ബിഎ/ബിഎസ്സി/ബികോം ടൈം ടേബിൾ
ഡിസംബർ 14ന് ആരംഭിക്കുന്ന സിബിസിഎസ് മൂന്നാം സെമസ്റ്റർ ബിഎ, ബിഎസ്സി, ബികോം പരീക്ഷകളുടെ ടൈംടേബിൾ വെബ്സൈറ്റിൽ ലഭ്യമാണ്.
എംഎ ഫലം
വിദൂര വിദ്യാഭ്യാസ വിഭാഗം ജൂലൈയിൽ നടത്തിയ എംഎ അറബിക് ഫൈനൽ സപ്ലിമെന്ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
ബിഎൽഐഎസ്സി ഫലം
വിദൂരവിദ്യാഭ്യാസ വിഭാഗം ജൂലൈ/ഓഗസ്റ്റ് മാസങ്ങളിൽ നടത്തിയ ബിഎൽഐഎസ്സി സപ്ലിമെന്ററി പരീക്ഷയുടെ ഫലം വെബ്സൈറ്റിൽ. സൂക്ഷമ പരിശോധനയ്ക്കും പുനർമൂല്യനിർണയത്തിനും ഡിസംബർ 30 വരെ അപേക്ഷിക്കാം.
ആർകൈവ്സ് ആരംഭിച്ചു
കേരള സർവകലാശാലയുമായി ബന്ധപ്പെട്ട ചരിത്ര രേഖകളുടെ ശേഖരം സെനറ്റ് ഹാൾ കാന്പസിലെ ഐക്യൂഎസി ഓഫീസിൽ ആരംഭിച്ചു. സർവകലാശാലകളുടെ ചരിത്രത്തെക്കുറിച്ച് പഠിക്കുന്നവർക്ക് നിശ്ചിത ഫീസ് അടച്ച് രേഖകൾ റഫറൻസ് ചെയ്യാം. പൊതു ജനങ്ങൾക്കും മുൻ സർവകലാശാല ജീവനക്കാർക്കും അവരുടെ പക്കലുള്ള ചിത്രങ്ങൾ, സോവനീറുകൾ, മറ്റു രേഖകൾ എന്നിവ ആർകൈവ്സിലേയ്ക്ക് സംഭാവന ചെയ്യാം.
മികച്ച ഗവേഷണ പ്രബന്ധത്തിന് അപേക്ഷ ക്ഷണിക്കുന്നു
യുജിസിയുടെ അംഗീകരിച്ച പീയർ റിവ്യൂഡ് പ്രസിദ്ധീകരണങ്ങളിൽ 2016 കലണ്ടർ വർഷത്തിൽ ഗവേഷണ വിദ്യാർത്ഥികൾ പ്രസിദ്ധീകരിച്ച ഏറ്റവും മികച്ച പത്ത് ഗവേഷണ പ്രബന്ധങ്ങൾക്ക് 1000/ രൂപവീതമുള്ള കാഷ് ഇൻസെന്റീവിനായി അപേക്ഷ ക്ഷണിച്ചു. ഗൈഡും വകുപ്പദ്ധ്യക്ഷന്മാരും പരിശോധിച്ച് സാക്ഷ്യപ്പെടുത്തിയ പ്രബന്ധങ്ങളുടെ കോപ്പിയും അപേക്ഷയും രജിസ്ട്രാർ കേരള സർവകലാശാല എന്ന മേൽവിലാസത്തിൽ 23ന് വൈകുന്നേരം അഞ്ചിനുമുന്പായി ലഭിക്കണം. അപേക്ഷാഫാറത്തിന്റെ മാതൃകയും ഇതു സംബന്ധിച്ച കൂടുതൽ വിവരങ്ങളും വെബ്സൈറ്റിൽ.
സർട്ടിഫിക്കേറ്റ് ഇൻ യോഗാ ആൻഡ് മെഡിറ്റേഷൻ (ഈവനിംഗ്) അഡ്മിഷൻ.
തുടർ വിദ്യാഭ്യാസ വ്യാപന കേന്ദ്രം ഡിസംബർ ആറിന് ക്ളാസ് ആരംഭിക്കുന്ന സർട്ടിഫിക്കറ്റ് ഇൻ യോഗാ ആൻഡ് മെഡിറ്റേഷൻ (ഈവനിംഗ് ബാച്ച്) കോഴ്സിന് ഏതാനും സീറ്റൊഴിവുണ്ട്. യോഗ്യത. പ്രീഡിഗ്രി/പ്ലസ്ടു വിജയം. ഫീസ് 6000/ രൂപ, അപേക്ഷ ഫീസ് 100/ രൂപ, ക്ലാസുകൾ . വൈകുന്നേരം അഞ്ച് മുതൽ ഏഴ് വരെ. താല്പര്യമുള്ളവർ പിഎംജി ജംഗ്ഷനിലെ സിഎസിഇഇ ഓഫീസുമായി ബന്ധപ്പെടുക. വിശദവിവരങ്ങൾക്ക് ഫോണ്. 04712302523.
കമ്യൂണിക്കേറ്റീവ് അറബിക് ഫലം
അറബി വിഭാഗം നടത്തിയ കമ്യൂണിക്കേറ്റീവ് അറബിക് ഫലം വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. 2018 ലെ പുതിയ ബാച്ച് ജനുവരി ഒന്നിന് ആരംഭിക്കും. വിശദവിവരങ്ങൾ വെബ്സൈറ്റിന്റെ അറബിക് വിഭാഗത്തിന്റെ ലിങ്കിൽ ലഭ്യമാണ്. നന്പർ : 9562722485.
പരീക്ഷ മാറ്റി വച്ചു
ആറിന് നടത്താനിരുന്ന അഞ്ചാം സെമസ്റ്റർ കരിയർ റിലേറ്റഡ് ബിഎസ്സി ഇലക്ട്രോണിക്സ് ഡിഗ്രി പരീക്ഷയുടെ കോർ കോഴ്സ് ഇഎക്സ് ഡിജിറ്റൽ കമ്യൂണിക്കേഷൻ (2015 അഡ്മിഷൻ) മാറ്റി വച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. അന്നേ ദിവസം നടക്കുന്ന മറ്റ് പരീക്ഷകൾക്ക് മാറ്റമില്ല.