University News
എം​എ​സ്‌​സി മൈ​ക്രോ​ബ​യോ​ള​ജി/​ബ​യോ​ടെ​ക്നോ​ള​ജി പ​രീ​ക്ഷ​ക​ൾ
ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ നാ​ലാം സെ​മ​സ്റ്റ​ർ എം​എ​സ്‌​സി മൈ​ക്രോ ബ​യോ​ള​ജി/ ബ​യോ ​ടെ​ക്നോ​ള​ജി (സി​സി​എ​സ്എ​സ് റ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി പ​ഠ​നവ​കു​പ്പു​ക​ൾ മാ​ത്രം ഏ​പ്രി​ൽ 2017) ഡി​ഗ്രി പ​രീ​ക്ഷ​ക​ൾ 18ന് ​ആ​രം​ഭി​ക്കും. അ​പേ​ക്ഷ​ക​ൾ പി​ഴ​കൂ​ടാ​തെ അ​ഞ്ചു വ​രെ​യും 150 രൂ​പ പി​ഴ​യോ​ടെ ആ​റു വ​രെ​യും സ​മ​ർ​പ്പി​ക്കാം. അ​പേ​ക്ഷ​യോ​ടൊ​പ്പം എ​പി​സി, ച​ലാ​ൻ എ​ന്നി​വ ഏ​ഴി​ന​കം സ​ർ​വ​ക​ലാ​ശാ​ല​യി​ൽ എ​ത്തി​ക്ക​ണം. പ​രീ​ക്ഷാ​ഫീ​സ് : തി​യ​റി റ​ഗു​ല​ർ പേ​പ്പ​റൊ​ന്നി​ന് 90 രൂ​പ (സ​പ്ലി:160), പ്രാ​ക്ടി​ക്ക​ൽ റ​ഗു​ല​ർ 160 (സ​പ്ലി:180), ഡി​സ​ർ​ട്ടേ​ഷ​ൻ/​പ്രോ​ജ​ക്ട് 460, വൈ​വ 90, മാ​ർ​ക്ക് ലി​സ്റ്റ് 60, സി​വി ക്യാ​ന്പ് ഫീ​സ് 150 രൂ​പ. പ​രീ​ക്ഷാ​ഫീ​സ് ഓ​ണ്‍​ലൈ​നാ​യി SBI Collect മു​ഖേ​ന അ​ട​യ്ക്കണം.

എം​എ​സ്‌​സി മാ​ത്ത​മാ​റ്റി​ക്സ് (വി​ദൂ​ര വി​ദ്യാഭ്യാ​സം) പ്രാ​യോ​ഗി​ക പ​രീ​ക്ഷ​ക​ൾ

ഒ​ന്നാം വ​ർ​ഷ എം​എ​സ്‌​സി മാ​ത്ത​മാ​റ്റി​ക്സ് (വി​ദൂ​രവി​ദ്യാഭ്യാ​സം) (റ​ഗു​ല​ർ/ സ​പ്ലി​മെ​ന്‍റ​റി/​ഇം​പ്രൂ​വ്മെ​ന്‍റ് ജൂ​ണ്‍ 2017) ഡി​ഗ്രി​യു​ടെ പ്രാ​യോ​ഗി​ക പ​രീ​ക്ഷ​ക​ൾ 12,13,14 തീ​യതി​ക​ളി​ൽ ഇ​രി​ട്ടി മ​ഹാ​ത്മാഗാ​ന്ധി കോ​ള​ജി​ൽ ന​ട​ത്തും. വി​ശ​ദ​മാ​യ ടൈംടേ​ബി​ൾ സ​ർവ​ക​ലാ​ശാ​ലാ വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.

തു​റ​ന്ന സം​വാ​ദം എട്ടിന്

​മെ​ഡി​ക്ക​ൽ മൈ​ക്രോ​ ബ​യോ​ള​ജി​യി​ൽ ഗ​വേ​ഷ​ണം ന​ട​ത്തു​ന്ന വി.​എ​സ്. ര​മ്യ പി​എ​ച്ച്ഡി ബി​രു​ദ​ത്തി​നാ​യി സ​മ​ർ​പ്പി​ച്ച പ്ര​ബ​ന്ധ​ത്തി​ലു​ള്ള തു​റ​ന്ന സം​വാ​ദം എട്ടിന് ​രാ​വി​ലെ 10.30ന് ​ത​ല​ശേ​രി കാ​ന്പ​സി​ലെ ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് ഓ​ഫ് മെ​ഡി​ക്ക​ൽ മൈ​ക്രോ​ ബ​യോ​ള​ജി വി​ഭാ​ഗ​ത്തി​ൽ ന​ട​ത്തും. പ്ര​ബ​ന്ധം സെ​മി​നാ​റി​ന് മൂ​ന്നു ദി​വ​സം മു​ന്പ് മു​ത​ൽ ത​ല​ശേ​രി കാ​ന്പ​സി​ലെ ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് ഓ​ഫ് മെ​ഡി​ക്ക​ൽ മൈ​ക്രോ​ബ​യോ​ള​ജി വി​ഭാ​ഗം ലൈ​ബ്ര​റി​യി​ൽ പ​രി​ശോ​ധ​ന​യ്ക്ക് ല​ഭി​ക്കും.