ഡിഗ്രി ആറാം സെമസ്റ്ററിൽ പുനഃപ്രവേശനം
വിദൂര വിദ്യാഭ്യാസ വിഭാഗം ബിഎ/ബികോം/ബിഎസ്സി (മാത്തമാറ്റിക്സ്)/ബിബിഎ (സിയുസിബിസിഎസ്എസ്) പ്രോഗ്രാമുകൾക്ക് 2011 മുതൽ 2014 വരെയുളള വർഷങ്ങളിൽ പ്രവേശനം നേടി ഒന്നു മുതൽ അഞ്ചു വരെ സെമസ്റ്റർ പരീക്ഷകൾക്ക് അപേക്ഷിച്ച ശേഷം തുടർപഠനം നടത്താനാവാത്ത എസ്ഡിഇ വിദ്യാർഥികൾക്ക് ആറാം സെമസ്റ്ററിലേക്ക് പുനപ്രവേശനത്തിന് ഡിസംബർ 20 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. ഗസറ്റഡ് ഓഫീസർ സാക്ഷ്യപ്പെടുത്തിയ അപേക്ഷയുടെ പ്രിന്റൗട്ട്, ചലാൻ, അഞ്ചാം സെമസ്റ്റർ പരീക്ഷയുടെ ഹാൾടിക്കറ്റിന്റെ പകർപ്പ്, എസ്ഡിഇ ഐഡി/ടിസി എന്നിവ സഹിതം എസ്ഡിഇയിൽ ലഭിക്കേണ്ട അവസാന തിയതി 24. വിവരങ്ങൾ വെബ്സൈറ്റിൽ. ഫോണ്‍ : 0494 2407356, 2400288.
ബികോം/ബിബിഎ ഹാൾടിക്കറ്റ്
വിദൂരവിദ്യാഭ്യാസം മൂന്നാം സെമസ്റ്റർ ബികോം/ബിബിഎ (സിയുസിബിസിഎസ്എസ്) പരീക്ഷകളുടെ ഹാൾടിക്കറ്റ് വെബ്സൈറ്റിൽ. പരീക്ഷ 12ന് ആരംഭിക്കും.
പരീക്ഷാ അപേക്ഷ
അഫിലിയേറ്റഡ് കോളജുകളിലെ മൂന്നാം സെമസ്റ്റർ ബികോം വൊക്കേഷണൽ (സിയുസിബിസിഎസ്എസ്) സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ് പരീക്ഷയ്ക്ക് അപേക്ഷ ഓണ്‍ലൈനായി ഏഴിന് മാത്രം സ്വീകരിക്കും.
ഏഴാം സെമസ്റ്റർ ബിടെക്/പാർട്ട്ടൈം ബിടെക് (2009 സ്കീം) പരീക്ഷയ്ക്ക് പിഴകൂടാതെ 11 വരെയും 150 രൂപ പിഴയോടെ 12 വരെയും അപേക്ഷിക്കാം.
പ്രാക്ടിക്കൽ പരീക്ഷ
വിദൂരവിദ്യാഭ്യാസം ഡിഐഡിവി, ഡിഎവി പ്രാക്ടിക്കൽ പരീക്ഷ 11ന് ആരംഭിക്കും.
പരീക്ഷാഫലം
2017 ജൂണിൽ നടത്തിയ നാലാം സെമസ്റ്റർ എംഎ സംസ്കൃതം ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ (ജനറൽ), എംഎ സംസ്കൃതം സാഹിത്യ (സ്പെഷ്യൽ) (സിയുസിഎസ്എസ്) പരീക്ഷാഫലം വെബ്സൈറ്റിൽ. പുനർമൂല്യനിർണയത്തിന് 18 വരെ അപേക്ഷിക്കാം.
സിൻഡിക്കറ്റ്, സെനറ്റ് യോഗം
സിൻഡിക്കറ്റ് യോഗം ഇന്നും സെനറ്റിന്റെ പ്രത്യേക യോഗം 15നും രാവിലെ പത്തിന് ഭരണവിഭാഗത്തിൽ നടക്കും.