University News
പ​രീ​ക്ഷാ​കേ​ന്ദ്ര​ങ്ങ​ളി​ൽ മാ​റ്റം
എ​ട്ടി​ന് ആ​രം​ഭി​ക്കു​ന്ന ബി​കോം (ആ​നു​വ​ൽ) മേ​ഴ്സി ചാ​ൻ​സ് പ​രീ​ക്ഷ​യ്ക്ക് തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ലെ അ​പേ​ക്ഷ​ക​ർ തി​രു​വ​ന​ന്ത​പു​രം ഗ​വ. ആ​ർ​ട്ട്സ് കോ​ള​ജി​ലും, കൊ​ല്ലം ജി​ല്ല​യി​ലെ പ​രീ​ക്ഷാ​കേ​ന്ദ്ര​ങ്ങ​ളും, പ​ന്ത​ളം എ​ൻ​എ​സ്എ​സ് കോ​ള​ജ് എ​ന്നി​വ പ​രീ​ക്ഷാ​കേ​ന്ദ്ര​മാ​യി അ​പേ​ക്ഷി​ച്ച​വ​ർ കൊ​ല്ലം എ​സ്.​എ​ൻ കോ​ള​ജി​ലും, ആ​ല​പ്പു​ഴ ജി​ല്ല​യി​ലെ അ​പേ​ക്ഷ​ക​ർ ചേ​ർ​ത്ത​ല സെ​ന്‍റ് മൈ​ക്കി​ൾ​സ് കോ​ള​ജി​ലും എ​ത്തി പ​രീ​ക്ഷ എ​ഴു​ത​ണം. അ​വ​ര​വ​രു​ടെ ഹാ​ൾ​ടി​ക്ക​റ്റു​ക​ൾ മേ​ൽ​പ്പ​റ​ഞ്ഞ പ​രീ​ക്ഷാ​കേ​ന്ദ്ര​ങ്ങ​ളി​ൽ നി​ന്നും കൈ​പ്പ​റ്റാം.

അ​പേ​ക്ഷ​ക​ൾ ക്ഷ​ണി​ക്കു​ന്നു

കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല നാ​നോ സ​യ​ൻ​സ് ആ​ൻ​ഡ് നാ​നോ ടെ​ക്നോ​ള​ജി പ​ഠ​ന​വ​കു​പ്പി​ൽ താ​ത്കാ​ലി​ക അ​ടി​സ്ഥാ​ന​ത്തി​ൽ ല​ക്ച്ച​റ​ർ ഒ​ഴി​വി​ലേ​ക്ക് അ​പേ​ക്ഷ​ക​ൾ ക്ഷ​ണി​ക്കു​ന്നു.​അ​പേ​ക്ഷ ല​ഭി​ക്കേ​ണ്ട അ​വ​സാ​ന തീ​യ​തി 13. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ .

മാ​ർ​ക്ക് ലി​സ്റ്റു​ക​ൾ കൈ​പ്പ​റ്റ​ണം

വി​ദൂ​ര വി​ദ്യാ​ഭ്യാ​സ പ​ഠ​ന കേ​ന്ദ്രം ന​ട​ത്തി​യ ഒ​ന്നും ര​ണ്ടും സെ​മ​സ്റ്റ​ർ ബി​ബി​എ ഡി​ഗ്രി കോ​ഴ്സി​ന്‍റെ (2013 സ്കീം, 2014 ​സ്കീം) സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​യു​ടെ മാ​ർ​ക്ക് ലി​സ്റ്റു​ക​ൾ അ​താ​ത് പ​രീ​ക്ഷാ​കേ​ന്ദ്ര​ങ്ങ​ളി​ൽ നി​ന്നും (എ​സ്ഡി​ഇ ഓ​ഫീ​സ്, പാ​ള​യം തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം എ​സ്.​എ​ൻ. കോ​ള​ജ്, ചേ​ർ​ത്ത​ല എ​സ്.​എ​ൻ കോ​ള​ജ്) കൈ​പ്പ​റ്റ​ണം.

ബി​എ ടൈം​ടേ​ബി​ൾ

11ന് ​ആ​രം​ഭി​ക്കു​ന്ന മൂ​ന്നാം സെ​മ​സ്റ്റ​ർ ബി​എ ഓ​ണേ​ഴ്സ് ഡി​ഗ്രി പ്രോ​ഗ്രാം ഇ​ൻ ഇം​ഗ്ലീ​ഷ് ലാം​ഗ്വേ​ജ് ആ​ൻ​ഡ് ലി​റ്റ​റേ​ച്ച​ർ പ​രീ​ക്ഷ​യു​ടേ​യും 2018 ജ​നു​വ​രി 15ൽ ​ആ​രം​ഭി​ക്കു​ന്ന ഒ​ന്നാം സെ​മ​സ്റ്റ​ർ ബി​എ ഓ​ണേ​ഴ്സ് ഡി​ഗ്രി പ്രോ​ഗ്രാം ഇ​ൻ ഇം​ഗ്ലീ​ഷ് ലാം​ഗ്വേ​ജ് ആ​ൻ​ഡ് ലി​റ്റ​റേ​ച്ച​ർ പ​രീ​ക്ഷ​യു​ടേ​യും (തി​രു​വ​ന​ന്ത​പു​രം ഗ​വ. കോ​ള​ജ് ഫോ​ർ വി​മെ​ൻ) ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ ല​ഭി​ക്കും.

