University News
ബ്രി​ക്സ് റാ​ങ്കിം​ഗി​ൽ കാ​ലി​ക്ക​ട്ടി​ന് മി​ക​ച്ച സ്ഥാ​നം
തേ​ഞ്ഞി​പ്പ​ലം: ബ്രി​ക്സ് രാ​ജ്യ​ങ്ങ​ളി​ലെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളെ ഉ​ൾ​പ്പെ​ടു​ത്തി ന​ട​ത്തി​യ റാ​ങ്കിം​ഗി​ൽ കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല​യ്ക്ക് മി​ക​ച്ച സ്ഥാ​നം. ഇ​ന്ത്യ​ൻ സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ൽ ആ​റാം സ്ഥാ​ന​ത്തും രാ​ജ്യ​ത്തെ ഐ​ഐ​ടി​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ൽ പ​തി​നെ​ട്ടാം സ്ഥാ​ന​ത്തു​മാ​ണ് കാ​ലി​ക്ക​ട്ട്.

കേ​ര​ള​ത്തി​ൽ ഏ​റ്റ​വും ഉ​യ​ർ​ന്ന റാ​ങ്കിം​ഗ് ല​ഭി​ച്ച​തും കാ​ലി​ക്ക​ട്ടി​നാ​ണ്. ബ്ര​സീ​ൽ, റ​ഷ്യ, ചൈ​ന, ദ​ക്ഷി​ണാ​ഫ്രി​ക്ക എ​ന്നീ രാ​ജ്യ​ങ്ങ​ളി​ലെ ആ​കെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ൽ 114ാം റാ​ങ്കാ​യി കാ​ലി​ക്ക​ട്ടി​ന്‍റെ സ്ഥാ​നം ഉ​യ​ർ​ന്നു.

അ​ക്ക​ഡേ​മി​ക് വൈ​ശി​ഷ്ട്യം, തൊ​ഴി​ൽ ദാ​താ​ക്ക​ൾ ക​ൽ​പ്പി​ക്കു​ന്ന മ​തി​പ്പ്, അ​ധ്യാ​പ​ക​വി​ദ്യാ​ർ​ഥി അ​നു​പാ​തം, അ​ധ്യാ​പ​ക യോ​ഗ്യ​താ മി​ക​വ്, അ​ന്താ​രാ​ഷ്‌​ട്ര വി​ദ്യാ​ർ​ഥി പ്രാ​തി​നി​ധ്യം, ഓ​ണ്‍​ലൈ​ൻ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ (വെ​ബോ​മെ​ട്രി​ക്സ് റാ​ങ്കിം​ഗ്), പി​എ​ച്ച്ഡി യോ​ഗ്യ​ത​യു​ള്ള അ​ധ്യാ​പ​ക​രു​ടെ എ​ണ്ണം, പ്ര​സി​ദ്ധീ​ക​രി​ച്ച ഗ​വേ​ഷ​ക പ്ര​ബ​ന്ധ​ങ്ങ​ളു​ടെ എ​ണ്ണം, ഗ​വേ​ഷ​ണ മി​ക​വ് തു​ട​ങ്ങി​യ ഘ​ട​ക​ങ്ങ​ൾ ആ​ധാ​ര​മാ​ക്കി​യാ​ണ് റാ​ങ്കിം​ഗ് നി​ർ​ണ്ണ​യി​ച്ച​ത്.

ഇ​ന്ത്യ​യി​ൽ നി​ന്ന് ഐ​ഐ​ടി ബോം​ബെ, ഐ​ഐ​എ​സ് സി ​ബം​ഗ​ളൂ​രു, ഐ​ഐ​ടി ഡ​ൽ​ഹി, ഐ​ഐ​ടി മ​ദ്രാ​സ്, ഐ​ഐ​ടി കാ​ണ്‍​പൂ​ർ, ഐ​ഐ​ടി ഖ​ര​ക്പൂ​ർ, ഡ​ൽ​ഹി സ​ർ​വ​ക​ലാ​ശാ​ല, ഐ​ഐ​ടി റൂ​ർ​ഖി, ഐ​ഐ​ടി ഗോ​ഹ​ട്ടി, കോ​ൽ​ക്ക​ത്ത സ​ർ​വ​ക​ലാ​ശാ​ല, ജാ​ദ​വ്പൂ​ർ സ​ർ​വ​ക​ലാ​ശാ​ല, മും​ബൈ സ​ർ​വ​ക​ലാ​ശാ​ല, അ​ണ്ണാ സ​ർ​വ​ക​ലാ​ശാ​ല, ഐ​ഐ‌​ടി ഹൈ​ദ​രാ​ബാ​ദ്, ത​മി​ഴ്നാ​ട് കാ​ർ​ഷി​ക സ​ർ​വ​ക​ലാ​ശാ​ല, ഐ​ഐ​ടി പാ​റ്റ്ന, ബി​റ്റ്സ് പി​ലാ​നി എ​ന്നി​വ മാ​ത്ര​മാ​ണ് കാ​ലി​ക്ക​ട്ടി​നേ​ക്കാ​ൾ മു​ന്നി​ലു​ള്ള​ത്. നാ​ക് അ​ക്ര​ഡി​റ്റേ​ഷ​നി​ൽ "എ’ ​ഗ്രേ​ഡും കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല ക​ര​സ്ഥ​മാ​ക്കി​യി​ട്ടു​ണ്ട്.
More News