ഒന്നാം വർഷ ബിരുദാനന്തരബിരുദ പ്രവേശനം - 2017: എസ്സി/എസ്ടി സ്പോട്ട് അലോട്ട്മെന്റ് കൊല്ലം മേഖലയിൽ ഇന്ന്
201718ലെ ഒന്നാം വർഷ ബിരുദാനന്തര ബിരുദ പ്രവേശനവുമായി ബന്ധപ്പെട്ട് ഒഴിവുള്ള എസ്സി/എസ്ടി സീറ്റുകളിലേയ്ക്ക് മേഖലാതലത്തിൽ സ്പോട്ട് അലോട്ട്മെന്റ് നടത്തുന്നു. കൊല്ലം മേഖലയിലുള്ള കോളജുകളിൽ പ്രവേശനം നേടാൻ ആഗ്രഹിക്കുന്ന വിദ്യാർഥികൾ കൊല്ലം എസ്എൻ കോളജിൽ ഇന്ന് ഹാജരാകണം. കൊല്ലം മേഖലയിൽ ഉൾപ്പെടുത്തിയിരിക്കുന്ന കോളജുകളുടേയും ഒഴിവുള്ള സീറ്റുകളുടെയും വിശദവിവരം സർവകലാശാല വെബ്സൈറ്റിൽ. രാവിലെ ഒന്പതു മുതൽ 11 വരെ എസ്സി/എസ്ടി വിദ്യാർഥികൾ ഓണ്ലൈൻ അപേക്ഷയുടെ പ്രിന്റ് ഔട്ട് സഹിതം ഹാജരായി റിപ്പോർട്ട് ചെയ്യണം.
ഇന്റർ കൊളീജിയറ്റ് അത്ലറ്റിക്സ്
കേരള യൂണിവേഴ്സിറ്റി ഇന്റർ കൊളീജിയറ്റ് അത്ലറ്റിക്സ് 23, 24, 25 തീയതികളിൽ യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ പകലും രാത്രിയുമായി നടത്തുന്നു. ഇരുനൂറോളം കോളജുകളിൽ നിന്നും ആയിരത്തി അഞ്ഞൂറിൽപ്പരം അത്ലറ്റുകൾ വിവിധ മത്സരങ്ങളിൽ പങ്കെടുക്കും. ഇന്നു വൈകുന്നേരം നാലിന് കേരള യൂണിവേഴ്സിറ്റി വൈസ്ചാൻസലർ പ്രഫ. പി.കെ.രാധാകൃഷ്ണൻ ഉദ്ഘാടനം നിർവഹിക്കും. അഞ്ചുമുതൽ കായിക മത്സരങ്ങൾ ആരംഭിക്കും.
ബിടെക് ടൈംടേബിൾ
ഡിസംബറിൽ നടത്തുന്ന ഏഴാം സെമസ്റ്റർ റഗുലർ ബിടെക് (2013 സ്കീം) കോഴ്സ് കോഡിൽ വരുന്ന ബിടെക് പാർട്ട് ടൈം റീസ്ട്രക്ച്ചേർഡ് (2013 സ്കീം) ഏഴാം സെമസ്റ്റർ പരീക്ഷയുടേയും അഞ്ചാം സെമസ്റ്റർ പരീക്ഷയുടേയും ടൈംടേബിൾ വെബ്സൈറ്റിൽ.
ബിഎസ്സി ഫലം
ഫെബ്രുവരിയിൽ നടത്തിയ ആറാം സെമസ്റ്റർ ബിഎസ്സി കംപ്യൂട്ടർ സയൻസ് (റീസ്ട്രക്ച്ചേർഡ് 2004 സ്കീം) സപ്ലിമെന്ററി ഡിഗ്രി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. വിശദവിവരം വെബ്സൈറ്റിൽ .
എംഎസ്സി പ്രാക്ടിക്കൽ പരീക്ഷകൾ
ഓഗസ്റ്റിൽ നടത്തിയ രണ്ടാം സെമസ്റ്റർ എംഎസ്സി എൻവയോണ്മെന്റൽ സയൻസ് പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ 27നും, പോളിമർ കെമിസ്ട്രി പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ 28നും ആരംഭിക്കും. സ്റ്റാറ്റിസ്റ്റിക്സ് പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷ 28, 29 തീയതികളിലും, ജിയോളജി ആൻഡ് ജിയോഗ്രഫി പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ 29, 30 തീയതികളിലും നടക്കും. വിശദമായ ടൈംടേബിൾ വെബ്സൈറ്റിൽ ലഭിക്കും.
എംഫിൽ സീറ്റൊഴിവ്
ബോട്ടണി, മാനേജ്മെന്റ്, നാനോ സയൻസ് ആൻഡ് നാനോ ടെക്നോളജി എന്നീ പഠനവകുപ്പുകളിൽ എസ്സി/എസ്ടി വിഭാഗങ്ങളിൽ ഏതാനും ഒഴിവുകൾ ഉണ്ട്. താത്പര്യമുള്ള വിദ്യാർഥികൾ 27 ന് രാവിലെ 10.30ന് അതാത് ഡിപ്പാർട്ട്മെന്റുകളിൽ അസൽ സർട്ടിഫിക്കറ്റുകളുമായി ഹാജരാകണം.
മാർക്ക് ലിസ്റ്റുകൾ കൈപ്പറ്റണം
വിദൂരവിദ്യാഭ്യാസ പഠനവകുപ്പിന്റെ കീഴിൽ ലേണേഴ്സ് സപ്പോർട്ട് സെന്ററായി പ്രവർത്തിച്ചിരുന്ന ചെർപ്പുളശ്ശേരി, ഐഡിയൽ ട്രെയിനിംഗ് കോളജിൽ നടത്തിയ എംകോം ഡിഗ്രി കോഴ്സിന്റെ അവസാന വർഷ പരീക്ഷ എഴുതിയ 11 വിദ്യാർഥികളുടെ മാർക്ക് ലിസ്റ്റുകൾ വിദൂരവിദ്യാഭ്യാസ പഠനകേന്ദ്രം, പാളയം, തിരുവനന്തപുരത്ത് നിന്നും ഹാൾടിക്കറ്റ് സമർപ്പിച്ച് കൈപ്പറ്റാം.