University News
റ​ദ്ദാ​ക്കി​യ പ​രീ​ക്ഷ 15 ന്
കഴിഞ്ഞമാസം 15 ന് ​ന​ട​ത്തു​ക​യും പി​ന്നീ​ട് റ​ദ്ദ് ചെ​യ്യു​ക​യും ചെ​യ്ത മൂ​ന്നാം സെ​മ​സ്റ്റ​ർ ബി​എ​സ്‌സി ​കോം​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​യു​ടെ പു​നഃപ​രീ​ക്ഷ ഈമാസം 15 ന് ​ന​ട​ത്തും.

ഫൈ​ന​ൽ എം​ബി​ബി​എ​സ്, ഫൈ​ന​ൽ ബി​ഡി​എ​സ് പ​രീ​ക്ഷ​ക​ൾ

നേ​ര​ത്തെ അ​പേ​ക്ഷ ക്ഷ​ണി​ച്ച ഫൈ​ന​ൽ ബി​ഡി​എ​സ് പാ​ർ​ട്ട് 1 (സ​പ്ലി​മെ​ന്‍റ​റി2007​ നും അ​തി​ന് മു​ന്പുമു​ള്ള അ​ഡ്മി​ഷ​ൻ) ഓ​ഗ​സ്റ്റ് 2017 പ​രീ​ക്ഷ​ക​ളും ഫൈ​ന​ൽ എം​ബി​ബി​എ​സ് പാ​ർ​ട്ട്1 (സ​പ്ലി​മെ​ന്‍റ​റി2008 അ​ഡ്മി​ഷ​ൻ) ഓ​ഗ​സ്റ്റ് 2017 പ​രീ​ക്ഷ​ക​ളും ഈമാസം 20 ന് ​ആ​രം​ഭി​ക്കും.

പിജി പ​രീ​ക്ഷ​ക​ൾ

ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ വി​വി​ധ പ​ഠ​ന​വ​കു​പ്പു​ക​ളി​ലെ ഒ​ന്നാം സെ​മ​സ്റ്റ​ർ എം​എ, എം​എ​സ്‌സി, ​എം​ബി​എ, എം​സി​എ, എം​സി​ജെ ,എം​എ​ൽ​ഐ​എ​സ്‌സി , ​മൂ​ന്നാം സെ​മ​സ്റ്റ​ർ എം​സി​എ (ലാ​റ്റ​റ​ൽ എ​ൻ​ട്രി) ഡി​ഗ്രി (സി​സി എ​സ്എ​സ്​റ​ഗു​ല​ർ, സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷ​ക​ൾ ജ​നു​വ​രി എ​ട്ടി​ന് ആ​രം​ഭി​ക്കും. അ​പേ​ക്ഷ​ക​ൾ ഓ​ണ്‍​ലൈ​നാ​യി ഈമാസം 14 വ​രെ പി​ഴ​യി​ല്ലാ​തെ​യും 150 രൂ​പ പി​ഴ​യോ​ടെ 18 വ​രെ​യും ര​ജി​സ്റ്റ​ർ ചെ​യ്യാം. അ​പേ​ക്ഷ​ക​ൾ, എപിസി, ​ച​ലാ​ൻ സ​ഹി​തം 22 വ​രെ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ സ്വീ​ക​രി​ക്കും. പ​രീ​ക്ഷാ​ഫീ​സ് വി​വ​രം സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്. പ​രീ​ക്ഷാ​ഫീ​സ് ഓ​ണ്‍​ലൈ​നാ​യി എ​സ്ബി​ഐ ക​ളക്ട് മു​ഖേ​ന അ​ട​യ്​ക്ക​ണം. പ​രീ​ക്ഷാ​ഫ​ലം കാ​ത്തി​രി​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചശേ​ഷം വീ​ണ്ടും അ​വ​സ​രം ന​ൽ​കും.

പ​രീ​ക്ഷാ​ഹാ​ൾ​ടി​ക്ക​റ്റ്

13 ന് ​ആ​രം​ഭി​ക്കു​ന്ന അ​ഞ്ചാം സെ​മ​സ്റ്റ​ർ ബി​ടെ​ക് (സ​പ്ലി​മ​ന്‍റ​റി 2006 നും ​അ​തി​ന് മു​ന്പുമു​ള്ള അ​ഡ്മി​ഷ​ൻ), ഏ​പ്രി​ൽ 2017 പ​രീ​ക്ഷ​ക​ളു​ടെ ഹാ​ൾ​ടി​ക്ക​റ്റു​ക​ൾ പ​രീ​ക്ഷാ​കേ​ന്ദ്ര​മാ​യ ക​ണ്ണൂ​ർ ഗ​വ. എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജി​ൽ ല​ഭി​ക്കും. പ​രീ​ക്ഷ​സ​മ​യം ഉ​ച്ച​യ്ക്കു ശേ​ഷ​മാ​ണ്.

നാ​ലാം സെ​മ​സ്റ്റ​ർ എം​സി​എ ഡി​ഗ്രി പ്രാ​യോ​ഗി​ക പ​രീ​ക്ഷ​ക​ൾ, കേ​സ് സ്റ്റ​ഡി

നാ​ലാം സെ​മ​സ്റ്റ​ർ എം​സി​എ ഡി​ഗ്രി (റ​ഗു​ല​ർ, സ​പ്ലി​മെ​ന്‍റ​റി, ഇം​പ്രൂ​വ്മെ​ന്‍റ് ജൂ​ലൈ 2017) പ​രീ​ക്ഷ​യ്ക്ക് കാ​സ​ർ​ഗോ​ഡ് എ​ൽബി​എ​സ് കോ​ള​ജി​ൽ ര​ജി​സ്റ്റ​ർചെ​യ്ത വി​ദ്യാ​ർ​ഥി​ക​ളു​ടെ പ്രാ​യോ​ഗി​ക പ​രീ​ക്ഷ 13, 14 തീ​യ​തി​ക​ളി​ൽ ന​ട​ത്തും. ര​ജി​സ്റ്റ​ർചെ​യ്ത വി​ദ്യാ​ർ​ഥി​ക​ൾ കോ​ള​ജു​മാ​യി ബ​ന്ധ​പ്പെ​ട​ണം.