University News
മൂന്നാം വർഷ ബിപിടി ഡിഗ്രി പരീക്ഷകൾ ഡിസംബർ 19ന് ആരംഭിക്കും
മൂന്നാം വർഷ ബിപിടി (2014 അഡ്മിഷൻ റഗുലർ ആൻഡ് 2014നു മുന്പുള്ള അഡ്മിഷൻ സപ്ലിമെന്‍ററി) ഡിഗ്രി പരീക്ഷകൾ ഡിസംബർ 19ന് ആരംഭിക്കും. അപേക്ഷകൾ ഡിസംബർ ഏഴു വരെയും 50 രൂപ പിഴയോടെ എട്ടു വരെയും 500 രൂപ സൂപ്പർഫൈനോടെ 11 വരെയും സ്വീകരിക്കും. റഗുലർ വിദ്യാർഥികൾ 100 രൂപയും വീണ്ടുമെഴുതുന്നവർ പേപ്പറൊന്നിന് 20 രൂപ വീതവും സിവി ക്യാന്പ് ഫീസായി പരീക്ഷാഫീസിനു പുറമെ അടയ്ക്കണം. ഒന്നാം വർഷ പരീക്ഷയുടെ മാർക്ക്ലിസ്റ്റിന്‍റെ സ്വയംസാക്ഷ്യപ്പെടുത്തിയ പകർപ്പും അപേക്ഷയോടൊപ്പം സമർപ്പിക്കണം.

രണ്ടാം സെമസ്റ്റർ എംഎസ് സി മെഡിക്കൽ ബയോകെമിസ്ട്രി (പുതിയ സ്കീം 2016 അഡ്മിഷൻ റഗുലർ ആൻഡ് പഴയ സ്കീം 2016നു മുന്പുള്ള അഡ്മിഷൻ സപ്ലിമെന്‍ററി) പരീക്ഷകൾ ഡിസംബർ 15 മുതൽ ആരംഭിക്കും. അപേക്ഷകൾ ഡിസംബർ നാലു വരെയും 50 രൂപ പിഴയോടെ അഞ്ചു വരെയും 500 രൂപ സൂപ്പർഫൈനോടെ ഏഴു വരെയും സ്വീകരിക്കും.

മൂന്നാം വർഷ എംഎസ്സി. മെഡിക്കൽ അനാട്ടമി (2013 അഡ്മിഷൻ റഗുലർ, 2013നു മുന്പുള്ള അഡ്മിഷൻ സപ്ലിമെന്‍ററി) ഡിഗ്രി പരീക്ഷകൾ ഡിസംബർ 15 മുതൽ ആരംഭിക്കും. അപേക്ഷകൾ ഡിസംബർ നാലു വരെയും 50 രൂപ പിഴയോടെ അഞ്ചു വരെയും 500 രൂപ സൂപ്പർഫൈനോടെ ഏഴു വരെയും സ്വീകരിക്കും.

പിഎച്ച്ഡി കോഴ്സ്വർക്ക് പരീക്ഷ

യൂണിവേഴ്സിറ്റിയുടെ അംഗീകൃത ഗവേഷണ കേന്ദ്രങ്ങളിൽ ഈ വർഷം പിഎച്ച്ഡി കോഴ്സ്വർക്ക് പൂർത്തിയാക്കിയ വിദ്യാർഥികൾക്കും സപ്ലിമെന്‍ററി വിദ്യാർഥികൾക്കുമുള്ള പരീക്ഷാ വിജ്ഞാപനവും ടൈംടേബിളും പ്രസിദ്ധപ്പെടുത്തി. ഓണ്‍ലൈൻ അപേക്ഷയോടൊപ്പമുള്ള ഫീസ് ഡിസംബർ നാലു വരെയും 50 രൂപ പിഴയോടെ ആറു വരെയും 500 രൂപ പിഴയോടെ എട്ടു വരെയും ഓണ്‍ലൈനായി സ്വീകരിക്കും. ഓണ്‍ലൈൻ അപേക്ഷയുടെയും ഫീസിന്‍റെയും പ്രിന്‍റൗട്ടുകൾ ആവശ്യമായ രേഖകൾ സഹിതം ഡിസംബർ 11ന് വൈകുന്നേരം നാലിനു മുന്പായി യൂണിവേഴ്സിറ്റിയിൽ സമർപ്പിക്കണം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ ലഭ്യമാണ്.

പ്രാക്്്ടിക്കൽ

2017 ഒക്ടോബർ മാസം തൃപ്പൂണിത്തുറ ആർഎൽവി കോളജിൽ നടത്തിയ മൂന്നും അഞ്ചും സെമസ്റ്റർ ബിഎ വീണ, വയലിൻ (സിബിസിഎസ്എസ് റഗുലർ, സപ്ലിമെന്‍ററി) പരീക്ഷകളുടെ പ്രാക്്ടിക്കൽ പരീക്ഷകൾ ഡിസംബർ നാലു മുതൽ ഏഴു വരെ തൃപ്പൂണിത്തുറ ആർഎൽവി കോളജിൽ നടത്തും. വിശദമായ ടൈംടേബിൾ വെബ്സൈറ്റിൽ ലഭ്യമാണ്.

