University News
ഒന്നാം വർഷ ബിപിടി പരീക്ഷകൾ ഡിസംബർ അഞ്ചു മുതൽ
ഒന്നാം വർഷ ബിപിടി (2016 അഡ്മിഷൻ റെഗുലർ ആൻഡ് 2016നു മുന്പുള്ള അഡ്മിഷൻ സപ്ലിമെന്‍ററി) പരീക്ഷകൾ ഡിസംബർ അഞ്ചു മുതൽ ആരംഭിക്കും. അപേക്ഷകൾ 22 വരെയും 50 രൂപ പിഴയോടെ 23 വരെയും 500 രൂപ സൂപ്പർഫൈനോടെ 25 വരെയും സ്വീകരിക്കും. പേപ്പറൊന്നിന് 20 രൂപ വീതം സിവി ക്യാന്പ് ഫീസായി പരീക്ഷാഫീസിനു പുറമെ അടയ്ക്കണം.

പരീക്ഷാ തീയതി

ഒന്നും രണ്ടും മൂന്നും വർഷ ബിപിഇ (ആനുവൽ സ്കീം 2013ന് മുന്പുള്ള അഡ്മിഷൻ) ഡിഗ്രി പരീക്ഷകൾ യഥാക്രമം 29, ഡിസംബർ നാല്, 11 തീയതികളിൽ ആരംഭിക്കും. മൂന്നും നാലും സെമസ്റ്റർ, രണ്ടാം വർഷ എംഎസ്സി (നോണ്‍ സിഎസ്എസ്. പ്രൈവറ്റ് സ്റ്റഡി, സപ്ലിമെന്‍ററി, മേഴ്സി ചാൻസ്) നവംബർ, ഡിസംബർ 2017 പരീക്ഷകൾ 28നു ആരംഭിക്കും. വിശദമായ ടൈംടേബിൾ വെബ്സൈറ്റിൽ ലഭിക്കും.

മൂന്നും നാലും സെമസ്റ്റർ, രണ്ടാം വർഷ എംകോം (നോണ്‍ സിഎസ്എസ് പ്രൈവറ്റ് സ്റ്റഡി, സപ്ലിമെന്‍ററി, മേഴ്സി ചാൻസ്) നവംബർ, ഡിസംബർ 2017 പരീക്ഷകൾ 28നു ആരംഭിക്കും. വിശദമായ ടൈംടേബിൾ വെബ്സൈറ്റിൽ ലഭിക്കും.

മൂന്നും നാലും സെമസ്റ്റർ, രണ്ടാം വർഷ എംഎ (നോണ്‍ സിഎസ്എസ് പ്രൈവറ്റ് സ്റ്റഡി, സപ്ലിമെന്‍ററി, മേഴ്സി ചാൻസ്) നവംബർ, ഡിസംബർ 2017 പരീക്ഷകൾ 28ന് ആരംഭിക്കും. വിശദമായ ടൈംടേബിൾ വെബ്സൈറ്റിൽ ലഭിക്കും.

ഡോക്്ടറൽ കമ്മിറ്റി

2017 അക്കാദമിക വർഷത്തിൽ മലയാളത്തിൽ ഗവേഷണത്തിനായി അപേക്ഷിച്ചിട്ടുള്ള വിദ്യാർഥികളുടെ അഭിമുഖത്തിനായുള്ള ഡോക്്ടറൽ കമ്മിറ്റി നാളെ രാവിലെ 11നു സർവകലാശാലാ കാന്പസിലുള്ള സ്കൂൾ ഓഫ് ലെറ്റേഴ്സിൽ നടത്തും. അഭിമുഖത്തിന് നിർദ്ദേശിച്ചുകൊണ്ടുള്ളതോ അപേക്ഷ നിരസിച്ചുകൊണ്ടുള്ളതോ ആയ അറിയിപ്പുകൾ ലഭിക്കാത്ത അപേക്ഷകർ സർവകലാശാലാ ഗവേഷണ സെക്ഷനുമായി ബന്ധപ്പെടേണ്ടതാണ്.

വിദ്യാർഥി അദാലത്ത്: പരാതികൾ നേരിട്ട് സമർപ്പിക്കാം

വിദ്യാർഥികളുടെ വിവിധ പരാതികൾ ഉടൻ തീർപ്പാക്കുന്നതിനായി യൂണിവേഴ്സിറ്റി ഡിസംബർ നാല്,ആറ്, എട്ട് തീയതികളിൽ നടത്തുന്ന വിദ്യാർഥി അദാലത്തിൽ പരിഗണിക്കാനുള്ള പരാതികൾ, ഡെപ്യൂട്ടി രജിസ്ട്രാർ (പ്ലാനിംഗ്), എംജി യൂണിവേഴ്സിറ്റി, പ്രിയദർശിനി ഹിൽസ് പിഒ, കോട്ടയം 686560 എന്ന വിലാസത്തിൽ ഓണ്‍ലൈനായല്ലാതെയും 25 വരെ സമർപ്പിക്കാം. പരീക്ഷ സംബന്ധിച്ച വിശദമായ വിവരങ്ങളും ബന്ധപ്പെട്ട രേഖകളും പരാതിയിൽ ഉൾപ്പെടുത്തണം. യൂണിവേഴ്സിറ്റിയിൽ നിന്നും വിവിധ സർട്ടിഫിക്കറ്റുകൾ, മാർക്ക് ലിസ്റ്റുകൾ തുടങ്ങിയ സേവനങ്ങൾക്ക് അപേക്ഷിച്ച വിദ്യാർഥികൾക്ക് ന്യൂനതകൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് അയച്ചിരിക്കുന്ന മെമ്മോയ്ക്കുള്ള മറുപടി ആവശ്യമായ രേഖകൾ സഹിതം 29നകം സമർപ്പിക്കണം്.

