കംബൈൻഡ് ഹയർ സെക്കൻഡറി ലെവൽ പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു
സ്റ്റാഫ് സെലക്ഷൻ കമ്മീഷന്റെ കന്പൈൻഡ് ഹയർ സെക്കൻഡറി ലെവൽ (പ്ലസ്ടു) പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു. വിവിധ തസ്തികകളിലേക്കുള്ള ഓപ്പണ്‍ കന്പ്യൂട്ടർ അധിഷ്ഠിത മത്സരപ്പരീക്ഷ മാർച്ച് മൂന്നു മുതൽ 26 വരെ തീയതികളിൽ നടക്കും.
ഓണ്‍ലൈൻ വഴി അപേക്ഷിക്കണം.
എൽഡിസി/ ജഐസ്എ തസ്തികയിൽ 898 ഒഴിവുകളും പോസ്റ്റൽ അസിസ്റ്റന്റ്, സോർട്ടിംഗ് അസിസ്റ്റന്റ് തസ്തികയിൽ 2359 ഒഴിവുകളും ഡാറ്റാ എൻട്രി ഓപ്പറേറ്ററുടെ രണ്ട് ഒഴിവുകളും ഉണ്ടാകും.
2018 ഓഗസ്റ്റ് ഒന്നിന് 1827 വയസുള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷകർ 12ാം ക്ലാസ് വിജയിച്ചിരിക്കണം.
കംടോളർ ആന്‍ഡ് ഓഡിറ്റർ ജനറൽ ഓഫ് ഇന്ത്യ (സിഎ ആൻഡ് ജി) ഓഫീസിലേക്ക് അപേക്ഷിക്കുന്നവർ സയൻസിന് കണക്ക് ഒരു വിഷയമായി പന്ത്രണ്ടാം ക്ലാസ് വിജയിച്ചിരിക്കണം.
മുഴുവൻ സ്ത്രീ ഉദ്യോഗാർഥികളെയും സംവരണത്തിനർഹരായ എസ് സി /എസ് ടി/ വിമുക്തഭടന്മാർ എന്നീ വിഭാഗങ്ങളെയും ഫീസിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.
ബംഗളൂരു പോലുള്ള എ ക്ലാസ് നഗരങ്ങളിൽ 35,000 രൂപ വരെ ശന്പളം ലഭിക്കും. അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി ഡിസംബർ 18ന് അഞ്ചുമണിവരെയാണ്.ww w.ss.nic.in എന്ന വെബ് സൈറ്റിൽ www.ss.nic.in >>A pply >>CHSL എന്ന ലിങ്കിലൂടെ ഓണ്‍ലൈൻ ആയി അപേക്ഷിക്കാം.
കൂടുതൽ വിവരങ്ങൾക്ക് 08025502520, 9483862020.
പ്രധാനമന്ത്രിയുടെ സ്കോളർഷിപ്പിന് അപേക്ഷിക്കാം
പ്രധാനമന്ത്രിയുടെ സ്കോളർഷിപ്പിന് കേന്ദ്ര അഭ്യന്തര മന്ത്രാലയം അപേക്ഷ ക്ഷണിച്ചു. യുദ്ധത്തിലോ തെരഞ്ഞെടുപ്പ് ജോലിക്കിടയിലോ, മരണപ്പെട്ട കേന്ദ്ര സായുധസേനകളിലെയും ആസാം റൈഫിൾസിലെയും സേനാംഗങ്ങളുടെ ഭാര്യയ് ക്കോ ആശ്രിതർക്കോ, ധീരതാ അവാർഡുകൾ ലഭിച്ച വിമുക്ത കേന്ദ്ര സായുധസേനാ ഭടന്മാരുടെയോ, ആസാം റൈഫിൾസിലെ ഭടന്മാരുടെയോ ആശ്രിതർ/ഭാര്യ, ഗവണ്മെന്റ് സേവനത്തിനിടെ അംഗവൈകല്യം സംഭവിച്ചവരുടെ ആശ്രിതർ, ഓഫീസർ റാങ്കിന് താഴെയുള്ള, വിമുക്ത കേന്ദ്ര സായുധസേനാ ഭടന്മാരുടെയോ, ആസം റൈഫിൾസിലെ ഭടന്മാരുടെയോ ആശ്രിതർ/ഭാര്യ എന്നിവർക്കും സ്കോളർഷിപ്പിന് അപേക്ഷിക്കാം. എൻജിനിയറിംഗ്, മെഡിസിൻ, ഡെന്റൽ, വെറ്ററിനറി, ബിബിഎ, ബിസിഎ, ബിഫാർമ, ബിഎസ്സി (നഴ്സിംഗ്, അഗ്രികൾച്ചർ തുടങ്ങിയവ), എംബിഎ, എംസിഎ എന്നീ പ്രഫഷണൽ കോഴ്സുകളിൽ പഠിക്കുന്നവർ സ്കോളർഷിപ്പിന് അർഹമാണ്.
പുതിയ അപേക്ഷകരിൽ പ്ലസ്ടു, ഡിപ്ലോമ, ഡിഗ്രി അല്ലെങ്കിൽ തതുല്യം എന്നിവയ്ക്കുള്ള കുറഞ്ഞ പ്രവേശന യോഗ്യത 60 ശതമാനം മാർക്കാണ്. പുതുക്കിയ വിഭാഗത്തിൽ അപേക്ഷിക്കുന്നവർക്ക് പ്രഫഷണൽ കോഴ്സുകൾക്ക് ഓരോ അക്കാഡമിക് വർഷത്തിലും കുറഞ്ഞ മാർക്കായ 50 ശതമാനം ലഭിച്ചിരിക്കണം. ഒരു കുടുബത്തിൽ രണ്ടു കുട്ടികൾക്ക് വരെയാണ് സ് കോളർഷിപ് അനുവദിക്കുക. ദേശീയ സ്കോളർഷിപ് പോർട്ടലിലൂടെ വെബ് സൈറ്റിൽ ഡിസംബർ 15നകം അപേക്ഷിക്കണം.