University News
എംജി വിദ്യാർഥി അദാലത്തിലേക്ക് 645 അപേക്ഷകൾ; പരാതികൾ ഓണ്‍ലൈനായും ഓഫ്ലൈനായും 25 വരെ സമർപ്പിക്കാം
കോട്ടയം: വിദ്യാർത്ഥികളുടെ വിവിധ പരാതികൾ ഉടൻ തീർപ്പാക്കുന്നതിനായി ഡിസംബർ നാല്, ആറ്, എട്ട് തീയതികളിൽ നടത്തുന്ന വിദ്യാർഥി അദാലത്തിലേക്ക് വിവിധ വിഷയങ്ങളിലായി ഇതുവരെ 645 പരാതികൾ ലഭിച്ചു.

വെബ്സൈറ്റിലെ സ്റ്റുഡന്‍റ് ഗ്രീവൻസ് പോർട്ടലിലൂടെ ഓണ്‍ലൈനായും, ഡെപ്യൂട്ടി രജിസ്ട്രാർ (പ്ലാനിംഗ്), എംജി യൂണിവേഴ്സിറ്റി, പ്രിയദർശിനി ഹിൽസ് പിഒ, കോട്ടയം 686560 എന്ന വിലാസത്തിൽ നേരിട്ടും 25 വരെ വിദ്യാർഥികൾക്ക് പരാതികൾ രജിസ്റ്റർ ചെയ്യാവുന്നതാണ്. പഠിച്ച കോഴ്സ്, രജിസ്റ്റർ നന്പർ, വർഷം എന്നിവ ഉൾപ്പെടെയുള്ള വിവരങ്ങൾ രേഖപ്പെടുത്തണം. അഡ്മിഷൻ, വിവിധ സർട്ടിഫിക്കറ്റുകൾ, പരീക്ഷാഫലം, പുനർമൂല്യനിർണയം, ഗ്രേസ് മാർക്ക്, ഹാജർ കണ്ടൊണേഷൻ, സ്കോളർഷിപ്പ്, ഇന്േ‍റണൽ പുനഃപരീക്ഷ, ഇന്‍റർ യൂണിവേഴ്സിറ്റി, കോളജ് തല മാറ്റം തുടങ്ങിയ വിഷയങ്ങളിൽ വിദ്യാർഥികൾക്കുള്ള പരാതി സമർപ്പിക്കാവുന്നതാണ്. ബിടെക്, ബിആർക് വിദ്യാർഥികളുടെ പരാതികൾ ഡിസംബർ നാലിനും നിയമം, നഴ്സിംഗ്, പാരാമെഡിക്കൽ, നവീന കോഴ്സുകൾ എന്നിവയുമായി ബന്ധപ്പെട്ട പരാതികൾ ഡിസംബർ ആറിനും സിബിസിഎസ്എസ് യുജി, പിജി (റഗുലർ/പ്രൈവറ്റ്), ഗവേഷണം എന്നിവ സംബന്ധിച്ച പരാതികൾ ഡിസംബർ എട്ടിനും പരിഗണിക്കുന്നതാണ്. വിദ്യാർഥിക്കോ പ്രതിനിധിക്കോ അതാത് ദിവസം രാവിലെ 10 മുതൽ ഉച്ചകഴിഞ്ഞ് വരെയും, ഉച്ച കഴിഞ്ഞ് രണ്ടു മുതൽ അഞ്ചു വരെയും അദാലത്ത് സമിതിക്ക് മുന്പിൽ നേരിട്ട് ഹാജരായി പരാതികൾ വിശദീകരിക്കം.
More News