പുതുക്കിയ പരീക്ഷാതീയതി
ഒന്നിന് നടത്താൻ നിശ്ചയിച്ചിരുന്നതും മാറ്റിവച്ചതുമായ പരീക്ഷകളുടെ പുതുക്കിയ തീയതി പ്രഖ്യാപിച്ചു. നാലാം വർഷ ബിഎസ്സി. നഴ്സിംഗ് (2013 അഡ്മിഷൻ റഗുലർ ആൻഡ് 2008 മുതൽ 2012 വരെ അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷകൾ 12നും മൂന്നാം സെമസ്റ്റർ എംഎഡ്. (ദ്വിവർഷം 2016 അഡ്മിഷൻ റഗുലർ/2015 അഡ്മിഷൻ സപ്ലിമെന്ററി), മൂന്നാം വർഷ അഡ്വാൻസ്ഡ് ഡിപ്ലോമ ഇൻ ആർക്കിയോളജി ആന്റ് മ്യൂസിയോളജി (2014 അഡ്മിഷൻ റഗുലർ) പരീക്ഷകൾ 14നും സ്കൂൾ ഓഫ് ഇന്ത്യൻ ലീഗൽ തോട്ടിലെ രണ്ടാം സെമസ്റ്റർ പഞ്ചവത്സര ബിബിഎ. എൽഎൽബി. (റഗുലർ/ഇംപ്രൂവ്മെന്റ്/സപ്ലിമെന്ററി) പരീക്ഷ 15നും ഒന്നും രണ്ടും സെമസ്റ്റർ ബിഎ. ബികോം പ്രൈവറ്റ് രജിസ്ട്രേഷൻ (സിബിസിഎസ്എസ്., റഗുലർ/ഇംപ്രൂവ്മെന്റ്/സപ്ലിമെന്ററി) പരീക്ഷകൾ 18നും മൂന്നാം സെമസ്റ്റർ ബിആർക് (റഗുലർ/സപ്ലിമെന്ററി) പരീക്ഷ 19നും ഒന്നാം വർഷ ബിപിഇ. (ആനുവൽ സ്കീം, 2013ന് മുന്പുള്ള അഡ്മിഷൻ) 22നും മൂന്നാം സെമസ്റ്റർ എംബിഎ. (2016 അഡ്മിഷൻ റഗുലർ/2013 മുതൽ 2015 വരെ അഡ്മിഷൻ സപ്ലിമെന്ററി ആൻഡ് 2012 അഡ്മിഷൻ ഒന്നാം മേഴ്സി ചാൻസ്) പരീക്ഷ ജനുവരി നാലിനും നടത്തും. പരീക്ഷാസമയത്തിനും കേന്ദ്രത്തിനും മാറ്റമില്ല.
അപേക്ഷാ തീയതി
ഏഴാം സെമസ്റ്റർ ഡിഡി. എംസിഎ. (2014 അഡ്മിഷൻ റഗുലർ), അഞ്ചാം സെമസ്റ്റർ ഡിഡി എംസിഎ (2015 അഡ്മിഷൻ റഗുലർ/2014 അഡ്മിഷൻ സപ്ലിമെന്ററി) ഡിഗ്രി പരീക്ഷകൾ യഥാക്രമം 20, 22 തീയതികളിൽ ആരംഭിക്കും. അപേക്ഷകൾ പിഴയില്ലാതെ 12 വരെയും 50 രൂപ പിഴയോടെ 13 വരെയും 500 രൂപ സൂപ്പർഫൈനോടെ 15 വരെയും സ്വീകരിക്കും.
പ്രാക്ടിക്കൽ
2017 ഒക്ടോബറിൽ നടത്തിയ അഞ്ചാം സെമസ്റ്റർ ബിഎസ്സി അപ്പാരൽ ആന്റ് ഫാഷൻ ഡിസൈൻ ആന്റ് ബിഎഫ്ടി (സിബിസിഎസ്എസ് യു.ജി. റഗുലർ/സപ്ലിമെന്ററി/റീ അപ്പിയറൻസ്, 2013 മുതൽ അഡ്മിഷൻ) പരീക്ഷയുടെ പ്രാക്ടിക്കൽ 12 മുതൽ വിവിധ കോളജുകളിൽ വച്ച് നടത്തും. വിശദമായ ടൈംടേബിൾ സർവകലാശാലാ വെബ്സൈറ്റിൽ ലഭ്യമാണ്.
പരീക്ഷാഫലം
2017 ജനുവരിയിൽ നടത്തിയ ഒന്നാം സെമസ്റ്റർ എംബിഎ (റഗുലർ/സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധപ്പെടുത്തി. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 22 വരെ അപേക്ഷിക്കാം.
ബി.ടെക് മൂല്യനിണയം : പ്രിൻസിപ്പൽമാരുടെ യോഗം
2017 നവംബറിൽ നടത്തിയ ബിടെക് പരീക്ഷകളുടെ മൂല്യനിർണയം സംബന്ധിച്ച ചർച്ചകൾക്കായി എഞ്ചിനീയറിംഗ് കോളജ് പ്രിൻസിപ്പൽമാരുടെ യോഗം 12ന് രാവിലെ 11 മണിക്ക് സർവകലാശാലാ ഭരണവിഭാഗത്തിലെ സെനറ്റ് ഹാളിൽ വച്ച് നടത്തും. സർവകലാശാലയിലെ എല്ലാ അഫിലിയേറ്റഡ് എഞ്ചിനീയറിംഗ് കോളജ് പ്രിൻസിപ്പൽമാരും യോഗത്തിൽ പങ്കെടുക്കണം.