രണ്ടാം സെമസ്റ്റർ എംഎ പരീക്ഷാഫലം
കണ്ണൂർ സർവകലാശാലയുടെ രണ്ടാം സെമസ്റ്റർ എംഎ കന്നഡ, അറബിക്, ഇക്കണോമിക്സ്, അപ്ലൈഡ് ഇക്കണോമിക്സ്, ഡവലപ്മെന്റ് ഇക്കണോമിക്സ്, ഇംഗ്ലീഷ് (റഗുലർ, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് മാർച്ച് 2017), ഹിന്ദി (സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് മാർച്ച് 2017) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. ഫലം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. റീവാല്വേഷൻ തീയതി പിന്നീട് അറിയിക്കും.
അസി. പ്രഫസർമാരുടെ ഒഴിവ്
കണ്ണൂർ സർവകലാശാലയുടെ ഡിപ്പാർട്ട്മെന്റ് ഓഫ് മോളിക്യുലാർ ബയോളജിയിൽ അസിസ്റ്റന്റ് പ്രഫസർമാരുടെ ഒഴിവുകളിലേക്ക് കരാറടിസ്ഥാനത്തിൽ നിയമിക്കുന്നതിനായി 28 ഉച്ചകഴിഞ്ഞ് രണ്ടിന് സർവകലാശാലയുടെ താവക്കര കാന്പസിൽ വച്ച് വാക്ക്ഇൻഇൻറ്റർവ്യൂ നടത്തും. അപേക്ഷാഫോമും വിശദവിവരങ്ങളും സർവകലാശാലയുടെ വെബ്സൈറ്റിൽ (www.kannuruniversity.ac.in) ലഭ്യമാണ്.