ഭുവനേശ്വര്‍ എയിംസ് നഴ്സുമാരെ വിളിക്കുന്നു...
ഭുവന്വേശ്വറിലെ ഓള് ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ നഴ്സിംഗ് ഓഫീസര്‍, സ്റ്റാഫ് നഴ്സ് എന്നീ തസ്തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 927 ഒഴിവുകള്‍ ഉണ്ട്. ഓണ്‍ലൈനായി അപേക്ഷിക്കണം. യോഗ്യത, പ്രായം എന്നിവ ചുവടെ.
സീനിയര്‍ നഴ്സിംഗ് ഓഫീസര്‍/ സ്റ്റാഫ് നഴ്സ് ഗ്രേഡ് ഒന്ന്:
യോഗ്യത. ബിഎസ്സി നഴ്സിംഗ്( നാലു വര്‍ഷത്തെ കോഴ്സ്) അല്ലെങ്കില്‍ ബിഎസ്സി(പോസ്റ്റ് സര്‍ട്ടിഫിക്കറ്റ്) അല്ലെങ്കില്‍ തത്തുല്യ ബിഎസ്സി നഴ്സിംഗ് ( പോസ്റ്റ് ബേസിക്), ഇന്ത്യന്‍ നഴ്സിംഗ് കൗണ്‍സിലിലോ സംസ്ഥാന നഴ്സിംഗ് കൗണ്‍സിലിലോ രജിസ്ട്രേഷന് ഉണ്ടായിരിക്കണം. 200 ബെഡുകളില്‍ കൂടുതലുള്ള ആശുപത്രിയില്‍ സ്റ്റാഫ് നഴ്സ് ഗ്രേഡ് രണ്ട് തസ്തികയില്‍ മൂന്നു വര്‍ഷം പ്രവൃത്തിപരിചയം. പ്രായം : 2135 വയസ്.
നഴ്സിംഗ് ഓഫീസര്‍/ സ്റ്റാഫ് നഴ്സ് ഗ്രേഡ് രണ്ട്
യോഗ്യത. ബിഎസ്സി നഴ്സിംഗ്( നാലു വര്‍ഷത്തെ കോഴ്സ്) അല്ലെങ്കില്‍ ബിഎസ്സി(പോസ്റ്റ് സര്‍ട്ടിഫിക്കറ്റ്) അല്ലെങ്കില്‍ തത്തുല്യ ബിഎസ്സി നഴ്സിംഗ് ( പോസ്റ്റ് ബേസിക്), ഇന്ത്യൻ നഴ്സിംഗ് കൗണ്‍സിലിലോ സംസ്ഥാന നഴ്സിംഗ് കൗണ്‍സിലിലോ രജിസ്ട്രേഷന് ഉണ്ടായിരിക്കണം. അല്ലെങ്കില്‍ ജനറല്‍ മിഡ് വൈഫറിയില്‍ ഡിപ്ലോമ. ഇന്ത്യന്‍ നഴ്സിംഗ് കൗണ്‍സിലിലോ സംസ്ഥാന നഴ്സിംഗ് കൗണ്‍സിലിലോ നഴ്സ് ആന്‍ഡ് മിഡ് വൈഫ് രജിസ്ട്രേഷന്. 50 ബെഡുകളുള്ള ആശുപത്രിയില്‍ രണ്ടു വര്‍ഷത്തെ പ്രവൃത്തി പരിചയം. പ്രായം : 2130 വയസ്.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി അടിസ്ഥാനമാക്കിയാണു പ്രായം കണക്കാക്കുക. എസ് സി, എസ്ടി വിഭാഗക്കാര്‍ക്ക് ഉയര്‍ന്ന പ്രായപരിധിയില്‍ അഞ്ചു വര്‍ഷത്തെയും ഒബിസിക്കാര്‍ക്കു മുന്നുവര്ഷത്തെയും ഓരോ വിഭാഗത്തിലെയും അംഗപരിമിതര്‍ക്കു 10 വര്‍ഷം വീതവും ഇളവു ലഭിക്കും.
അപേക്ഷ ഫീസ്: 1000 രൂപ, ഓണ്‍ലൈനായി പണം അടയ്ക്കാം. എസ് സി, എസ്ടിക്കാര്‍ക്കും അംഗപരിമിതര്‍ക്കും അപേക്ഷ ഫീസ് ഇല്ല.
അപേക്ഷിക്കേണ്ട വിധം: ww w.aiimbhub aneswar.edu.in എന്ന വെബ്സൈറ്റിലൂടെ ഓണ്‍ലൈനായാണ് അപക്ഷിക്കേണ്ടത്. ഫോട്ടോ, ഒപ്പ് എന്നിവ സ്കാന്‍ ചെയ്ത് അപ്ലോഡ് ചെയ്യണം.
അവസാന തീയതി ഡിസംബര്‍ 25.
പ്രത്യേക ശ്രദ്ധയ്ക്ക്
കഴിഞ്ഞ മേയ് അഞ്ചിന് ഇതേ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചിരുന്നു. അന്ന് അപേക്ഷിച്ചവര്‍ വീണ്ടും അപേക്ഷിക്കേണ്ടതില്ല. പുതിയ വിജ്ഞാപനമനുസരിച്ചുള്ള യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. യോഗ്യതകളിലോ മറ്റു വിവരങ്ങളിലോ തിരുത്ത് വരുത്താന്‍ സൗകര്യമൊരുക്കിയിട്ടുണ്ട്. വിശദ വിവരങ്ങള്‍ക്ക് വെബ്സൈറ്റ് കാണുക.