University News
ബി​രു​ദ പ്രോ​ഗ്രാ​മു​ക​ൾ​ക്ക് പ്രൈ​വ​റ്റ് ര​ജി​സ്ട്രേ​ഷ​ൻ 30 വ​രെ
201718 വ​ർ​ഷ​ത്തി​ൽ ബി​രു​ദ പ്രോ​ഗ്രാ​മു​ക​ൾ​ക്ക് പ്രൈ​വ​റ്റ് ര​ജി​സ്ട്രേ​ഷ​ൻ ന​ട​ത്തു​ന്ന​തി​ന് പി​ഴ​കൂ​ടാ​തെ 23 മു​ത​ൽ 30 വ​രെ​യും 100 രൂ​പ പി​ഴ​യോ​ടെ ഡി​സം​ബ​ർ അ​ഞ്ച് വ​രെ​യും www.universityofcalicut.info/OnlineRegistration വെ​ബ്സൈ​റ്റ് വ​ഴി ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം. അ​പേ​ക്ഷ​യു​ടെ പ്രി​ന്‍റൗ​ട്ട്, അ​നു​ബ​ന്ധ രേ​ഖ​ക​ൾ സ​ഹി​തം എ​സ്ഡി​ഇ ഓ​ഫീ​സി​ൽ ഡി​സം​ബ​ർ എ​ട്ട് വ​രെ സ്വീ​ക​രി​ക്കും. ഫീ​സ്: 1,500/ രൂ​പ.

പ്രോ​ഗ്രാ​മു​ക​ൾ: ബി​എ അ​ഫ്സ​ൽ​ഉ​ൽ​ഉ​ല​മ, ബി​എ അ​റ​ബി​ക്, ബി​എ ഇ​ക്ക​ണോ​മി​ക്സ്, ബി​എ ഇം​ഗ​ളീ​ഷ്, ബി​എ ഹി​ന്ദി, ബി​എ ഹി​സ്റ്റ​റി, ബി​എ മ​ല​യാ​ളം, ബി​എ ഫി​ലോ​സ​ഫി, ബി​എ പൊ​ളി​റ്റി​ക്ക​ൽ സ​യ​ൻ​സ്, ബി​എ സം​സ്കൃ​തം, ബി​എ സോ​ഷ്യോ​ള​ജി, ബി​എ ഉ​റു​ദു, ബി​കോം, ബി​ബി​എ, ബി​എ​സ് സി ​മാ​ത്ത​മാ​റ്റി​ക്സ്. വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

കെ​മാ​റ്റ് പ​രീ​ക്ഷ എ​ഴു​ത​ണം

കാ​ന്പ​സി​ലെ കോ​മേ​ഴ്സ് ആ​ൻ​ഡ് മാ​നേ​ജ്മെ​ന്‍റ് സ്റ്റ​ഡീ​സ് പ​ഠ​ന​വ​കു​പ്പ്, വ​ട​ക​ര, കോ​ഴി​ക്കോ​ട്, കു​റ്റി​പ്പു​റം, തി​രൂ​ർ (തൃ​ശൂ​ർ), തൃ​ശൂ​ർ ജോ​ണ്‍ മ​ത്താ​യി സെ​ന്‍റ​ർ, പാ​ല​ക്കാ​ട് എ​ന്നീ കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്കും, അ​ഫി​ലി​യേ​റ്റ​ഡ് മാ​നേ​ജ്മെ​ന്‍റ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടു​ക​ളി​ലേ​ക്കും എം​ബി​എ പ്ര​വേ​ശ​ന​ത്തി​ന് അ​പേ​ക്ഷി​ക്കാ​ൻ താ​ത്പ​ര്യ​മു​ള്ള​വ​ർ അ​ഡ്മി​ഷ​ൻ സൂ​പ്പ​ർ​വൈ​സ​റി ക​മ്മ​റ്റി ന​ട​ത്തു​ന്ന കെ​മാ​റ്റ് കേ​ര​ള പ​രീ​ക്ഷ പാ​സ്സാ​ക​ണം. പ​രീ​ക്ഷ സം​ബ​ന്ധി​ച്ച വി​ജ്ഞാ​പ​നം www.kmatkerala.in വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്. അ​വ​സാ​ന തി​യ​തി ജ​നു​വ​രി 19.

