സെപ്റ്റംബറിൽ നടത്തിയ ആറാം സെമസ്റ്റർ എൽഎൽബി യൂണിറ്ററി ഡിഗ്രി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്കും പുനർമൂല്യനിർണയത്തിനുമുള്ള അപേക്ഷ നൽകുന്നതിനുള്ള അവസാന തീയതി 15. വിശദ വിവരങ്ങൾ വെബ്സൈറ്റിൽ. കേരള ലാ അക്കാഡമി ലോ കോളജിലെ ഈവനിംഗ് ബാച്ച് വിദ്യാർഥിനി വി.ജി. ലീനകുമാരിയ്ക്കാണ് ഉയർന്ന റാങ്ക് ലഭിച്ചു.
ബിഎച്ച്എംസിടി ഓണ്‍ലൈൻ രജിസ്ട്രേഷൻ ജനുവരി 17 മുതൽ ആരംഭിക്കുന്ന ഏഴാം സെമസ്റ്റർ ബാച്ചിലർ ഓഫ് ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കാറ്ററിംഗ് ടെക്നോളി (ബിഎച്ച്എംസിടി) (2014 സ്കീം റഗുലർ) പരീക്ഷയുടെ ഓണ്‍ലൈൻ രജിസ്ട്രേഷനും, (2011 സപ്ലിമെന്ററി), (2006 സപ്ലിമെന്ററി/മേഴ്സി) പരീക്ഷയ്ക്കുള്ള അപേക്ഷകളും അഞ്ചു മുതൽ സമർപ്പിക്കാവുന്നതാണ്. ഈ പരീക്ഷകൾക്ക് 125 രൂപ പിഴയോടെ 19 വരെയും അപേക്ഷിക്കാം.
ജനസംഖ്യാ ക്വിസ് മത്സരം ജനസംഖ്യാശാസ്ത്ര വിഭാഗത്തിലെ പൂർവവിദ്യാർഥി സംഗമത്തോടനുബന്ധിച്ച് കോളജ് തലത്തിൽ നടത്തുന്ന ജനസംഖ്യാ ക്വിസ് മത്സരം (പ്രഫ. ആർ. രാമകുമാർ മെമ്മോറിയൽ എവർറോളിംഗ് ട്രോഫിയ്ക്കുവേണ്ടി) ഈ വർഷവും ഒൻപതിനു രാവിലെ 10 ന് ജനസംഖ്യാ ശാസ്ത്ര വകുപ്പിൽ നടത്തും. പങ്കെടുക്കുവാൻ താൽപര്യമുള്ള വിദ്യാർഥികൾ (2 പേർ) അതാത് കോളജ്/ഡിപ്പാർട്ടുമെന്റിൽ നിന്നും ലഭിക്കുന്ന വ്യക്തി വിവര തെളിവ് (ഐഡി പ്രൂഫ്) സഹിതം കാര്യവട്ടം യൂണിവേഴ്സിറ്റി ജനസംഖ്യാശാസ്ത്ര വിഭാഗത്തിൽ എത്തിച്ചേരുക. പങ്കെടുക്കുന്ന വിവരം ഡിസംബർ ഏഴിന് അഞ്ചിനു മുൻപായി 9446093978, 9446483568, 9495627847 ഇൗ നന്പരുകളിൽ അറിയിക്കണം.
റിസർച്ച് അസോസിയേറ്റ് ഒഴിവ് കാര്യവട്ടം ഇക്കണോമിക്സ് പഠനവകുപ്പിൽ പ്രവർത്തിക്കുന്ന ഇന്റർ യൂണിവേഴ്സിറ്റി സെന്റർ ഫോർ ആൾട്ടർനേറ്റീവ് ഇക്കണോമിക്സിൽ റിസർച്ച് അസോസിയേറ്റ് തസ്തികയിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. ഒന്നാം ക്ലാസോയുള്ള എംഎ ഇക്കണോമിക്സാണ് അടിസ്ഥാന യോഗ്യത, നെറ്റ്/എംഫിൽ/പിഎച്ച്ഡി/ഗവേഷണ പരിചയം. കംപ്യൂട്ടർ പരിജ്ഞാനമുള്ളവർക്ക് മുൻഗണന. അപേക്ഷയോടൊപ്പം ബയോഡേറ്റ സഹിതം
[email protected] എന്ന ഇമെയിലിൽ അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾ വെബ്സൈറ്റിൽ ലഭ്യമാണ്.
അപേക്ഷ ക്ഷണിക്കുന്നു ലിങ്ക്വിസ്റ്റിക്സ് പഠനവകുപ്പ് ഡയലക്റ്റ് സർവേ ഓഫ് കേരള എന്ന പ്രോജക്ടിന് വേണ്ടി പ്രോജക്ട് ഫെലോയുടെ രണ്ട് ഒഴിവിലേക്കായി അപേക്ഷ ക്ഷണിക്കുന്നു. അപേക്ഷിക്കേണ്ട അവസാന തീയതി 15. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
കെമാറ്റ് പരീക്ഷ 2018 2018 ഫെബ്രുവരി നാലിന് നടക്കുന്ന കെമാറ്റ് 2018 പരീക്ഷയ്ക്ക് ഓണ്‍ലൈൻ അപേക്ഷകൾ ജനുവരി 20 വരെ സ്വീകരിക്കും. കൂടുതൽ വിവരങ്ങൾക്ക്
എന്ന വെബ്സൈറ്റ് സന്ദർശിക്കുക. ഈ വെബ്സൈറ്റിന്റെ ലിങ്ക് സർവകലാശാല വെബ്സൈറ്റിലെ ന്യൂസ് എന്ന വിഭാഗത്തിലും ലഭ്യമാണ്.
റിസേർച്ച് സ്റ്റാഫ്, കംപ്യൂട്ടർ അസിസ്റ്റന്റ് ഒഴിവ്
ഇസ്ലാമിക് സ്റ്റഡീസ് പഠനവകുപ്പിൽ റിസർച്ച് സ്റ്റാഫ്, കംപ്യൂട്ടർ അസിസ്റ്റന്റ് എന്നീ തസ്തികയിലേക്ക് താത്കാലിക അടിസ്ഥാനത്തിൽ അപേക്ഷകൾ ക്ഷണിക്കുന്നു. അവസാന തീയതി എട്ട്. വിശദവിവരം വെബ്സൈറ്റിൽ