നബിദിനം പ്രമാണിച്ച് ഇന്നു അവധി പ്രഖ്യാപിച്ചതിനാൽ ഇന്നു നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട്.
പുതുക്കിയ പരീക്ഷാ തീയതി
നവംബർ 24നു നടത്താൻ നിശ്ചയിച്ചിരുന്ന അഞ്ചാം സെമസ്റ്റർ ബിടെക് (പുതിയ സ്കീമും പഴയ സ്കീമും) ഡിഗ്രി പരീക്ഷകൾ ഡിസംബർ 15ന് ഉച്ചകഴിഞ്ഞ് രണ്ടു മുതൽ അഞ്ചു വരെ നടത്താൻ പുതുക്കി നിശ്ചയിച്ചു.
അപേക്ഷാ തീയതി
സ്കൂൾ ഓഫ് പെഡഗോഗിക്കൽ സയൻസസിലെ ഒന്നാം സെമസ്റ്റർ എംഫിൽ (സിഎസ്എസ്) എക്സ്റ്റേണൽ പരീക്ഷ ഡിസംബർ 13ന് ആരംഭിക്കും. അപേക്ഷകൾ ആറുവരെയും 50 രൂപ പിഴയോടെ എട്ടു വരെയും സ്വീകരിക്കും.
പ്രാക്്ടിക്കൽ പരീക്ഷ
2017 ഒക്ടോബറിൽ നടന്ന മൂന്നാം സെമസ്റ്റർ ബിഎസ്സി ഇലക്ട്രോണിക്സ് (സിബിസിഎസ്എസ് റഗുലർ, സപ്ലിമെന്ററി) കംപ്യൂട്ടർ മെയിന്റനൻസ് ആൻഡ് ഇലക്ട്രോണിക്സ് പ്രാക്്ടിക്കൽ പരീക്ഷകൾ ആറ്, ഏഴ് തീയതികളിൽ അതാതു കോളജുകളിൽ് നടത്തും.
2017 ഒക്ടോബറിൽ നടന്ന അഞ്ചാം സെമസ്റ്റർ ബിഎസ്സി ഇലക്ട്രോണിക്സ് (സിബിസിഎസ്എസ് റഗുലർ, സപ്ലിമെന്ററി) കമ്മ്യൂണിക്കേഷൻ ലാബ് പരീക്ഷ 14, 15 തീയതികളിലും മൈക്രോ കണ്ട്രോളർ ലാബ് പരീക്ഷ 18, 19 തീയതികളിലും, അതാത് കോളജുകളിലും അഞ്ചാം സെമസ്റ്റർ ബിഎസ്സി (സിബിസിഎസ്എസ്) കംപ്യൂട്ടർ മെയിന്റനൻസ് ആൻഡ് ഇലക്ട്രോണിക്സ് (റഗുലർ, സപ്ലിമെന്ററി) പ്രാക്്ടിക്കൽ പരീക്ഷ 15ന് ആലുവ യുസി കോളജിലും നടത്തും.
മേഴ്സി ചാൻസ് പരീക്ഷ
രണ്ടാം വർഷ പ്രഫഷണൽ ബിഎഎംഎസ് രണ്ടാം മേഴ്സി ചാൻസ് പരീക്ഷയ്ക്കു 11 വരെയും 50 രൂപ പിഴയോടെ 12 വരെയും 500 രൂപ സൂപ്പർഫൈനോടെ 15 വരെയും അപേക്ഷിക്കാം. അപേക്ഷകർ 7000 രൂപ സ്പെഷൽ ഫീസായി പരീക്ഷാഫീസിനും സിവി ക്യാന്പ് ഫീസിനും പുറമെ അടയ്ക്കണം.
പരീക്ഷാഫലം
2017 ജൂണിൽ നടന്ന മൂന്നാം സെമസ്റ്റർ എൽഎൽബി (ത്രിവത്സരം റഗുലർ ആൻഡ് സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധപ്പെടുത്തി. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഡിസംബർ 12 വരെ അപേക്ഷിക്കാം.
2017 മേയ് മാസത്തിൽ നടന്ന നാലാം സെമസ്റ്റർ എംഎ ഇക്കണോമിക്സ് (സിഎസ്എസ് റഗുലർ, ഇംപ്രൂവ്മെന്റ്, സപ്ലിമെന്ററി) പരീക്ഷകളുടെ ഫലം പ്രസിദ്ധപ്പെടുത്തി. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 13 വരെ അപേക്ഷിക്കാം. പാലാ സെന്റ് തോമസ് കോളജിലെ ഡയാന ജോസഫ്, ഷെറിൻ ജോർജ്, മൂവാറ്റുപുഴ നിർമല കോളജിലെ മെറിൻ എബ്രഹാം എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.
2017 ഏപ്രിൽ, മേയ് മാസങ്ങളിൽ നടന്ന ബികോം ഓഫ് കാന്പസ് സപ്ലിമെന്ററി പാർട്ട് ഒന്ന് ഇംഗ്ലീഷ്, പാർട്ട് രണ്ട് മോഡേണ് ലാംഗ്വേജ്, പാർട്ട് മൂന്ന് (സപ്ലിമെന്ററി, മേഴ്സി ചാൻസ്)(ആന്വൽ സ്കീം) പരീക്ഷകളുടെ ഫലം പ്രസിദ്ധപ്പെടുത്തി. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 12 വരെ അപേക്ഷിക്കാം.
ഉത്തരക്കടലാസ്
2017 മേയ് മാസത്തിൽ നടന്ന മൂന്നും നാലും സെമസ്റ്റർ (പ്രൈവറ്റ്) കോമണ് കോഴ്സുകളുടെയും മൂന്നാം സെമസ്റ്റർ ബികോം കോർ കോഴ്സുകളുടെയും ഉത്തരക്കടലാസുകളുടെ മൂല്യനിർണയത്തിനായി കോട്ടയം സോണിൽ നിയോഗിക്കപ്പെട്ടിട്ടുള്ള അധ്യാപകർ ഉത്തരക്കടലാസുകൾ യൂണിവേഴ്സിറ്റി സിൽവർ ജൂബിലി പരീക്ഷാഭവൻ അനക്സിൽ നിന്നും ആറിനകം കൈപ്പറ്റേണ്ടതാണ്.
2017 നവംബർ, ഡിസംബർ മാസത്തിലെ ബിടെക് പരീക്ഷകളുടെ ഉത്തരക്കടലാസുകൾ എല്ലാ കോളജുകളിൽ നിന്നും മൂന്നു തവണകളായി ആറിനും 12നും 18നും യൂണിവേഴ്സിറ്റി ഓഫീസിൽ എത്തിക്കേണ്ടതാണ്.