എംജി പിഎഫ് ഓണ്‍ലൈൻ സേവനം

സർവകലാശാലാ അധ്യാപകരുടെയും ജീവനക്കാരുടെയും പ്രൊവിഡന്‍റ് ഫണ്ട് അക്കൗണ്ടുകൾ ഡിജിറ്റൈസ് ചെയ്ത് പിഎഫ് സേവനങ്ങൾ ഓണ്‍ലൈനായി ലഭിക്കുന്നതാണ്. http://10.33.1.23/PF Management എന്ന വെബ്സൈറ്റിൽ പ്രവേശിച്ച് തങ്ങളുടെ പിഎഫ് നന്പർ ഉപയോഗിച്ച് അക്കൗണ്ടിൽ ലോഗിൻ ചെയ്യാം. പിഎഫ് വരിക്കാർക്ക് നിലവിലുള്ള ബാലൻസ് തുക അറിയുവാനും, ക്രെഡിറ്റ് കാർഡ് എടുക്കുവാനും സാധിക്കും.

യൂണിവേഴ്സിറ്റിയിലെ പെൻഷൻകാർക്കു 2017 മുതൽ ലൈഫ് സർട്ടിഫിക്കറ്റ് ജീവൻ പ്രമാണ്‍ പദ്ധതി വഴി ഡിജിറ്റലായി ജനറേറ്റ് ചെയ്യുന്നതിനും അപ്ലോഡ് ചെയ്യുന്നതിനുമുള്ള സംവിധാനവും നിലവിൽ വന്നു. പെൻഷണർമാർക്ക് തെരഞ്ഞെടുത്ത സിറ്റിസണ്‍ സർവീസ്, അക്ഷയ സെന്‍ററുകൾ സന്ദർശിച്ച് www.jeevanpramaan.gov.in, www.mguac.in എന്നീ വെബ്സൈറ്റുകൾ വഴി ഡിജിറ്റൽ ലൈഫ് സർട്ടിഫിക്കറ്റുകൾ സമർപ്പിക്കാവുന്നതാണ്.

സിൻഡിക്കറ്റ് യോഗം

സിൻഡിക്കറ്റ് യോഗം 28നു രാവിലെ 10.30നു യൂണിവേഴ്സിറ്റി കാന്പസിലെ സിൻഡിക്കറ്റ് ഹാളിൽ നടത്തും.

ജൂനിയർ റിസർച്ച് ഫെലോ ഒഴിവ്

ഇന്‍റർനാഷണൽ ആൻഡ് ഇന്‍റർ യൂണിവേഴ്സിറ്റി സെന്‍റർ ഫോർ നാനോ സയൻസ് ആൻഡ് നാനോ ടെക്നോളജി, പൂനയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട ്ഓഫ് ട്രോപ്പിക്കൽ മെറ്റ്റോളജി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ നടത്തുന്ന ന്ധസ്റ്റഡി ഓഫ് ക്ലൈമറ്റ് ചേഞ്ച്’ എന്ന പ്രോജക്്ടിൽ ഒരു ജൂനിയർ റിസർച്ച് ഫെലോയുടെ ഒഴിവുണ്ട്.

ഗേറ്റ് സ്കോർ നേടിയ, എംഎഡ്, എംടെക് (നാനോ സയൻസ്, മറ്റീരിയൽ സയൻസ്, അറ്റ്മോസ്ഫിയറിക് സയൻസ്) യോഗ്യതയോ എംഎസ്സി അറ്റ്മോസ്ഫിയറിക് സയനസ്, ഫിസിക്സ്,കെമിസ്ട്രിയും നെറ്റ് യോഗ്യതയുമുള്ളവരായിരിക്കണം അപേക്ഷകർ. അംഗീകൃത ഗവേഷണ പ്രസിദ്ധീകരണങ്ങളും, എയ്റോസോൾ സ്റ്റഡീസിൽ പരിചയവും അഭികാമ്യം. താല്പര്യമുള്ളവർ വിശദമായ ബയോഡേറ്റയും സാക്ഷ്യപ്പെടുത്തിയ മാർക്കുഷീറ്റുകളും ഡിഗ്രി സർട്ടിഫിക്കറ്റും സഹിതമുള്ള അപേക്ഷ 29നകം [email protected] എന്ന ഇമെയിൽ വിലാസത്തിൽ സമർപ്പിക്കണം. വിശദവിവരങ്ങൾക്ക് www.iiucnn.com.