University News
കെ-​ടെ​റ്റ്: ഡി​സം​ബ​ർ മൂ​ന്നു വ​രെ അ​പേ​ക്ഷി​ക്കാം
ലോ​​​​വ​​​​ർ പ്രൈ​​​​മ​​​​റി, അ​​​​പ്പ​​​​ർ പ്രൈ​​​​മ​​​​റി, ഹൈ​​​​സ്കൂ​​​​ൾ, (ഭാ​​​​ഷാ​​​​യു​​​​പി ത​​​​ലം വ​​​​രെ/ സ്പെ​​​​ഷ​​​​ൽ വി​​​​ഷ​​​​യ​​​​ങ്ങ​​​​ൾ ഹൈ​​​​സ്കൂ​​​​ൾ ത​​​​ലം വ​​​​രെ) അ​​​​ധ്യാ​​​​പ​​​​ക യോ​​​​ഗ്യ​​​​താ പ​​​​രീ​​​​ക്ഷ (കെ​​​​ടെ​​​​റ്റ്) നു ​​​​വേ​​​​ണ്ടി​​​​യു​​​​ള്ള വി​​​​ജ്ഞാ​​​​പ​​​​നം പ്ര​​​​സി​​​​ദ്ധീ​​​​ക​​​​രി​​​​ച്ചു.

കാ​​​​റ്റ​​​​ഗ​​​​റി I & II പ​​​​രീ​​​​ക്ഷ​​​​ക​​​​ൾ ഡി​​​​സം​​​​ബ​​​​ർ 28 നും ​​​​കാ​​​​റ്റ​​​​ഗ​​​​റി III & IV പ​​​​രീ​​​​ക്ഷ​​​​ക​​​​ൾ ഡി​​​​സം​​​​ബ​​​​ർ 30 നും ​​​​കേ​​​​ര​​​​ള​​​​ത്തി​​​​ലെ വി​​​​വി​​​​ധ സെ​​​​ന്‍റ​​​​റു​​​​ക​​​​ളി​​​​ൽ ന​​​​ട​​​​ക്കും. കെ​​​​ടെ​​​​റ്റി​​​​ൽ പ​​​​ങ്കെ​​​​ടു​​​​ക്കു​​​​ന്ന​​​​തി​​​​നു​​​​ള്ള ഓ​​​​ണ്‍​ലൈ​​​​ൻ അ​​​​പേ​​​​ക്ഷ​​​​യും, ഫീ​​​​സും നാ​​​​ളെ മു​​​​ത​​​​ൽ ഡി​​​​സം​​​​ബ​​​​ർ മൂ​​​​ന്ന് വ​​​​രെ സ​​​​മ​​​​ർ​​​​പ്പി​​​​ക്കാം. ഒ​​​​ന്നി​​​​ല​​​​ധി​​​​കം കാ​​​​റ്റ​​​​ഗ​​​​റി​​​​ക​​​​ൾ​​​​ക്ക് അ​​​​പേ​​​​ക്ഷി​​​​ക്കു​​​​ന്ന​​​​വ​​​​ർ ഓ​​​​രോ കാ​​​​റ്റ​​​​ഗ​​​​റി​​​​ക്കും 500 രൂ​​​​പാ വീ​​​​ത​​​​വും പ​​​​ട്ടി​​​​ക​​​​ജാ​​​​തി​​​​വ​​​​ർ​​​​ഗം, വി​​​​ക​​​​ലാം​​​​ഗ​​​​ർ, അ​​​​ന്ധ​​​​ർ എ​​​​ന്നീ വി​​​​ഭാ​​​​ഗ​​​​ത്തി​​​​ലു​​​​ള്ള​​​​വ​​​​ർ 250 രൂ​​​​പാ വീ​​​​ത​​​​വും അ​​​​ട​​​​യ്ക്ക​​​​ണം. ഓ​​​​ണ്‍​ലൈ​​​​ൻ നെ​​​​റ്റ് ബാ​​​​ങ്കിം​​​​ഗ്, ക്രെ​​​​ഡി​​​​റ്റ്/​​​​ഡെ​​​​ബി​​​​റ്റ് കാ​​​​ർ​​​​ഡ് എ​​​​ന്നി​​​​വ മു​​​​ഖേ​​​​ന പ​​​​രീ​​​​ക്ഷാ ഫീ​​​​സ് അ​​​​ട​​​​യ്ക്കാം.

