University News
ഒ​ന്നാം വ​ർ​ഷ ബി​രു​ദാ​ന​ന്ത​ര​ബി​രു​ദ പ്ര​വേ​ശ​നം - 2017 ജ​ന​റ​ൽ/​മ​റ്റ് സം​വ​ര​ണ വി​ഭാ​ഗ​ങ്ങ​ൾ​ക്ക് മേ​ഖ​ലാ​ത​ല​ത്തി​ലു​ള്ള സ്പോ​ട്ട് അ​ലോ​ട്ട്മെ​ന്‍റ്
201718ലെ ​ഒ​ന്നാം വ​ർ​ഷ ബി​രു​ദാ​ന​ന്ത​ര​ബി​രു​ദ പ്ര​വേ​ശ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഒ​ഴി​വു​ള്ള സീ​റ്റു​ക​ളി​ലേ​ക്ക് മേ​ഖ​ലാ​ത​ല​ത്തി​ൽ സ്പോ​ട്ട് അ​ലോ​ട്ട്മെ​ന്‍റ് ന​ട​ത്തു​ന്നു. തി​രു​വ​ന​ന്ത​പു​രം മേ​ഖ​ല​യി​ലു​ള്ള കോ​ള​ജു​ക​ളി​ൽ പ്ര​വേ​ശ​നം നേ​ടാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല സെ​ന​റ്റ് ഹാ​ളി​ലും ആ​ല​പ്പു​ഴ മേ​ഖ​ല​യി​ലു​ള്ള കോ​ള​ജു​ക​ളി​ൽ പ്ര​വേ​ശ​നം നേ​ടാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ ആ​ല​പ്പു​ഴ എ​സ്.​ഡി. കോ​ള​ജി​ലും ഇ​ന്ന് ഹാ​ജ​രാ​കേ​ണ്ട താ​ണ്. ഓ​രോ മേ​ഖ​ല​യി​ലും ഉ​ൾ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന കോ​ള​ജു​ക​ളു​ടേ​യും ഒ​ഴി​വു​ള്ള സീ​റ്റു​ക​ളു​ടെ​യും വി​ശ​ദ​വി​വ​രം സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ .

എം​എ​സ്‌​സി പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ

ഓ​ഗ​സ്റ്റി​ൽ ന​ട​ത്തി​യ ര​ണ്ടാം സെ​മ​സ്റ്റ​ർ എം​എ​സ്‌​സി ബോ​ട്ട​ണി പ​രീ​ക്ഷ​യു​ടെ പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ​ക​ൾ ഡി​സം​ബ​ർ നാ​ല് മു​ത​ൽ അ​ത​തു കോ​ള​ജു​ക​ളി​ൽ ന​ട​ത്തും. വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ ല​ഭി​ക്കും.

ബി​എ​സ്‌​സി പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ

വി​ദൂ​ര​വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗം ഡി​സം​ബ​ർ നാ​ല്, അ​ഞ്ച്, ആ​റ് തീ​യ​തി​ക​ളി​ൽ തി​രു​വ​ന​ന്ത​പു​രം എ​സ്ഡി​ഇ പാ​ള​യം സെ​ന്‍റ​റി​ൽ ന​ട​ത്തു​ന്ന ബി​എ​സ്‌​സി കം​പ്യൂ​ട്ട​ർ സ​യ​ൻ​സ്/​ബി​സി​എ (സ​പ്ലി​മെ​ന്‍റ​റി) ഡി​ഗ്രി ഒ​ന്നും ര​ണ്ടും വ​ർ​ഷ പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ​ക​ളു​ടെ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ ല​ഭി​ക്കും.

എം​എ​സ്‌​സി ബ​യോ​കെ​മി​സ്ട്രി പ്രാ​ക്ടി​ക്ക​ൽ

ഓ​ഗ​സ്റ്റി​ൽ ന​ട​ത്തി​യ ര​ണ്ടാം സെ​മ​സ്റ്റ​ർ എം​എ​സ്‌​സി ബ​യോ​കെ​മി​സ്ട്രി പ​രീ​ക്ഷ​യു​ടെ പ്രാ​ക്ടി​ക്ക​ൽ ഡി​സം​ബ​ർ നാ​ലി​ന് ആ​രം​ഭി​ക്കും. വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ ല​ഭി​ക്കും.