University News
എംജിയിൽ അ​ദാ​ല​ത്ത്; വിദ്യാർഥികൾക്കു പരാതിപ്പെടാം
കോ​ട്ട​യം: വി​​ദ്യാ​​ർ​​ഥി​​ക​​ളു​​ടെ വി​​വി​​ധ പ​​രാ​​തി​​ക​​ൾ ഉ​​ട​​ൻ തീ​​ർ​​പ്പാ​​ക്കാ​നാ​​യി എം​ജി യൂ​​ണി​​വേ​​ഴ്സി​​റ്റി ഡി​​സം​​ബ​​ർ നാ​​ല്, ആ​​റ്, എ​​ട്ട് തീ​​യ​​തി​​ക​​ളി​​ൽ വി​ദ്യാ​ർ​ഥി അ​ദാ​ല​ത്ത് ന​ട​ത്തും. പ​​രാ​​തി​​ക​​ൾ, ഡെ​​പ്യൂ​​ട്ടി ര​​ജി​​സ്ട്രാ​​ർ (പ്ലാ​​നിം​​ഗ്), എം​​ജി യൂ​​ണി​​വേ​​ഴ്സി​​റ്റി, പ്രി​​യ​​ദ​​ർ​​ശി​​നി ഹി​​ൽ​​സ് പി​​ഒ, കോ​​ട്ട​​യം 686560 എ​​ന്ന വി​​ലാ​​സ​​ത്തി​​ൽ ഓ​​ണ്‍ലൈ​​ൻ അ​ല്ലാ​​തെ​ 25 വ​​രെ സ​​മ​​ർ​​പ്പി​​ക്കാം. പ​​രീ​​ക്ഷ സം​​ബ​​ന്ധി​​ച്ച വി​​ശ​​ദ​​മാ​​യ വി​​വ​​ര​​ങ്ങ​​ളും ബ​​ന്ധ​​പ്പെ​​ട്ട രേ​​ഖ​​ക​​ളും പ​​രാ​​തി​​യി​​ൽ ഉ​​ൾ​​പ്പെ​​ടു​​ത്ത​​ണം.

യൂ​​ണി​​വേ​​ഴ്സി​​റ്റി​​യി​​ൽ​നി​​ന്നു വി​​വി​​ധ സ​​ർ​​ട്ടി​​ഫി​​ക്ക​​റ്റു​​ക​​ൾ, മാ​​ർ​​ക്ക് ലി​​സ്റ്റു​​ക​​ൾ തു​​ട​​ങ്ങി​​യ സേ​​വ​​ന​​ങ്ങ​​ൾ​​ക്ക് അ​​പേ​​ക്ഷി​​ച്ച വി​​ദ്യാ​​ർ​​ഥി​​ക​​ൾ​​ക്കു ന്യൂ​​ന​​ത​​ക​​ൾ പ​​രി​​ഹ​​രി​​ക്ക​​ണ​​മെ​​ന്നാ​​വ​​ശ്യ​​പ്പെ​​ട്ട് അ​​യ​​ച്ചി​​രി​​ക്കു​​ന്ന മെ​​മ്മോ​​യ്ക്കു​​ള്ള മ​​റു​​പ​​ടി ആ​​വ​​ശ്യ​​മാ​​യ രേ​​ഖ​​ക​​ൾ സ​​ഹി​​തം 29ന​​കം സ​​മ​​ർ​​പ്പി​​ക്ക​​ണം.