ഒ​​​​ന്നോ അ​​​​തി​​​​ല​​​​ധി​​​​ക​​​​മോ കാ​​​​റ്റ​​​​ഗ​​​​റി​​​​ക​​​​ളി​​​​ൽ ഒ​​​​രു​​​​മി​​​​ച്ച് ഒ​​​​രു പ്രാ​​​​വ​​​​ശ്യം മാ​​​​ത്ര​​​​മേ അ​​​​പേ​​​​ക്ഷി​​​​ക്കാ​​​​ൻ ക​​​​ഴി​​​​യു​​​​ക​​​​യു​​​​ള്ളു. എ​​​​ന്നാ​​​​ൽ പ്ര​​​​ത്യേ​​​​കം പ​​​​രീ​​​​ക്ഷ എ​​​​ഴു​​​​ത​​​​ണം. അ​​​​പേ​​​​ക്ഷ സ​​​​മ​​​​ർ​​​​പ്പി​​​​ച്ച് ഫീ​​​​സ് അ​​​​ട​​​​ച്ചു ക​​​​ഴി​​​​ഞ്ഞാ​​​​ൽ പി​​​​ന്നീ​​​​ട് യാ​​​​തൊ​​​​രു​​​​വി​​​​ധ തി​​​​രു​​​​ത്ത​​​​ലു​​​​ക​​​​ളും അ​​​​നു​​​​വ​​​​ദി​​​​ക്കു​​​​ക​​​​യി​​​​ല്ല. അ​​​​ഡ്മി​​​​റ്റ് കാ​​​​ർ​​​​ഡ് ഡി​​​​സം​​​​ബ​​​​ർ 15 മു​​​​ത​​​​ൽ ഡൗ​​​​ണ്‍​ലോ​​​​ഡ് ചെ​​​​യ്യാം.

എ​​​​ൽ​​​​പി ക്ലാ​​​​സു​​​​ക​​​​ളി​​​​ൽ പ​​​​ഠി​​​​പ്പി​​​​ക്കു​​​​ന്ന​​​​വ​​​​ർ​​​​ക്കു​​​​ള്ള​​​​താ​​​​ണ് കാ​​​​റ്റ​​​​ഗ​​​​റി I, കാ​​​​റ്റ​​​​ഗ​​​​റി II യു​​​​പി ക്ലാ​​​​സു​​​​കാ​​​​ർ​​​​ക്കും കാ​​​​റ്റ​​​​ഗ​​​​റിIII ഹൈ​​​​സ്കൂ​​​​ൾ ക്ലാ​​​​സു​​​​കാ​​​​ർ​​​​ക്കു​​​​മു​​​​ള്ള​​​​താ​​​​ണ്. യു​​​​പി​​​​ത​​​​ലം വ​​​​രെ​​​​യു​​​​ള്ള അ​​​​റ​​​​ബി, ഹി​​​​ന്ദി, സം​​​​സ്കൃ​​​​തം, ഉ​​​​റു​​​​ദു ഭാ​​​​ഷാ​​​​ധ്യാ​​​​പ​​​​ക​​​​ർ​​​​ക്കും ആ​​​​ർ​​​​ട്, ക്രാ​​​​ഫ്റ്റ്, കാ​​​​യി​​​​ക അ​​​​ധ്യാ​​​​പ​​​​ക​​​​ർ ഉ​​​​ൾ​​​​പ്പെ​​​​ടു​​​​ന്ന സ്പെ​​​​ഷ​​​​ലി​​​​സ്റ്റ് അ​​​​ധ്യാ​​​​പ​​​​ക​​​​ർ​​​​ക്കു​​​​മു​​​​ള്ള​​​​താ​​​​ണ് കാ​​​​റ്റ​​​​ഗ​​​​റിIV. കേ​​​​ര​​​​ള പ​​​​രീ​​​​ക്ഷാ ഭ​​​​വ​​​​നാ​​​​ണ് പ​​​​രീ​​​​ക്ഷാ ന​​​​ട​​​​ത്തി​​​​പ്പു ചു​​​​മ​​​​ത​​​​ല.

