഹിക്കുന്നവർ 15 ദിവസത്തിനകം പരീക്ഷാഭവനുമായി ബന്ധപ്പെടുക.

നാലാം സെമസ്റ്റർ ബിഎ, ബിടിടിഎം, ബിഎസ്ഡബ്ല്യൂ, ബിവിസി (സിയുസിബിസിഎസ്എസ്) ഏപ്രിൽ 2016 പരീക്ഷയുടെ പുനർമൂല്യനിർണയ ഫലം വെബ്സൈറ്റിൽ.
More News