മാ​ർ​ക്ക് ലി​സ്റ്റ് വി​ത​ര​ണം

മൂ​ന്നാം വ​ർ​ഷ ബി​കോം (നോ​ണ്‍ സി​സി​എ​സ്എ​സ്) പാ​ർ​ട്ട് മൂ​ന്ന് ഏ​പ്രി​ൽ 2016 പ​രീ​ക്ഷ​യു​ടെ മാ​ർ​ക്ക് ലി​സ്റ്റു​ക​ൾ പ​രീ​ക്ഷാ കേ​ന്ദ്ര​ങ്ങ​ളി​ൽ ല​ഭ്യ​മാ​ണ്. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് സാ​ധാ​ര​ണ ഫോ​മി​ലു​ള്ള അ​പേ​ക്ഷ, മാ​ർ​ക്ക് ലി​സ്റ്റി​ന്‍റെ പ​ക​ർ​പ്പ്, ച​ലാ​ൻ സ​ഹി​തം പ​രീ​ക്ഷാ​ഭ​വ​നി​ൽ സ്വീ​ക​രി​ക്കു​ന്ന അ​വ​സാ​ന തി​യ​തി ഡി​സം​ബ​ർ ആ​റ്.

മൂ​ന്നാം സെ​മ​സ്റ്റ​ർ യു​ജി പ​രീ​ക്ഷ

കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​ള്ള മൂ​ന്നാം സെ​മ​സ്റ്റ​ർ ബി​കോം, ബി​ബി​എ, ബി​കോം വൊ​ക്കേ​ഷ​ണ​ൽ, ബി​കോം പ്രൊ​ഫ​ഷ​ണ​ൽ, ബി​എ​ച്ച്എ, ബി​ടി​എ​ച്ച്എം (സി​യു​സി​ബി​സി​എ​സ്എ​സ്), ബി​കോം ഓ​ണേ​ഴ്സ്​സി​സി​എ​സ്എ​സ് റ​ഗു​ല​ർ, സ​പ്ലി​മെ​ന്‍റ​റി, ഇം​പ്രൂ​വ്മെ​ന്‍റ് പ​രീ​ക്ഷ ഡി​സം​ബ​ർ 12ന് ​ആ​രം​ഭി​ക്കും.

പ​രീ​ക്ഷാ​ഫ​ലം

2017 ജൂ​ണി​ൽ ന​ട​ത്തി​യ നാ​ലാം സെ​മ​സ്റ്റ​ർ എം​എ പോ​സ്റ്റ് അ​ഫ്സ​ൽ​ഉ​ൽ​ഉ​ല​മ (സി​യു​സി​എ​സ്എ​സ്) പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് 30 വ​രെ അ​പേ​ക്ഷി​ക്കാം.

ജൂ​ണി​ൽ ന​ട​ത്തി​യ നാ​ലാം സെ​മ​സ്റ്റ​ർ എം​എ​സ് സി ​ജ്യോ​ഗ്ര​ഫി (സി​യു​സി​എ​സ്എ​സ്) പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് ഡി​സം​ബ​ർ നാ​ല് വ​രെ അ​പേ​ക്ഷി​ക്കാം.

മൂ​ന്നാം സെ​മ​സ്റ്റ​ർ ബി​ടെ​ക് (2009, 2014 സ്കീം), ​പാ​ർ​ട്ട്ടൈം ബി​ടെ​ക് (09 സ്കീം) 2016 ​പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് ന​വം​ബ​ർ 30 വ​രെ അ​പേ​ക്ഷി​ക്കാം.
ഏ​പ്രി​ലി​ൽ ന​ട​ത്തി​യ ഒ​ന്നാം സെ​മ​സ്റ്റ​ർ എം​സി​എ (സി​യു​സി​എ​സ്എ​സ്) പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് 30 വ​രെ അ​പേ​ക്ഷി​ക്കാം.

പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ ഫ​ലം

എ​ൽ​എ​ൽ​ബി ര​ണ്ടാം സെ​മ​സ്റ്റ​ർ (ത്രി​വ​ത്സ​രം), ര​ണ്ടാം സെ​മ​സ്റ്റ​ർ (യൂ​ണി​റ്റ​റി), ര​ണ്ടാം സെ​മ​സ്റ്റ​ർ (പ​ഞ്ച​വ​ത്സ​രം), നാ​ലാം സെ​മ​സ്റ്റ​ർ ബി​ബി​എ​എ​ൽ​എ​ൽ​ബി ഒ​ക്ടോ​ബ​ർ 2016 പ​രീ​ക്ഷ​ക​ളു​ടെ പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ ഫ​ലം വെ​ബ്സൈ​റ്റി​ൽ. ഉ​ത്ത​ര​ക്ക​ട​ലാ​സ് തി​രി​ച്ച​റി​യാ​നാ​ഗ്ര​ഹി​ക്കു​ന്ന​വ​ർ 15 ദി​വ​സ​ത്തി​ന​കം പ​രീ​ക്ഷാ​ഭ​വ​നു​മാ​യി ബ​ന്ധ​പ്പെ​ട​ണം.
More News