പ്രഫഷണൽ ബിഎഎംഎസ് പരീക്ഷാഫലം
കണ്ണൂർ സർവകലാശാലയുടെ രണ്ട് പ്രഫഷണൽ ബിഎഎംഎസ് (സപ്ലിമെന്ററി ജൂണ്‍ 2016) ഡിഗ്രി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. ഫലം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. പുനഃപരിശോധനയ്ക്കും സൂക്ഷ്മപരിശോധനയ്ക്കുമുള്ള അപേക്ഷകൾ 29 വരെ സർവകലാശാലയിൽ സ്വീകരിക്കും.
ബിഎ കർണാടിക് മ്യൂസിക്/ഭരതനാട്യം പ്രായോഗിക പരീക്ഷകൾ
ബിഎ കർണാടിക് മ്യൂസിക് (സിസിഎസ്എസ്/സിബിസിഎസ്എസ് റഗുലർ/സപ്ലിമെന്ററി) ഡിഗ്രിയുടെ ഒന്നും മൂന്നും സെമസ്റ്റർ പ്രായോഗിക പരീക്ഷകൾ 25നും അഞ്ചാം സെമസ്റ്റർ പ്രായോഗിക പരീക്ഷകൾ 24നും നടത്തും. ബിഎ ഭരതനാട്യം (സിസിഎസ്എസ്/ സിബിസിഎസ്എസ് റഗുലർ/സപ്ലിമെന്ററി) ഡിഗ്രിയുടെ ഒന്നും മൂന്നും സെമസ്റ്റർ പ്രായോഗിക പരീക്ഷകൾ ഡിസംബർ ആറിനും അഞ്ചാം സെമസ്റ്റർ പ്രായോഗിക പരീക്ഷകൾ ഡിസംബർ അഞ്ചിനും നടത്തും. രജിസ്റ്റർ ചെയ്ത എല്ലാ വിദ്യാർഥികളും പരീക്ഷാകേന്ദ്രവുമായി ബന്ധപ്പെടണം.
നാലാം സെമസ്റ്റർ എംഎസ്സി എംഎൽടി പ്രോജക്ട് ഇവാല്വേഷൻ
നാലാം സെമസ്റ്റർ എംഎസ്സി മെഡിക്കൽ ലാബോറട്ടറി ടെക്നോളജി (എംഎൽടി) ഡിഗ്രിയുടെ (നവംബർ 2016)പ്രോജക്ട് ഇവാല്വേഷൻ/വൈവ വോസി പരിക്ഷകൾ 28ന് ആരംഭിക്കും. അപേക്ഷകൾ പിഴ കൂടാതെ ഇന്നു വരെയും 150 രൂപ പിഴയോടെ 23 വരെയും സമർപ്പിക്കാം. അപേക്ഷയോടൊപ്പം എപിസി, ചലാൻ എന്നിവ 23ന് തന്നെ സർവകലാശാലയിൽ എത്തിക്കണം. പരീക്ഷാഫീസ് ഇപ്രകാരമാണ്: ഡിസർട്ടേഷൻ/പ്രോജക്ട് 760 രൂപ, വൈവ 160 രൂപ, മാർക്ക് ലിസ്റ്റ് 60 രൂപ, സിവി ക്യാന്പ് ഫീസ് 150, ആപ്ലിക്കേഷൻ ഫീസ് 40 രൂപ. പരീക്ഷാഫീസ് ഓണ്‍ലൈനായി എസ്ബിഐ കളക്ട് മുഖേന അടയ്ക്കണം.
മൂന്നാം സെമസ്റ്റർ ബിഎഡ് പ്രായോഗിക പരീക്ഷ
മൂന്നാം സെമസ്റ്റർ ബിഎഡ് (റഗുലർ/സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ് നവംബർ 2017) ഡിഗ്രിയുടെ പ്രായോഗിക പരീക്ഷകൾ 23 മുതൽ ഡിസംബർ എട്ടു വരെ സർവകലാശാലയുടെ വിവിധ കേന്ദ്രങ്ങളിൽ/കോളജുകളിൽ നടക്കും. വിശദവിവരങ്ങൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.
ബികോം കംപ്യൂട്ടർ ആപ്ലിക്കേഷൻ പ്രായോഗിക പരീക്ഷ
കണ്ണൂർ സർവകലാശാലയുടെ അവസാനവർഷ ബികോം കംപ്യൂട്ടർ ആപ്ലിക്കേഷൻ മാർച്ച് 2017 പ്രായോഗിക പരീക്ഷ ഈമാസം 24ന് നടത്തും. വിശദമായ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ.