എൻജിനിയറിംഗ് കോളജിലെ (ഐഇടി) ഒന്ന്, അഞ്ച്, ഏഴ് സെമസ്റ്ററുകളിലെ ഇന്റേണൽ ഇംപ്രൂവ്മെന്റ് പരീക്ഷയുടെ അസൈൻമെന്റുകൾ അതത് വകുപ്പ് മേധാവിക്ക് ഡിസംബർ മൂന്നിന് നാല് മണിക്കകം സമർപ്പിക്കണം.
പരീക്ഷാഫലം
2017 ജൂണിൽ നടത്തിയ നാലാം സെമസ്റ്റർ എംഎസ്സി ഫിസിക്സ്, എംഎ ഹിസ്റ്ററി (സിയുസിഎസ്എസ്) പരീക്ഷാഫലം വെബ്സൈറ്റിൽ. പുനർമൂല്യനിർണയത്തിന് ഫിസിക്സിന് ഡിസംബർ 11 വരെയും, ഹിസ്റ്ററിക്ക് 13 വരെയും അപേക്ഷിക്കാം.
വാഴ്സിറ്റിയിൽ വിവിധ ഉപസമിതികൾ രൂപീകരിക്കുന്നു
തേഞ്ഞിപ്പലം: കാലിക്കട്ട് സർവകലാശാലയിൽ വിവിധ ഉപസമിതികൾ രൂപീകരിക്കുന്നതിനായി നാലംഗ സമിതിയെ ചുമതലപ്പെടുത്തി. കെ.കെ.ഹനീഫ, ഡോ.പി.വിജയരാഘവൻ, ഡോ.എം.സത്യൻ, ഡോ.സി.അബ്ദുൾ മജീദ് എന്നിവരുൾപ്പെട്ടതാണ് സമിതി.
ധനകാര്യം, പരീക്ഷ, സ്റ്റാഫും നിയമകാര്യങ്ങളും, അഫിലിയേറ്റഡ് കോളജ് സ്റ്റാഫും അഫിലിയേഷനും, കോഴ്സും ഗവേഷണവും, ആസൂത്രണവും മരാമത്തും, വിദ്യാർഥികാര്യം, വിദൂരപഠനവും സ്പോർട്സും എന്നീ എട്ട് ഉപസമിതികളാണ് രൂപീകരിക്കുക. വൈസ് ചാൻസലർ ഡോ.കെ. മുഹമ്മദ് ബഷീറിന്റെ അധ്യക്ഷതയിൽ ചേർന്ന സിൻഡിക്കറ്റ് യോഗത്തിലാണ് തീരുമാനം.
കെ. ഉണ്ണികൃഷ്ണൻ നന്പൂതിരി, ഉഷ കൊളമക്കോലി (ഇക്കണോമിക്സ്), കെ.എ. ഐഷ സ്വപ്ന, കെ. ഹാരിസ്, കെ. രിസ്വാന സുൽത്താന (ഇംഗ്ലീഷ്), കെ. അശ്വനി, കെ.വി. സുമിത, ബി. നീതു കണ്ണൻ, എം.ആർ. ദീപ, എ.പി. ജനീഷ (ബോട്ടണി), പി. നിസാർ, ടി. ജുബൈർ, ദീപ വിശ്വൻ, എ. മോഹൻദാസ് (കൊമേഴ്സ്), സി.എസ്. സജീഷ്, പി.എം. വൃന്ദ (സംസ്കൃതം), വി. ഷിൽന, കെ.കെ. ദിവ്യ (എഡ്യുക്കേഷൻ), കെ.എസ്. രേണുക ജ്യോതി, ടി. മിനി മോൾ (മലയാളം), ടി. രാമദാസ് (മെക്കാനിക്കൽ എൻജിനീയറിംഗ്), ഷിബി തോമസ് (ഫിസിക്സ്), ടി. ദിവ്യ, ഒ.കെ. ബാസില ഹസൻ (കെമിസ്ട്രി), എം.എ. ആൻസി (ഹിസ്റ്ററി), എസ്.റസ്ല , പി.എം. മൃദുല (ഹിന്ദി), രിഞ്ജു ജോർജ് (സൈക്കോളജി), കെ.പി. മുഹമ്മദ് ഷെരീഫ് (അറബി), കെ.എൻ. മായ (ഇലക്ട്രിക്കൽ എൻജിനിയറിംഗ്) എന്നിവർക്ക് പിഎച്ച്ഡി നൽകാനും യോഗം തീരുമാനിച്ചു.