വൈവാവോസി

ഒന്നു മുതൽ നാലു വരെ സെമസ്റ്റർ എംബിഎ സെപ്തംബർനവംബർ പരീക്ഷയുടെ പ്രോജക്്ട് മൂല്യനിർണയവും വൈവാവോസിയും 30നു ചങ്ങനാശേരി എസ്ബി കോളജിൽ നടത്തും. വിശദമായ സമയക്രമം വെബ്സൈറ്റിൽ ലഭ്യമാണ്.

പരീക്ഷാഫലം

2017 മേയ് മാസം നടത്തിയ അഞ്ചാം സെമസ്റ്റർ എംസിഎ (റഗുലർ കോഴ്സ് 2014 അഡ്മിഷൻ റഗുലർ, 2011 2013 അഡ്മിഷൻ സപ്ലിമെന്‍ററി, ലാറ്ററൽ എൻട്രി കോഴ്സ് 2015 അഡ്മിഷൻ റഗുലർ/20132014 അഡ്മിഷൻ സപ്ലിമെന്‍ററി) ഡിഗ്രി പരീക്ഷകളുടെ ഫലം പ്രസിദ്ധപ്പെടുത്തി. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഡിസംബർ 10 വരെ അപേക്ഷിക്കാം.

2017 ഫെബ്രുവരിയിൽ നടത്തിയ മൂന്നാം സെമസ്റ്റർ എംകോം (നോണ്‍ സിഎസ്എസ്, റഗുലർ, സപ്ലിമെന്‍ററി മേഴ്സി ചാൻസ് ഉൾപ്പെടെ) പരീക്ഷയുടെ ഫലം പ്രസിദ്ധപ്പെടുത്തി. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഡിസംബർ ഏഴു വരെ അപേക്ഷിക്കാം.

പരീക്ഷാകേന്ദ്രം

ഇന്ന് ആരംഭിക്കുന്ന മൂന്നും നാലും സെമസ്റ്റർ എംഎസ്സി മാത്തമാറ്റിക്സ് പ്രൈവറ്റ് (റഗുലർ ആൻഡ് സപ്ലിമെന്‍ററി) പരീക്ഷകൾക്കും രണ്ടാം വർഷ പ്രൈവറ്റ് സപ്ലിമെന്‍ററി (മേഴ്സി ചാൻസ്) പരീക്ഷകൾക്കും പരുമല ഡിബി പന്പ, പത്തനംതിട്ട കാതോലിക്കേറ്റ്, ചങ്ങനാശേരി എൻഎസ്എസ്, കോട്ടയം സിഎസ്എസ്, എറണാകുളം മഹാരാജാസ്, സെന്‍റ് ആൽബർട്ട്സ്, ആലുവ യുസി, പാലാ സെന്‍റ് തോമസ് എന്നീ കോളജുകൾ പരീക്ഷാകേന്ദ്രങ്ങളായിരിക്കും.

മെരിറ്റ്, കൾച്ചറൽ സ്കോളർഷിപ്പ്

201617 അക്കാദമിക വർഷത്തിൽ അംഗപരിമിതരായ വിദ്യാർഥികൾക്കുള്ള മെരിറ്റ് സ്കോളർഷിപ്പിനും, കലോത്സവത്തിൽ (നൂപുര2017) വിജയികളായിട്ടുള്ളവരുടെ കൾച്ചറൽ സ്കോളർഷിപ്പിനുമുള്ള അപേക്ഷകൾ ഡിസംബർ എട്ടിനു വൈകുന്നേരം 4.30 വരെ ഡയറക്്ടർ, ഡിപ്പാർട്ട്മെന്‍റ് ഓഫ് സ്റ്റുഡന്‍റ്സ് സർവീസസ്, എംജി യൂണിവേഴ്സിറ്റി, പിഡി ഹിൽസ് പിഒ, കോട്ടയം 686560 എന്ന വിലാസത്തിൽ സ്വീകരിക്കും. കോളജ് പ്രിൻസിപ്പൽമാർ സാക്ഷ്യപ്പെടുത്തിയ അപേക്ഷയോടൊപ്പം വരുമാനസർട്ടിഫിക്കറ്റും ഹാജരാക്കണം. അപേക്ഷാഫോറത്തിനും വിശദവിവരങ്ങൾക്കും www.mgu.ac.inഎന്ന വെബ്സൈറ്റ് സന്ദർശിക്കുക.