University News
ഒ​ന്നാം സെ​മ​സ്റ്റ​ർ ബി​രു​ദ പ​രീ​ക്ഷാ ഹാ​ൾ​ടി​ക്ക​റ്റ്
ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ 22ന് ​ആ​രം​ഭി​ക്കു​ന്ന ഒ​ന്നാം സെ​മ​സ്റ്റ​ർ ബി​എ/ ബി​എ​സ്‌സി/ ​ബി​കോം/ ബി​ബി​എ/ ബി​സി​എ/​ബി​ബി​എം/ ബി​ബി​എ​ടി​ടി​എം/​ബി​ബി​എ​ആ​ർ​ടി​എം/ ബി​ബി​എ ഏ​വി​യേ​ഷ​ൻ ആ​ൻ​ഡ് ഹോ​സ്പി​റ്റാ​ലി​റ്റി/​ബി​എ​സ്ഡ​ബ്ല്യു/​ബി​എ അ​ഫ്സ​ൽ​ഉ​ൽ​ഉ​ല​മ (റ​ഗു​ല​ർ/ സ​പ്ലി​മെ​ന്‍റ​റി/​ഇം​പ്രൂ​വ്മെ​ന്‍റ് ന​വം​ബ​ർ 2017 ബി​രു​ദപ​രീ​ക്ഷ​ക​ളു​ടെ ഹാ​ൾ​ടി​ക്ക​റ്റും നോ​മി​ന​ൽ റോ​ളും സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്. വി​ദ്യാ​ർ​ഥി​ക​ൾ ഹാ​ൾ​ടി​ക്ക​റ്റു​ക​ൾ ഡൗ​ണ്‍​ലോ​ഡ് ചെ​യ്തെ​ടു​ത്തു ഫോ​ട്ടോ പ​തി​പ്പി​ച്ച് അ​തത് പ്രി​ൻ​സി​പ്പ​ൽ/​ഗ​സ​റ്റ​ഡ് ഓ​ഫീ​സ​റെക്കൊ​ണ്ട് അ​റ്റ​സ്റ്റ് ചെ​യ്തു പ​രീ​ക്ഷ​യ്ക്ക് ഹാ​ജ​രാകണം.

ര​ണ്ടും നാ​ലും സെ​മ​സ്റ്റ​ർ പി​ജി പ​രീ​ക്ഷാ​ഫ​ലം

ര​ണ്ടാം സെ​മ​സ്റ്റ​ർ എം​എ ഭ​ര​ത​നാ​ട്യം/​മ​ല​യാ​ളം/​ഫി​ലോ​സ​ഫി/​ഹി​സ്റ്റ​റി (റ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി/​ഇം​പ്രൂ​വ്മെ​ന്‍റ് മാ​ർ​ച്ച് 2017), നാ​ലാം സെ​മ​സ്റ്റ​ർ എം​കോം (റ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി/​ഇം​പ്രൂ​വ്മെ​ന്‍റ് മാ​ർ​ച്ച് 2017) പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. ഫ​ലം സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന്‍റെ തീ​യ​തി പി​ന്നീ​ട് അ​റി​യി​ക്കും.

ഒ​ന്നാം സെ​മ​സ്റ്റ​ർ ബി​എ​ഡ് പ​രീ​ക്ഷാ​ഫ​ലം

ഒ​ന്നാം സെ​മ​സ്റ്റ​ർ ബി​എ​ഡ് (2016 അ​ഡ്മി​ഷ​ൻ​റ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി/ ഇം​പ്രൂ​വ്മെ​ന്‍റ്​ന​വം​ബ​ർ 2016) പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. ഫ​ലം സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്. ഉ​ത്ത​ര​ക്ക​ട​ലാ​സ് പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നു​ള്ള അ​പേ​ക്ഷ​ക​ൾ ഡി​സം​ബ​ർ ഒ​ന്നി​ന​കം സ​ർ​വ​ക​ലാ​ശാ​ല​യി​ൽ സ​മ​ർ​പ്പി​ക്കണം.

മൂ​ല്യ​നി​ർ​ണ​യ ക്യാ​ന്പ് 28 മുതൽ

ഈമാസം 20, 22, 24, 27 തീ​യ​തി​ക​ളി​ൽ തു​ട​ങ്ങാ​നി​രു​ന്ന കേ​ന്ദ്രീ​കൃ​ത മൂ​ല്യ​നി​ർ​ണ​യ ക്യാ​ന്പു​ക​ൾ 28 ന് ​തു​ട​ങ്ങു​ന്ന രീ​തി​യി​ൽ പു​നഃക്ര​മീ​ക​രി​ച്ചു. 28 ന് ​ശേ​ഷ​മു​ള്ള തീ​യ​തി​ക​ളി​ൽ തു​ട​ങ്ങേ​ണ്ടി​യു​ന്ന ക്ലാ​സു​ക​ൾ മു​ൻനി​ശ്ച​യി​ച്ച തീ​യ​തി​ക​ളി​ൽത്ത​ന്നെ ആ​രം​ഭി​ക്കും. ക്യാ​ന്പ് തു​ട​ങ്ങു​ന്ന തീ​യ​തി 28 ലേ​ക്കു മാ​റ്റി​യ​തി​നാ​ൽ ക്യാ​ന്പി​ൽ പ​ങ്കെ​ടു​ക്കേ​ണ്ടു​ന്ന അ​ധ്യാ​പ​ക​ർ 27 വ​രെ കോ​ള​ജു​മാ​യി ബ​ന്ധ​പ്പെ​ട്ട ഡ്യൂ​ട്ടി​യി​ൽ തു​ട​രേ​ണ്ട​താ​ണ്.