University News
ദേ​ശീ​യ ചു​വ​ർ​ചി​ത്ര ക്യാ​ന്പ്
തേ​ഞ്ഞി​പ്പ​ലം: കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല​യി​ൽ ദേ​ശീ​യ ചു​വ​ർ​ചി​ത്ര ക്യാ​ന്പ് ന​ട​ത്തു​ന്നു. കേ​ര​ളം, ഉ​ത്ത​ർ​പ്ര​ദേ​ശ്, ബീ​ഹാ​ർ, ക​ർ​ണ്ണാ​ട​ക എ​ന്നീ സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നും ബം​ഗ്ലാ​ദേ​ശി​ൽ നി​ന്നു​മാ​യി 21 ചി​ത്ര​കാ​ര​ൻ​മാ​ർ മൂ​ന്ന് ദി​വ​സ​ത്തെ ക്യാ​ന്പി​ൽ പ​ങ്കെ​ടു​ക്കും. പ്ര​ശ​സ്ത ചി​ത്ര​കാ​ര​ന്മാ​രു​ടെ ഡെ​മോ​ണ്‍​സ്ട്രേ​ഷ​ൻ ക്ലാ​സു​ക​ളും സം​ഘ​ടി​പ്പി​ച്ചി​ട്ടു​ണ്ട്.

സ​ർ​വ​ക​ലാ​ശാ​ലാ സു​വ​ർ​ണ ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി സ​ർ​വ​ക​ലാ​ശാ​ലാ ആ​ർ​ട് ആ​ൻ​ഡ് ഫോ​ട്ടോ​ഗ്ര​ഫി വി​ഭാ​ഗം, ആ​ർ​ട് കേ​ര​ള മു​സി​രി​സി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് ക്യാ​ന്പ് സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.

നാ​ളെ രാ​വി​ലെ 9.30ന് ​സ​ർ​വ​ക​ലാ​ശാ​ലാ സെ​മി​നാ​ർ കോം​പ്ല​ക്സി​ൽ ആ​ർ​ടി​സ്റ്റ് മ​ദ​ന​ൻ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും. 'ആ​ലേ​ഖ’ എ​ന്ന പേ​രി​ലാ​ണ് ദേ​ശീ​യ ചു​വ​ർ ചി​ത്ര ക്യാ​ന്പ്. ആ​ർ​ട് ആ​ൻ​ഡ് ഫോ​ട്ടോ​ഗ്രാ​ഫി വി​ഭാ​ഗം മേ​ധാ​വി കെ. ​അ​ജ​യ​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ചു​മ​ർ​ചി​ത്ര പ്ര​ദ​ർ​ശ​ന​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം 26ന് ​രാ​വി​ലെ 10ന് ​ര​ജി​സ്ട്രാ​ർ ഡോ.​ടി.​എ. അ​ബ്ദു​ൽ മ​ജീ​ദ് നി​ർ​വ​ഹി​ക്കും. ക്യാ​ന്പി​ന്‍റെ സ​മാ​പ​ന പ​രി​പാ​ടി​ക​ൾ 27ന് ​വൈ​സ് ചാ​ൻ​സ​ല​ർ ഡോ.​കെ. മു​ഹ​മ്മ​ദ് ബ​ഷീ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യും.

ഭാ​ര​ത​ത്തി​ന്‍റെ ത​ന​ത് സാം​സ്കാ​രി​ക പാ​ര​ന്പ​ര്യം പ​രി​പാ​ലി​ക്കു​ക​യും പ​രി​പോ​ഷി​പ്പി​ക്കു​ക​യും ചെ​യ്യു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് പാ​ര​ന്പ​ര്യ ചു​വ​ർ​ചി​ത്ര​ര​ച​ന ജീ​വി​തോ​പാ​ധി​യാ​ക്കി​യ ക​ലാ​കാ​ര​ന്മാ​രെ കാ​ന്പ​സി​ലെ​ത്തി​ക്കു​ന്ന​ത്. വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ ആ​ർ. ജ​യ​ന്തു​കു​മാ​ർ, വി.​എം. മ​നു (ഡ​ൽ​ഹി), ആ​ർ​ട് ആ​ൻ​ഡ് ഫോ​ട്ടോ​ഗ്ര​ഫി വി​ഭാ​ഗ​ത്തി​ലെ കെ. ​അ​ജ​യ​കു​മാ​ർ, സ​ന്തോ​ഷ് മി​ത്ര, ബി. ​ഷാ​ജി, പി​ആ​ർ​ഒ എം.​വി. സ​ക്ക​റി​യ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.
More News