കാലിക്കട്ട് സർവകലാശാലയിൽ തുഞ്ചൻ ദിനാഘോഷം
കോഴിക്കോട്: കാലിക്കട്ട് സർവകലാശാലാ മലയാളകേരള പഠനവകുപ്പിൽ ഇന്ന് തുഞ്ചൻ ദിനാഘോഷം സംഘടിപ്പിക്കുന്നു. എഴുത്തുകാരൻ പ്രൊഫ.ചാത്തനാത്ത് അച്യുതനുണ്ണി ന്ധബിംബകൽപനകളുടെ ലാവണ്യ ലോകം’ എന്ന വിഷയത്തിലും, ഡോ.അസീസ് തരുവണ ന്ധരാമായണം: പല ഭാഷകൾ, ദേശങ്ങൾ’ എന്ന വിഷയത്തിലും പ്രഭാഷണം നടത്തും. പഠനവിഭാഗം ഹാളിൽ രാവിലെ 10നാണ് പരിപാടി.
മത്സരപരീക്ഷാ പരിശീലനം ഡിസംബർ ഒന്നിന് ആരംഭിക്കും
കോഴിക്കോട്: കാലിക്കട്ട് സർവകലാശാലാ എംപ്ലോയ്മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോയുടെ ആഭിമുഖ്യത്തിൽ കേരള പബ്ലിക് സർവീസ് കമ്മീഷന്റെ അസിസ്റ്റന്റ് ഗ്രേഡ് (കന്പനി/ബോർഡ്/കോർപ്പറേഷൻ) ഉൾപ്പെടെയുള്ള ബിരുദതലത്തിലുള്ള വിവിധ മത്സരപരീക്ഷകൾക്ക് സൗജന്യ പരിശീലന ക്ലാസ് ഡിസംബർ ഒന്നിന് രാവിലെ 10ന് ആരംഭിക്കും. സർവകലാശാലാ കാന്പസിലെ ടാഗോർ നികേതൻ ഹാളിലാണ് 25 ദിവസത്തെ ക്ലാസ്. പ്രവേശനം ലഭിച്ചവർ രാവിലെ 9.45ന് എത്തണം.
സ്വയംതൊഴിൽ ബോധവത്ക്കരണ ശിൽപശാല
കോഴിക്കോട്: മലപ്പുറം ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെയും കാലിക്കട്ട് സർവകലാശാലാ എംപ്ലോയ്മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോയുടെയും ആഭിമുഖ്യത്തിൽ എംപ്ലോയ്മെന്റ് വകുപ്പിന്റെ വിവിധ സ്വയംതൊഴിൽ ബോധവത്ക്കരണ ശിൽപശാല ഡിസംബർ ആറിന് സർവകലാശാലാ ടാഗോർ നികേതൻ ഹാളിൽ സംഘടിപ്പിക്കുന്നു. അശരണരായ സ്ത്രീകളുടെ ഉന്നമനത്തിനായുള്ള 'ശരണ്യ’, യുവജന സംരംഭകർക്കായുള്ള ന്ധകെസ്റു’, കൂട്ടായ സംരഭങ്ങൾക്കായുള്ള ന്ധമൾട്ടിപർപ്പസ് ജോബ് ക്ലബുകൾ’ തുടങ്ങിയ പദ്ധതികൾ ശിൽപശാലയുടെ വിഷയങ്ങളിൽ ഉൾപ്പെടുന്നു. നിശ്ചിത വിദ്യാഭ്യാസ യോഗ്യത നിഷ്കർഷിക്കുന്നില്ല. താത്പ്പര്യമുള്ളവർ അന്ന് അന്ന് രാവിലെ 10നകം നേരിട്ടെത്തി രജിസ്റ്റർ ചെയ്യണം. സ്ത്രീകൾക്കും പുരുഷൻമാർക്കും പങ്കെടുക്കാം. ഫോണ്: 0494 2405540.
2017 ജൂണിൽ നടത്തിയ നാലാം സെമസ്റ്റർ എംഎസ് സി ഫിഷ് പ്രോസസിംഗ് ടെക്നോളജി ആൻഡ് ക്വാളിറ്റി കണ്ട്രോൾ, എംഎസ് സി ഇലക്ട്രോണിക്സ്, എംഎസ് സി കംപ്യൂട്ടർ സയൻസ് (സിയുസിഎസ്എസ്) പരീക്ഷാഫലം വെബ്സൈറ്റിൽ. പുനർമൂല്യനിർണയത്തിന് ഡിസംബർ 12 വരെ അപേക്ഷിക്കാം.