കെ​മാ​റ്റ് പ​രീ​ക്ഷ 2018

കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല 2018 ഫെ​ബ്രു​വ​രി നാ​ലി​ന് ന​ട​ക്കു​ന്ന കെ​മാ​റ്റ് 2018 പ​രീ​ക്ഷ​യ്ക്ക് ഓ​ണ്‍​ലൈ​ൻ അ​പേ​ക്ഷ​ക​ൾ സ്വീ​ക​രി​ക്കു​ന്ന അ​വ​സാ​ന തീ​യ​തി 2018 ജ​നു​വ​രി 20 ആ​ണ്. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് എ​ന്ന വെ​ബ്സൈ​റ്റ് സ​ന്ദ​ർ​ശി​ക്കു​ക.

ജോ​ഫ് ഫോ​യ​ർ

കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല എം​പ്ലോ​യ്മെ​ന്‍റ് ഇ​ൻ​ഫ​ർ​മേ​ഷ​ൻ ആ​ൻ​ഡ് ഗൈ​ഡ​ൻ​സ് ബ്യൂ​റോ​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ​യും. എം​പ്ലോ​യ്മെ​ന്‍റ് വ​കു​പ്പി​ന്‍റെ​യും സം​യു​ക്ത സം​രം​ഭ​മാ​യ മോ​ഡ​ൽ ക​രി​യ​ർ സെ​ന്‍റ​റി​ന്‍റെ​യും കേ​ര​ള സം​സ്ഥാ​ന സ​ഹ​ക​ര​ണ യൂ​ണി​യ​ന്‍റെ കീ​ഴി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന കേ​ര​ള ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് കോ​ഓ​പ്പ​റേ​റ്റീ​വ് മാ​നേ​ജ്മെ​ന്‍റ് (കെ​ഐ​സി​എം​എ) ന്‍റെ​യും സം​യു​ക്ത ആ​ഭി​മു​ഖ്യ​ത്തി​ൽ 15ന് ​രാ​വി​ലെ 9.30 മു​ത​ൽ തി​രു​വ​ന​ന്ത​പു​രം നെ​യ്യാ​ർ​ഡാ​മി​ന് സ​മീ​പ​മു​ള്ള കേ​ര​ള ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് കോ​ഓ​പ്പ​റേ​റ്റീ​വ് മാ​നേ​ജ്മെ​ന്‍റ് കാ​ന്പ​സി​ൽ ഒ​രു സൗ​ജ​ന്യ ജോ​ബ് ഫെ​യ​ർ സം​ഘ​ടി​പ്പി​ക്കു​ന്നു. എ​സ്എ​സ്എ​ൽ​സി മു​ത​ൽ മു​ക​ളി​ലോ​ട്ട് വി​ദ്യാ​ഭ്യാ​സ യോ​ഗ്യ​ത​യു​ള്ള ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ​ക്ക് പ്ര​സ്തു​ത ജോ​ബ് ഫെ​യ​റി​ൽ തൊ​ഴി​ൽ നേ​ടാം. തൊ​ഴി​ൽ മേ​ള​യി​ൽ പ​ങ്കെ​ടു​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ 14ന് ​ഉ​ച്ച​യ്ക്ക് 12ന് ​മു​ൻ​പാ​യി www.ncs.gov.in എ​ന്ന വെ​ബ്സൈ​റ്റ് വ​ഴി പേ​ര് ര​ജി​സ്റ്റ​ർ ചെ​യ്യ​ണം. ഒ​ഴി​വു​ക​ൾ സം​ബ​ന്ധി​ച്ച വി​ശ​ദ വി​വ​ര​ങ്ങ​ൾ www.facebook.com/MCCTVMൽ ​ല​ഭ്യ​മാ​ണ്. വി​ശ​ദ വി​വ​ര​ങ്ങ​ൾ​ക്ക് ഓ​ഫീ​സ് പ്ര​വൃ​ത്തി സ​മ​യ​ത്ത് 04712272603, 9495562601, 8547618290 എ​ന്നീ ന​ന്പ​രു​ക​ളി​ൽ ബ​ന്ധ​പ്പെ​ടു​ക.

പു​തു​ക്കി​യ പ​രീ​ക്ഷാ തീ​യ​തി

ഡി​സം​ബ​ർ ഒ​ന്നി​ൽ നി​ന്നും ഡി​സം​ബ​ർ 16ലേ​ക്ക് മാ​റ്റി​യ എ​ല്ലാ പ​രീ​ക്ഷ​ക​ളും ഡി​സം​ബ​ർ 19 ന് ​ന​ട​ത്തും. പ​രീ​ക്ഷാ​കേ​ന്ദ്ര​ങ്ങ​ൾ​ക്ക് മാ​റ്റ​മി​ല്ല.

ഓ​ണ്‍​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ

ഒ​ൻ​പ​താം സെ​മ​സ്റ്റ​ർ ബി​ആ​ർ​ക്ക് (2013 സ്കീം) ​റ​ഗു​ല​ർ പ​രീ​ക്ഷ​യു​ടെ ഓ​ണ്‍​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ ഇ​ന്ന് ആ​രം​ഭി​ക്കും. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ ല​ഭി​ക്കും.