ഒ​​​​ണ്‍​ലൈ​​​​നാ​​​​യി മാ​​​​ത്ര​​​​മേ അ​​​​പേ​​​​ക്ഷ സ​​​​മ​​​​ർ​​​​പ്പി​​​​ക്കാ​​​​ൻ സാ​​​​ധി​​​​ക്കു​​​​ക​​​​യു​​​​ള്ളൂ. അ​​​​പേ​​​​ക്ഷ​​​​യു​​​​ടെ പ്രി​​​​ന്‍റൗ​​​​ട്ടോ മ​​​​റ്റു രേ​​​​ഖ​​​​ക​​​​ളോ പ​​​​രീ​​​​ക്ഷാ ഭ​​​​വ​​​​നി​​​​ലേ​​​​ക്ക് അ​​​​യ​​​​ച്ചു കൊ​​​​ടു​​​​ക്കേ​​​​ണ്ട കാ​​​​ര്യ​​​​മി​​​​ല്ല. അ​​​​പേ​​​​ക്ഷ​​​​ക​​​​ർ​​​​ക്ക് അ​​​​വ​​​​ർ പ​​​​രീ​​​​ക്ഷ എ​​​​ഴു​​​​താ​​​​ൻ ഉ​​​​ദ്ദേ​​​​ശി​​​​ക്കു​​​​ന്ന ജി​​​​ല്ല അ​​​​പേ​​​​ക്ഷാ സ​​​​മ​​​​യ​​​​ത്ത് തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ക്കാം. ര​​​​ണ്ട​​​​ര മ​​​​ണി​​​​ക്കൂ​​​​ർ ദൈ​​​​ർ​​​​ഘ്യ​​​​മു​​​​ള്ള​​​​താ​​​​ണു ഒ​​​​ബ്ജ​​​​ക്ടീ​​​​വ് ടൈ​​​​പ് മ​​​​ൾ​​​​ട്ടി​​​​പ്പി​​​​ൾ ചോ​​​​യ്സ് മാ​​​​തൃ​​​​ക​​​​യി​​​​ലു​​​​ള്ള പ​​​​രീ​​​​ക്ഷ. മൂ​​​​ന്നു വി​​​​ഭാ​​​​ഗ​​​​ങ്ങ​​​​ളി​​​​ലാ​​​​യി 150 മാ​​​​ർ​​​​ക്കി​​​​ന്‍റെ ചോ​​​​ദ്യ​​​​ങ്ങ​​​​ൾ ഉ​​​​ണ്ടാ​​​​യി​​​​രി​​​​ക്കും.

ബി​​​​എ​​​​ഡ്/​​​​ഡി​​​​എ​​​​ഡ് അ​​​​വ​​​​സാ​​​​ന വ​​​​ർ​​​​ഷ വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ൾ​​​​ക്കും അ​​​​പേ​​​​ക്ഷി​​​​ക്കാം. പ​​​​രീ​​​​ക്ഷ വി​​​​ജ​​​​യി​​​​ച്ച സ​​​​ർ​​​​ട്ടി​​​​ഫി​​​​ക്ക​​​​റ്റു​​​​ക​​​​ൾ ഹാ​​​​ജ​​​​രാ​​​​ക്കു​​​​ന്ന മു​​​​റ​​​​യ്ക്കു മാ​​​​ത്ര​​​​മേ കെ ​​​​ടെ​​​​റ്റ് സ​​​​ർ​​​​ട്ടി​​​​ഫി​​​​ക്ക​​​​റ്റ് ന​​​​ൽ​​​​കു​​​​ക​​​​യു​​​​ള്ളു.

സാ​​​​ങ്കേ​​​​തി​​​​ക​​​​വി​​​​വ​​​​ര​​​​ങ്ങ​​​​ൾ​​​​ക്ക്04712546832,04712546833, പൊ​​​​തു​​​​വി​​​​വ​​​​ര​​​​ങ്ങ​​​​ൾ​​​​ക്ക്04712546823. വെ​​​​ബ്സൈ​​​​റ്റ്: www.keralapar eekshabhavan.in ,
More News