University News
പരീക്ഷാഫലം
2017 ഫെബ്രുവരിയിൽ നടന്ന മൂന്നാം സെമസ്റ്റർ എംഎ ഇംഗ്ലീഷ് നോണ്‍ സിഎസ്എസ് റഗുലർ (സപ്ലിമെന്‍ററി) പരീക്ഷാഫലം പ്രസിദ്ധപ്പെടുത്തി. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഡിസംബർ ഒന്നു വരെ അപേക്ഷിക്കാം.

2017 മേയ് മാസത്തിൽ നടത്തിയ നാലാം സെമസ്റ്റർ എംഎസ്സി ബയോ കെമിസ്ട്രി (റഗുലർ, ഇംപ്രൂവ്മെന്‍റ്, സപ്ലിമെന്‍ററി) പരീക്ഷാഫലം പ്രസിദ്ധപ്പെടുത്തി. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഡിസംബർ അഞ്ചു വരെ അപേക്ഷിക്കാം.

2017 മേയ് മാസത്തിൽ നടത്തിയ നാലാം സെമസ്റ്റർ എംഎ സംസ്കൃതം സ്പെഷൽ ന്യായ, വേദാന്ത, വ്യാകരണ, സാഹിത്യ (സിഎസ്എസ് റഗുലർ) എന്നീ പരീക്ഷകളുടെ ഫലം പ്രസിദ്ധപ്പെടുത്തി. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഡിസംബർ വരെ അപേക്ഷിക്കാം. സംസ്കൃതം സ്പെഷൽ വേദാന്ത വിഷയത്തിൽ കാലടി ശ്രീശങ്കര കോളജിലെ മീനു രഘു, തൃപ്പൂണിത്തുറ ഗവണ്‍മെന്‍റ് സംസ്കൃത കോളേജിലെ പി.ശ്രീലക്ഷ്മി പി., കാലടി ശ്രീ ശങ്കര കോളജിലെ ദിവ്യ തങ്കപ്പൻ എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങളും, തൃപ്പൂണിത്തുറ ഗവണ്‍മെന്‍റ് സംസ്കൃത കോളേജിലെ ആർ. ഗായത്രി വ്യാകരണ വിഷയത്തിലും, കെ.ജി. തുഷാര സാഹിത്യവിഷയത്തിലും ഒന്നാം സ്ഥാനം നേടി.

2017 ഫെബ്രുവരി മാസത്തിൽ നടത്തിയ എംഎ മലയാളം, പൊളിറ്റിക്സ് (നോണ്‍ സിഎസ്എസ്) മേഴ്സി ചാൻസ്, സപ്ലിമെന്‍ററി പരീക്ഷകളുടെ ഫലം പ്രസിദ്ധപ്പെടുത്തി. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഡിസംബർ നാലു വരെ അപേക്ഷിക്കാം.

2017 ജൂലൈ മാസം സ്കൂൾ ഓഫ് ടൂറിസം സ്റ്റഡീസിൽ നടത്തിയ രണ്ടാം സെമസ്റ്റർ എംടിടിഎം റഗുലർ, ഇംപ്രൂവ്മെന്‍റ്, റീ അപ്പിയറൻസ് (സിഎസ്എസ്) പരീക്ഷയുടെ ഫലം പ്രസിദ്ധപ്പെടുത്തി.

2017 ഒക്ടോബറിൽ സ്കൂൾ ഓഫ് സോഷ്യൽ സയൻസസിൽ നടത്തിയ പിഎച്ച്ഡി. കോഴ്സ് വർക്ക് (സിഎസ്എസ്) പരീക്ഷയുടെ ഫലം പ്രസിദ്ധപ്പെടുത്തി.

സ്കൂൾ ഓഫ് സോഷ്യൽ സയൻസസിൽ 2017 ജൂലൈ മാസത്തിൽ നടത്തിയ രണ്ടാം സെമസ്റ്റർ എംഎ ഹിസ്റ്ററി, ആന്ത്രപ്പോളജി റഗുലർ, ഇംപ്രൂവ്മെന്‍റ് (സിഎസ്എസ്) പരീക്ഷകളുടെ ഫലം പ്രസിദ്ധപ്പെടുത്തി.

സ്കൂൾ ഓഫ് പെഡഗോഗിക്കൽ സയൻസസിൽ 2016 സെപ്തംബറിൽ നടത്തിയ രണ്ടാം സെമസ്റ്റർ ദ്വിവത്സര എംഎഡ് (സിഎസ്എസ്) പരീക്ഷയുടെ ഫലം പ്രസിദ്ധപ്പെടുത്തി.

2017 ജനുവരിയിൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇന്‍റൻസീവ് റിസർച്ച് ഇൻ ബേസിക് സയൻസസിൽ നടത്തിയ അഞ്ചും ഏഴും സെമസ്റ്റർ പഞ്ചവത്സര ഇന്‍റഗ്രേറ്റഡ് ഇന്‍റർ ഡിസിപ്ലിനറി മാസ്റ്റർ ഓഫ് സയൻസ് (സിഎസ്എസ്) പരീക്ഷകളുടെ ഫലം പ്രസിദ്ധപ്പെടുത്തി.

2017 ജൂണിൽ നടത്തിയ ഒന്നാം സെമസ്റ്റർ എംഎസ്സി സുവോളജി (സപ്ലിമെന്‍ററി, ബെറ്റർമെന്‍റ്, മേഴ്സി ചാൻസ്) പരീക്ഷാഫലം പ്രസിദ്ധപ്പെടുത്തി. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഡിസംബർ ഏഴു വരെ അപേക്ഷിക്കാം.

2017 ജനുവരിയിൽ നടത്തിയ രണ്ടാം സെമസ്റ്റർ ബിഎഡ് സ്പെഷൽ എജ്യൂക്കേഷൻ ലേണിംഗ് ഡിസെബിലിറ്റി പരീക്ഷയുടെ ഫലം പ്രസിദ്ധപ്പെടുത്തി. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 30വരെ അപേക്ഷിക്കാം.