സെറ്റ് ഫെബ്രുവരിയില്‍
തിരുവനന്തപുരം: ഹയര്‍ സെക്കൻഡറി, നോണ്‍ വൊക്കേഷണല്‍ ഹയര്‍സെക്കൻഡറി അധ്യാപക നിയമനത്തിനുള്ള സംസ്ഥാനതല യോഗ്യതാ നിര്‍ണയ പരീക്ഷയായ സെറ്റ് (സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ്) 2018 ഫെബ്രുവരി 25ന് നടത്തും. പ്രോസ്പെക്ടസും സിലബസും എല്‍ബിഎസ് സെന്ററിന്റെ വെബ് സൈറ്റുകളില്‍ ലഭ്യമാണ്. അപേക്ഷകള്‍ 2018 ജനുവരി ഒന്നിന് എല്‍ബിഎസ് സെന്ററില്‍ ലഭിച്ചിരിക്കണം. ഓണ്‍ലൈന്‍ രജിസ്ട്രേഷന് 30ന് പൂര്‍ത്തിയാക്കണം.വിവരങ്ങള്‍ക്ക് www.lbs ke rala.com, www.lbscentre.org .