University News
അസിസ്റ്റന്‍റ് പ്രഫസർ (സോഷ്യോളജി, ഫിലോസഫി) അഭിമുഖം 11ലേക്ക് മാറ്റി
വിദൂരവിദ്യാഭ്യാസ വിഭാഗത്തിലേക്ക് നാളെ നടത്താനിരുന്ന അസിസ്റ്റന്‍റ് പ്രഫസർ (സോഷ്യോളജി, ഫിലോസഫി) അഭിമുഖം 11ലേക്ക് മാറ്റി. അഭിമുഖം സോഷ്യോളജി രാവിലെ പത്തിനും, ഫിലോസഫി 11.45നും നടക്കും.

സ്വയംതൊഴിൽ ബോധവത്കരണ ശിൽപശാല ഇന്ന്

മലപ്പുറം ജില്ലാ എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ചിന്‍റെയും കാലിക്കട്ട് സർവകലാശാലാ എംപ്ലോയ്മെന്‍റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോയുടെയും ആഭിമുഖ്യത്തിൽ എംപ്ലോയ്മെന്‍റ് വകുപ്പിന്‍റെ വിവിധ സ്വയംതൊഴിൽ ബോധവത്കരണ ശിൽപശാല ഇന്ന് രാവിലെ 10.30ന് സർവകലാശാലാ ടാഗോർ നികേതൻ ഹാളിൽ നടക്കും. രജിസ്ട്രാർ ഡോ. ടി.എ. അബ്ദുൽ മജീദ് ഉദ്ഘാടനം നിർവഹിക്കും. അശരണരായ സ്ത്രീകളുടെ ഉന്നമനത്തിനായുള്ള ശരണ്യ, യുവജന സംരംഭകർക്കായുള്ള കെസ്റു, കൂട്ടായ സംരഭങ്ങൾക്കായുള്ള മൾട്ടിപർപ്പസ് ജോബ് ക്ലബുകൾ തുടങ്ങിയ പദ്ധതികൾ ശിൽപശാലയുടെ വിഷയങ്ങളിൽ ഉൾപ്പെടുന്നു. നിശ്ചിത വിദ്യാഭ്യാസ യോഗ്യത നിഷ്കർഷിക്കുന്നില്ല. താത്പര്യമുള്ളവർക്ക് രാവിലെ പത്തിന് നേരിട്ടെത്തി രജിസ്റ്റർ ചെയ്യാം. സ്ത്രീകൾക്കും പുരുഷൻമാർക്കും പങ്കെടുക്കാം.

പരീക്ഷാ അപേക്ഷ

ബിടെക്/ബിആർക് (2004 സ്കീം, 2004 മുതൽ 2008 വരെ പ്രവേശനം) മൂന്ന്, അഞ്ച് സെമസ്റ്റർ (ഡിസംബർ 2016), ഏഴാം സെമസ്റ്റർ (ഡിസംബർ 2015) പരീക്ഷയ്ക്ക് പിഴകൂടാതെ 20 വരെയും 150 രൂപ പിഴയോടെ 27 വരെയും അപേക്ഷിക്കാം. 2004 സ്കീമിൽ ഇത് അവസാന അവസരമാണ്.

ബിടെക് പുനർമൂല്യനിർണയ അപേക്ഷ

മൂന്നാം സെമസ്റ്റർ ബിടെക് 2009, 2014 റഗുലർ/സപ്ലിമെന്‍ററി (നവംബർ 2016) പരീക്ഷ പുനർമൂല്യനിർണയത്തിന് അപേക്ഷിക്കാനുള്ള തിയതി 14 വരെ നീട്ടി. പ്രിന്‍റൗട്ട് 19നകം ലഭിക്കണം.

പരീക്ഷാഫലം

മൂന്നാം സെമസ്റ്റർ ബിആർക് (2004, 2012 സ്കീം) റഗുലർ/സപ്ലിമെന്‍ററി (നവംബർ 2016) പരീക്ഷാഫലം വെബ്സൈറ്റിൽ. പുനർമൂല്യനിർണയത്തിന് 14 വരെ അപേക്ഷിക്കാം.
More News